'അവളില്ലാതെ എനിക്ക് പറ്റില്ല..'; എന്നും താങ്ങും തണലുമായവൾ, ഒടുവിൽ 30-ാം വിവാഹ വാർഷികത്തിന് നിൽക്കാതെ സുനിതയെ തനിച്ചാക്കി സലിം കുമാർ മടങ്ങി

Published : Jun 07, 2026, 04:04 PM IST
salim kumar

Synopsis

നടൻ സലിം കുമാറിന്റെ സിനിമാ ജീവിതത്തിലും വ്യക്തിജീവിതത്തിലും ഭാര്യ സുനിതയുടെ പങ്ക് വലുതായിരുന്നു. പ്രണയത്തിനൊടുവിലാണ് ഇവർ വിവാഹിതരായത്. വിവാഹത്തിന്റെ പിറ്റേന്ന് 'ഇഷ്ടമാണ് നൂറുവട്ടം' എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ അദ്ദേഹം മലയാളത്തിന്‍റെ മുഖമായി.

ലയാളികളെ ഒന്നടങ്കം ചിരിപ്പിച്ചും ചിന്തിപ്പിച്ചും വെള്ളിത്തിരയിൽ നിറഞ്ഞുനിന്ന പ്രിയനടൻ സലിം കുമാർ കാലയവനികയ്ക്കുള്ളിൽ മറഞ്ഞു കഴി‍ഞ്ഞു. ഓർമിക്കാൻ ഒരുപാട് കഥാപാത്രങ്ങൾ സമ്മാനിച്ച് അദ്ദേഹം വിടപറഞ്ഞപ്പോൾ ഓരോ മലയാളികളുടെയും ഉള്ളിൽ വേദനയുള്ളൊരു നെടുവീർപ്പ്. അത്രത്തോളമായിരുന്നു സലിം കുമാർ എന്ന നടൻ അവർക്ക് സമ്മാനിച്ച വിനോദം.

സലിം കുമാറിന്റെ തിരക്കുപിടിച്ച സിനിമായാത്രയും ആരോ​ഗ്യപ്രശ്നങ്ങൾ മൂലം തളർന്ന് പോയപ്പോഴും പിന്തുണയുമായി ഭാര്യ സുനിത എപ്പോഴുമുണ്ടായിരുന്നു. സെപ്റ്റംബറിൽ 30-ാം വിവാഹ വാർഷികം ആഘോഷിക്കാനിരിക്കെയാണ് സുനിതയെ തനിച്ചാക്കി അദ്ദേഹം യാത്രയായതും. മൂന്ന് നാല് വർഷത്തെ പ്രണയത്തിന് ഒടുവിലായിരുന്നു സുനിതയും സലിം കുമാറും വിവാഹിതരാകുന്നത്. വിവാഹം കഴിഞ്ഞ് പിറ്റേദിവസമാണ് സലിം കുമാർ വെള്ളിത്തിരയിലേക്ക് എത്തുന്നത്. 'ഇഷ്ടമാണ് നൂറുവട്ടം' എന്ന ചിത്രത്തിലൂടെ. പിന്നീട് അദ്ദേഹത്തിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. സിനിമകളിൽ നിന്നും സിനിമകളിലേക്കുള്ള ഓട്ടമായിരുന്നു. ഒടുവിൽ ഇന്ത്യയിലെ മികച്ച നടനായും സലിം കുമാർ തിളങ്ങി.

തന്റെ ഭാര്യയെ കുറിച്ച് ഒരിക്കൽ സലിം കുമാർ പറഞ്ഞത് ഇങ്ങനെയാണ്. "മൂന്ന് നാല് വർഷത്തെ പ്രണയത്തിന് ഒടുവിലായിരുന്നു ‍ഞങ്ങളുടെ വിവാഹം. ഒരുപാട് കത്തുകൾ കൊടുത്തിട്ടുണ്ട്. അതിപ്പോഴും സൂക്ഷിച്ച് വച്ചിട്ടുണ്ട്. എന്റെ ആദ്യത്തെ പ്രണയമായിരുന്നു അവൾ. ഞങ്ങളുടെ പ്രണയം അറിഞ്ഞപ്പോൾ വീട്ടിൽ പ്രശ്നമൊന്നും ഉണ്ടായില്ല. അവൾക്ക് ലോട്ടറിയല്ലേ അടിച്ചത്. പ്രണയിച്ച പെൺകുട്ടിയെ തന്നെ വിവാഹം കഴിക്കാനായത് വലിയൊരു ഭാ​ഗ്യമാണ്. ഓർമകളെ നമ്മൾ ഒന്നും ബാക്കി നിർത്തുന്നില്ല. നമ്മുടെ കൂടെ കൂട്ടുകയാണ്. അതല്ലേ ഏറ്റവും വലുത്. ഞങ്ങൾ പരിചയപ്പെട്ട് ഒരുപാട് നാളുകൾക്ക് ശേഷമാണ് പ്രണയം പറയുന്നത്. ഞാൻ പറഞ്ഞപ്പോൾ തന്നെ അവൾ ഓക്കെ പറഞ്ഞു. കാരണം ഞങ്ങൾ അത്രയും മാനസികമായി ഒന്നിച്ചു കഴിഞ്ഞിരുന്നു. അവളില്ലാണ്ട് എനിക്ക് ഒരിടത്തും പോകാന്‍ പറ്റില്ല. അവളില്ലാതെ എന്‍റെ ഒരുദിവസം മുന്നോട്ട് പോകില്ല. എന്‍റെ ധൈര്യമാണ്", എന്നായിരുന്നു സലിം കുമാറിന്റെ വാക്കുകൾ. 'ഞാൻ ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ ശരി', എന്നായിരുന്നു 28-ാം വിവാഹവാർഷികത്തിൽ കല്യാണ ഫോട്ടോ പങ്കിട്ട് അദ്ദേഹം കുറിച്ചിരുന്നത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'മമ്മൂട്ടി സാര്‍ 15 വര്‍ഷമായി ആവശ്യപ്പെടുന്നു, ഇതുവരെ ഞാന്‍ സമ്മതിച്ചിട്ടില്ല'; തമിഴ് അഭിമുഖത്തില്‍ അനുഭവം പങ്കുവച്ച് ജയറാം
അഭിലാഷ് വാര്യര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന അരൂപിയിലെ വീഡിയോ ഗാനം പുറത്ത്