ലാലാലാ.. നിതിന്റെ 'മാസ്‍ട്രോ' ചിത്രത്തിലെ ഗാനം പുറത്തുവിട്ടു

By Web TeamFirst Published Sep 6, 2021, 6:26 PM IST
Highlights

നിതിൻ നായകനാകുന്ന പുതിയ ചിത്രമാണ് 'മാസ്‍ട്രോ'.

തെലുങ്കില്‍ നിതിൻ നായകനാകുന്ന ചിത്രമാണ് മാസ്‍ട്രോ. നിതിന്റെ മാസ്‍ട്രോ എന്ന ചിത്രത്തിലെ ലിറിക് ഗാന വീഡിയോ പുറത്തുവിട്ടു. താരങ്ങള്‍ ലിറിക് ഗാനത്തിന്റെ വീഡിയോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. മെര്‍ലപക ഗാന്ധി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

അന്ധാദുൻ എന്ന ഹിന്ദി ചിത്രത്തിന്റെ തെലുങ്ക് റീമേക്കാണ് മാസ്‍ട്രോ. നിതിന്റെ നായികയായി മാസ്‍ട്രോ ചിത്രത്തില്‍ എത്തുന്നത് തമന്നയാണ്. അരുണ്‍ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ നിതിൻ എത്തുന്നത്. ജെ യുവരാജയാണ് മാസ്‍ട്രോ ചിത്രത്തിന്റെ സംഗീത സംവിധായകൻ.


ശ്രേഷ്‍ഠ്‍ മൂവീസ് ആണ് ചിത്രം നിര്‍മിക്കുന്നത്.

സെപ്‍റ്റംബര്‍ 17ന് ആണ് ചിത്രം ഡിസ്‍നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെ റിലീസ് ചെയ്യുക.

click me!