ആമിര്‍ ഖാൻ ചിത്രം ലാല്‍ സിംഗ് ഛദ്ധയുടെ പുതിയ റിലീസ് തിയതി പ്രഖ്യാപിച്ചു

Web Desk   | Asianet News
Published : Aug 10, 2020, 03:21 PM ISTUpdated : Aug 10, 2020, 04:13 PM IST
ആമിര്‍ ഖാൻ ചിത്രം  ലാല്‍ സിംഗ് ഛദ്ധയുടെ പുതിയ റിലീസ് തിയതി പ്രഖ്യാപിച്ചു

Synopsis

ആമിര്‍ ഖാൻ നായകനാകുന്ന ലാല്‍ സിംഗ് ഛദ്ധയുടെ റിലീസ് മാറ്റി.

ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ആമിര്‍ ഖാൻ ചിത്രമാണ് ലാല്‍ സിംഗ് ഛദ്ധ. ചിത്രത്തിന്റെ പുതുക്കിയ റിലീസ് തിയ്യതി പ്രഖ്യാപിച്ചു.

ചിത്രം 2019ല്‍ പ്രഖ്യാപിച്ചത് ആയിരുന്നു. 2020 ഡിസംബര്‍ 25ന് റിലീസ് പ്രഖ്യാപിച്ച ചിത്രം അടുത്ത വര്‍ഷം 2021 ഡിസംബര്‍ 25ലേക്കാണ് മാറ്റിയത്. ചിത്രം വൻ ഹിറ്റാകുമെന്നാണ് ആരാധകര്‍ കരുതുന്നത്. തുര്‍ക്കിയില്‍ ചിത്രത്തിന്റെ ചിത്രീകരണം തുടരുകയാണ്. കൊവിഡ് ആണ് സിനിമയുടെ റിലീസ് മാറ്റിമറിച്ചത്. അദ്വൈത് ചന്ദൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കരീന കപൂര്‍ നായികയായി എത്തുന്നു. ടോം ഹാങ്ക്‍സിന്റെ ഫോറസ്റ്റ് ഗംപ് എന്ന സിനിമയുടെ ഹിന്ദി റീമേക്കാണ് ലാല്‍ സിംഗ് ഛദ്ധ. 1994ല്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം വൻ ഹിറ്റായിരുന്നു.

PREV
click me!

Recommended Stories

എട്ടര വര്‍ഷത്തിനിപ്പുറം വിധി, അപ്പീലിന് പ്രോസിക്യൂഷന്‍; സിനിമയില്‍ ദിലീപിന്‍റെ ഭാവി എന്ത്?
30-ാമത് ഐഎഫ്എഫ്‌കെ: അബ്ദെര്‍റഹ്‌മാന്‍ സിസ്സാക്കോയ്ക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്