അന്ന് അച്ഛന്റെ വിയോ​ഗ വേദനയിൽ 10-ാം ക്ലാസ് പരീക്ഷ; ഇന്ന് 10-ാം വാർഷികത്തിൽ ഡോ. ശ്രീലക്ഷ്മി മണി

Published : Mar 06, 2026, 07:51 PM IST
kalabhavan mani

Synopsis

അന്തരിച്ച നടൻ കലാഭവൻ മണിയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു മകൾ ശ്രീലക്ഷ്മിയെ ഡോക്ടറാക്കുക എന്നത്. ആ സ്വപ്നം ഇപ്പോള്‍ സഫലമായിരിക്കുകയാണ്. പഠനം പൂർത്തിയാക്കിയ ശ്രീലക്ഷ്മി ഇപ്പോൾ ഡോക്ടറായി പ്രാക്ടീസ് ചെയ്യുന്നു.

ലാഭവൻ മണി. ഈ പേര് മലയാളികൾക്കിന്നും ഒരു നനുത്ത ഓർമയാണ്. അദ്ദേഹം തങ്ങൾക്ക് ആരാണെന്ന് ചോദിച്ചാൽ ഒരുപക്ഷേ നമുക്ക് ഉത്തരം കാണില്ല. സഹോദരൻ, അനുജൻ, സ്നേഹിതൻ അങ്ങനെ എന്തൊക്കെ ആയിരുന്നു മലയാളികൾക്ക് മണി. ഓട്ടോകാരനിൽ നിന്നും സിനിമാതാരത്തിലേക്കുള്ള കലാഭവൻ മണിയുടെ വളർച്ച തന്റെ കുടുംബത്തിലെ ഒരം​ഗത്തെ പോലെ ആയിരുന്നു അവർ നോക്കി കണ്ടത്. ഒടുവിൽ ഇനി ചെയ്യാൻ ഏറെ ബാക്കി വച്ച് കലാഭവൻ മണി കാലയവനികയ്ക്കുള്ളിൽ മറഞ്ഞ വേദന വാക്കുകൾക്കതീതമായി. ഇന്ന് ആ വിയോ​ഗത്തിന് പത്ത് ആണ്ട് പൂർത്തിയായിരിക്കുകയാണ്. അദ്ദേഹത്തിന്റെ ഓർമകളും പേറി കഴിയുന്ന മലയാളികൾക്ക് മുന്നിൽ ഒരു സന്തോഷ വാർത്ത കൂടി എത്തുകയാണ് ഇപ്പോള്‍.

കലാഭവൻ മണിയുടെ ഏറ്റവും വലിയ ആ​ഗ്രഹമായിരുന്നു തന്റെ മകൾ ശ്രീലക്ഷ്മിയെ ഒരു ഡോക്ടർ ആക്കണമെന്നത്. ആ ആ​ഗ്രഹമാണ് ഇപ്പോൾ സഫലമായിരിക്കുന്നത്. ശ്രീലക്ഷ്മി ഇപ്പോൾ ഡോക്ടറാണ്. നിലവിൽ പ്രാക്ടീസ് ചെയ്യുകയാണ ശ്രീലക്ഷ്മി. മകൾ പാവപ്പെട്ടവരുടെ ഡോക്ടർ ആകണമെന്നതായിരുന്നു മണിയുടെ ആ​ഗ്രഹം. എറണാകുളത്തെ ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ആയിരുന്നു ശ്രീലക്ഷ്മിയുടെ ബിരുദ പഠനം. മണിയുടെ വിയോ​ഗ സമയത്തായിരുന്നു ശ്രീലക്ഷ്മിയുടെ പത്താം ക്ലാസ് പരീക്ഷ നടന്നത്. ഈ വേദനയിലും പരീക്ഷ എഴുതി മികച്ച വിജയം നേടാൻ അവർക്ക് കഴിഞ്ഞിരുന്നു.

മകളേ കുറിച്ച് പണ്ട് കലാഭവൻ മണി പറഞ്ഞത്

മോൾക്കും അഭിനയഭ്രാന്ത് വലിയ രീതിയിൽ തന്നെയുണ്ട്. അച്ഛാ എനിക്കും അഭിനയിക്കണമെന്നൊക്കെ പറയാറുണ്ട്. പക്ഷേ ഞാൻ സ്‌കൂളിൽ പോയതും പഠിച്ചതുമൊക്കെ വളരെ കുറവാണ്. പകരം എന്റെ കുഞ്ഞ് നല്ല രീതിയിൽ പഠിക്കണമെന്നതാണ് എന്റെ ​ആ​ഗ്രഹം. അപ്പോൾ മോൾ നല്ല രീതിയിൽ പഠിച്ച്, നല്ല രീതിൽ എത്തണം എന്നതാണ് എന്റെ ആഗ്രഹമെന്ന് അവളോട് പറയും. പഠിച്ച് കഴിഞ്ഞാൽ സിനിമാ നടിയാക്കുമോ എന്നാകും മറു ചോദ്യം. പഠിച്ചാൽ നല്ല ജോലിക്കാരി ആക്കിത്തരാം എന്നായിരിക്കും എന്റെ മറുപടി.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

പിക്സറിന്റെ പുതിയ മാജിക് 'ഹോപ്പേഴ്സ്'; മൃഗങ്ങളുടെ ലോകത്തേക്ക് ഒരു റോബോട്ടിക് സാഹസിക യാത്ര!
'ഇത് മതമല്ല, ആനയ്ക്ക് പൊട്ടുന്ന മദം'; റെനീഷ റഹ്മാന്‍ വിഷയത്തില്‍ ഉസ്താദ് അൻസാരി സുഹ്‌രി