'നീ എന്നും എന്റെ ഹൃദയത്തിൽ ഉണ്ടാകും', അന്തരിച്ച നടി വൈഭവിയുടെ വരന്റെ കുറിപ്പ്

Published : May 30, 2023, 12:53 PM IST
'നീ എന്നും എന്റെ ഹൃദയത്തിൽ ഉണ്ടാകും', അന്തരിച്ച നടി വൈഭവിയുടെ വരന്റെ കുറിപ്പ്

Synopsis

നടി വൈഭവിയുടെ പ്രതിശ്രുത വരന്റെ കുറിപ്പ് സങ്കടപ്പെടുത്തുന്നുവെന്ന് ആരാധകരും.

അടുത്തിടെയാണ് നടി വൈഭവി ഉപാധ്യായ വാഹനാപകടത്തില്‍ അന്തരിച്ചത്. ഹിമാചല്‍പ്രദേശില്‍ വച്ചുണ്ടായ കാര്‍ അപകടത്തിലാണ് നടി വൈഭവി ഉപാധ്യായയ്ക്ക് ജീവൻ നഷ്‍ടമായത്. കാര്‍ കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് വാര്‍ത്തകള്‍ പുറത്തുവന്നത്. വൈഭവി ഉപാധ്യായ ഓര്‍മയില്‍ വൈകാരികമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് നടിയുടെ പ്രതിശ്രുത വരൻ ജയ് ഗാന്ധി.

നമ്മള്‍ വീണ്ടും കണ്ടുമുട്ടുന്നത് വരെ. നിന്നെ കുറിച്ചുള്ള ഓര്‍മകള്‍ എന്നും പുഞ്ചിരി സമ്മാനിക്കും, കുറച്ച് സമയത്തേയ്‍ക്ക് എനിക്ക് നിന്നെ തിരികെ ലഭിക്കുമെങ്കിൽ, നമ്മള്‍ പതിവുപോലെ വീണ്ടും ഇരുന്ന് സംസാരിക്കാം. നീ ഇനി ഇവിടെ ഇല്ലെന്നത് തന്നെ എപ്പോഴും വേദനിപ്പിക്കും, പക്ഷേ നീ എന്നും എന്റെ ഹൃദയത്തിൽ ഉണ്ട് എന്നും ജയ് ഗാന്ധി എഴുതിയിരിക്കുന്നു. നമ്മള്‍ വീണ്ടും കണ്ടുമുട്ടുന്നതു വരെയെന്ന് ജയ് ഗാന്ധി വീണ്ടും എഴുതിയാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

'സാരാഭായ് വെഴ്‍സസ് സാരാഭായി' എന്ന ഷോയിലൂടെയാണ് വൈഭവി ഉപാധ്യായ പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നത്. നിര്‍മാതാവും നടനുമായ ജെഡി മജീതിയയാണ് താരത്തിന്റെ മരണവാര്‍ത്ത സാമൂഹ്യ മാധ്യമത്തിലൂടെ അന്ന് പുറത്തുവിട്ടത്. അവിശ്വസനീയവും സങ്കടകരവും ഞെട്ടിക്കുന്നതും ആണെന്നും ജെഡി സാമൂഹ്യ മാധ്യമത്തില്‍ എഴുതി. ജീവിതം എന്നത് വളരെ അപ്രവചനീയമാണെന്നും ഷോയുടെ നിര്‍മാതാവ് പ്രതികരിച്ചു.

'സാരാഭായ് വെഴ്‍സസ് സാരാഭായി' എന്ന ഷോയില്‍ 'ജാസ്‍മിനാ'യിട്ടായിരുന്നു നടി വൈഭവി ഉപാധ്യായ വേഷമിട്ടതും പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയതും. 'സിഐഡി', 'അദാലത്ത്' എന്നീ ടിവി ഷോകളിലും വൈഭവി ഉപാധ്യായ വേഷമിട്ടിട്ടുണ്ട്. 'പ്ലീസ് ഫൈൻഡ് അറ്റാച്ച്‍ഡ്' എന്ന സീരീസിലും വൈഭവി ഉപാധ്യായ വേഷമിട്ടിരുന്നു. ദീപിക പദുക്കോണിന്റെ 'ഛപക്' എന്ന ചിത്രത്തിലും ഇരുപത്തേയേഴുകാരിയായ വൈഭവി ഉപാധ്യായ വേഷമിട്ടിട്ടുണ്ട്.

Read More: 'ശത്രുവാണോ മിത്രമാണോയെന്ന് മനസിലാകുന്നില്ല', അഖില്‍ മാരാരെ വിമര്‍ശിച്ച് റിനോഷ്

PREV
click me!

Recommended Stories

മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്
'കളങ്കാവൽ' സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും