
കൊച്ചു പ്രേമൻ എന്ന അതുല്യനടന്റെ വിയോഗം മലയാള സിനിമയ്ക്ക് തീരാനഷ്ടമാണ്. തന്റേതായ ശൈലിയിൽ മലയാളികളെ കുടുകുടെ ചിരിപ്പിച്ച ആ ഹാസ്യമാന്ത്രികൻ ഇനി ഇല്ലായെന്നത് സിനിമാസ്വാദകരെയും നൊമ്പരപ്പെടുത്തു. നാടക- സിനിമാ നടനായ കൊച്ചു പ്രേമനെയാണ് മലയാളികള്‍ക്ക് ഏറെ പരിചിതം. എന്നാല്‍ പ്രണയിച്ച പെണ്ണിനെ സ്വന്തമാക്കാന്‍ നിരാഹാരം കിടന്ന കൊച്ചു പ്രേമനെ അധികം ആര്‍ക്കും അറിയില്ല.
സിനിമയിലും സീരിയലുകളിലും അമ്മ വേഷങ്ങളിലൂടെ ശ്രദ്ധനേടിയ ഗിരിജയാണ് കൊച്ചു പ്രേമന്റെ ഭാര്യ. നാടകത്തില്‍ അഭിനയിക്കുന്ന കാലത്താണ് ഗിരിജയെ കൊച്ചു പ്രേമൻ കാണുന്നതും പ്രണയിക്കുന്നതും. തന്റെ ഇളയ അനുജത്തിയെ പാട്ട് പഠിപ്പിക്കാനായി തിരുവനന്തപുരം മ്യൂസിക് കോളേജിൽ നിന്നും ഒര ടീച്ചർ വരുമായിരുന്നു. ഈ ടീച്ചറുടെ റൂം മേറ്റായിരുന്നു ഗിരിജ. കോളേജ് കഴിഞ്ഞ് പാട്ട് പഠിപ്പിക്കാൻ വരുന്ന ടീച്ചറിന്റെ കൂടെ ഗിരിജയും വരും. അവരെ തിരികെ കൊണ്ടുവിടേണ്ട ജോലി കൊച്ചു പ്രേമനാണ്. അങ്ങനെ കൊണ്ടുവിട്ട് കൊണ്ടുവിട്ട് ഒടുവിൽ ഗിരിജയെ അദ്ദേഹം ജീവിതത്തിലേക്ക് കൊണ്ടുവന്നു.
ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ ഗിരിജ, ആദ്യം എതിര്‍ക്കുകയാണ് ചെയ്തത്. എത്ര ശ്രമിച്ചിട്ടും ഗിരിജ സമ്മതം മൂളിയില്ല. ഗിരിജ സമ്മതം അറിയിക്കാതെ ആയതോടെ കൊച്ചു പ്രേമൻ നിരാഹാരം കിടക്കാൻ തുടങ്ങി. ഏഴ് ദിവസം ആയിരുന്നു നിരാഹാരം. അവസാനം അദ്ദേഹം തലകറങ്ങി വീണു. എല്ലാവരും നടനെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് തന്നെ കെട്ടാന്‍ വേണ്ടിയാണ് പ്രേമൻ, നിരാഹാരം കിടന്നതെന്ന് ഗിരിജ അറിയുന്നത്. പിന്നീട് പലരും കൊച്ചു പ്രേമന് വേണ്ടി ഗിരിജയോട് സംസാരിച്ചു. ഒടുവിൽ കൊച്ചു പ്രേമനെ വിവാഹം കഴിക്കാൻ ഗിരിജ സമ്മതിക്കുക ആയിരുന്നു.
നാടകത്തിലൂടെ അഭിനയരംഗത്തേക്ക്, 250ലേറെ ചിത്രങ്ങള്‍, കൊച്ചു പ്രേമന്‍ അനശ്വരമാക്കിയ സിനിമകള്‍
ഗിരിജയുടെ വീട്ടുകാർ സമ്മതിക്കാത്തതിനാൽ രജിസ്റ്റർ വിവാഹമായിരുന്നു നടന്നത്. ശേഷം വലിയ കോലാഹലങ്ങളൊക്കെ സംഭവിച്ചുവെങ്കിലും ഗിരിജയെ വീണ്ടും വീട്ടുകാരുടെ സമ്മതത്തോടെ കൊച്ചു പ്രേമൻ വിവാഹം കഴിച്ചു. കഴിഞ്ഞ മുപ്പത്തിയെട്ട് വര്‍ഷം കൊച്ചു പ്രേമന്റെ സന്തത സഹചാരിയായി ഗിരിജയും ഒപ്പം ഉണ്ടായിരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ