രഞ്ജിത്തിന്‍റെ സംവിധാനത്തില്‍ പ്രകാശ് വര്‍മ്മയും അഭിരാമിയും; 'ലോ ആന്‍ഡ് ഓര്‍ഡര്‍' വീഡിയോ സോംഗ് നാളെ

Published : Aug 13, 2026, 06:44 PM IST
law and order malayalam movie video song release tomorrow

Synopsis

രഞ്ജിത്ത് സംവിധാനം ചെയ്യുന്ന 'ലോ ആന്‍ഡ് ഓര്‍ഡര്‍' എന്ന ചിത്രത്തിലെ 'നീലക്കണ്ണുകള്‍' എന്ന വീഡിയോ ഗാനം നാളെ പുറത്തിറങ്ങും

പ്രകാശ് വര്‍മ്മയെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആന്‍ഡ് ഓര്‍ഡര്‍ എന്ന ചിത്രത്തിലെ വീഡിയോ ഗാനം നാളെ പുറത്തെത്തും. നീലക്കണ്ണുകള്‍ എന്ന ഗാനമാണ് പുറത്തെത്തുക. നാളെ വൈകിട്ട് അഞ്ച് മണിക്കാണ് ഗാനം പുറത്തെത്തുക. സെപ്റ്റംബര്‍ 4 നാണ് ചിത്രത്തിന്‍റെ റിലീസ്. രഞ്ജിത്ത്- മമ്മൂട്ടി കൂട്ടുകെട്ടിൽ 2004 ൽ പുറത്തിറങ്ങിയ ബ്ലാക്ക് എന്ന ചിത്രത്തിലെ കൾട്ട് കഥാപാത്രം കാരിക്കാമുറി ഷണ്മുഖനായി മമ്മൂട്ടി വീണ്ടും എത്തുന്നു എന്നുള്ളതാണ് ലോ ആൻഡ് ഓർഡറിന്റെ യുഎസ്പി. തുടക്കം എന്ന ചിത്രത്തിലൂടെ വന്‍ കൈയടി നേടിയ പ്രകാശ് വര്‍മ്മ രഞ്ജിത്തിന്‍റെ സംവിധാനത്തില്‍ എത്തുന്നു എന്നതും കൗതുകകരമാണ്.

അഭിരാമി, ഋതുദേവ് അയ്യപ്പൻ, ഷനൂദ് ഇബ്രാഹിം, ഡോൺ മൈക്കിൾ, സജൽ സുദർശനൻ, നിജാദ് ബാബു തോമസ്, ഷേർഷ ഷെരീഫ്, റിനോഷ് ജോർജ്ജ്, അമൽ ജോസ് ആന്റണി, ബോബി കുര്യൻ, വി കെ പ്രകാശ്, ദേവൻ, സുരേഷ് കൃഷ്ണ, ആനന്ദ് മന്മഥൻ, ജോയ് മാത്യു, ഭീമൻ രഘു, ജെയ്സ്, അസീം ജമാൽ, ജോണി ആന്റണി, അജയ് വാസുദേവ്, അക്ഷയ് രാധാകൃഷ്ണൻ, ശങ്കർ രാമകൃഷ്ണൻ, നന്ദൻ ഉണ്ണി, മോഹൻ ജോസ്, മാധുരി, സാബുമോൻ. ഗുണ്ട്കാട് സാബു, നന്ദു, മുരുകൻ, സന്ധ്യ രാജേന്ദ്രൻ, വൈഷ്ണവി, രമാദേവി, അംബിക നായർ തുടങ്ങിയവരാണ് ഈ ചിത്രത്തിലെ പ്രമുഖ താരങ്ങൾ.

സത്യം സിനിമാസ്, മഹാ സുബൈർ മൂവീക്ഷേത്ര എന്നി ബാനറുകളില്‍ പ്രേമചന്ദ്രൻ എ ജി, മഹാസുബൈർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം പ്രശാന്ത് രവീന്ദ്രൻ നിർവ്വഹിക്കുന്നു. കഥ, തിരക്കഥ, സംഭാഷണം ഉദയ് കൃഷ്ണ എഴുതുന്നു. ഷിബു ചക്രവർത്തിയുടെ വരികൾക്ക് ജോ ഡാനിയൽ സംഗീതം പകരുന്നു. കപിൽ കപിലൻ, റ്റോജൻ റ്റോബി, അനില രാജീവ് എന്നിവരാണ് ഗായകർ. പശ്ചാത്തല സംഗീതം ബിജിബാൽ, എഡിറ്റർ മനോജ് കണ്ണോത്ത്, ലൈൻ പ്രൊഡ്യൂസർ സുനിൽ സിംഗ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അതുൽ പ്രേം, സൈനുദ്ദീൻ, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, പ്രൊഡക്ഷൻ ഡിസൈൻ സാബുറാം, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോഷൻ എൻ ജി, സ്റ്റിൽസ് പ്രേംലാൽ പട്ടാഴി, പോസ്റ്റർ ഡിസൈൻ ആന്റണി സ്റ്റീഫൻ.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ടോക്സിക്' ഹോങ്കോങ്ങ് വിതരണാവകാശം സ്വന്തമാക്കി എഎ ടെക്‌നോളജീസ്
സിനിമാ ചിത്രീകരണത്തിനിടെ സംവിധായകൻ എം എ നിഷാദിന് പരിക്ക്