എത്രയാണ് ശരിക്കും കളക്ഷൻ?, ആ രംഗങ്ങള്‍ ചിത്രീകരിച്ചത് എങ്ങനെ?, ലിയോയുടെ രഹസ്യങ്ങളുടെ വീഡിയോ പുറത്ത്

Published : Oct 19, 2024, 02:50 PM ISTUpdated : Oct 19, 2024, 02:52 PM IST
എത്രയാണ് ശരിക്കും കളക്ഷൻ?, ആ രംഗങ്ങള്‍ ചിത്രീകരിച്ചത് എങ്ങനെ?, ലിയോയുടെ രഹസ്യങ്ങളുടെ വീഡിയോ പുറത്ത്

Synopsis

ലിയോയുടെ രഹസ്യങ്ങളുടെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്.

ദളപതി വിജയ് നായകനായി വന്ന ചിത്രം ലിയോ വൻ ഹിറ്റായി മാറിയിരുന്നു. ലിയോ പ്രദര്‍ശനത്തിന് എത്തിയിട്ട് ഒരു വര്‍ഷം തികയുമാണ്. ലിയോയുടെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. തിയറ്ററില്‍ കണ്ട രംഗങ്ങള്‍ എങ്ങനെയാണ് ചിത്രത്തിനായി ചിത്രീകരിച്ചത് എന്നതിനൊപ്പം രസകരായ നിമിഷങ്ങളും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വിജയ്‍യുടെ ലിയോ ആഗോളതലത്തില്‍ 620 കോടി രൂപയിലധികം നേടിയിരുന്നു എന്നായിരുന്നു റിപ്പോര്‍ട്ട്. തൃഷ വിജയ്‍യുടെ നായികയായി 14 വര്‍ഷങ്ങള്‍ കഴിഞ്ഞ് വീണ്ടും എത്തിയിരിക്കുന്നു എന്ന ഒരു പ്രത്യേകതയും ലിയോയ്‍ക്കുണ്ടായിരുന്നതിനാല്‍ ആരാധകര്‍ കാത്തിരുന്നിരുന്നതായിരുന്നു. സത്യ എന്ന ഒരു കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ വിജയ്‍യുടെ നായികയായി തൃഷ എത്തിയത്. വിജയ്‍യ്‍ക്കും നായിക തൃഷയ്‍ക്കും പുറമേ ചിത്രത്തില്‍ അര്‍ജുൻ, സാൻഡി മാസ്റ്റര്‍, മാത്യു, മനോബാല, പ്രിയ ആനന്ദ്, ബാബു ആന്റണി, അഭിരാമി വെങ്കടാചലം, ഇയ, വാസന്തി, മായ എസ് കൃഷ്‍ണൻ, ശാന്തി മായാദേവേി, മഡോണ സെബാസ്റ്റ്യൻ, അനുരാഗ് കശ്യപ്, സച്ചിൻ മണി, തുടങ്ങിയ താരങ്ങളും വേഷമിടുന്നു.

ദളപതി വിജയ് നായകനാകുന്ന അവസാന ചിത്രം ചിത്രീകരണം പുരോഗമിക്കുകയാണ്. ദളപതി 69ന്റെ വിശേഷങ്ങളാണ് തമിഴ് സിനിമ പ്രേക്ഷകര്‍ ചര്‍ച്ചയാക്കുന്നതും. വമ്പൻ ഒരു ഗാന രംഗത്തോടെയാണ് തുടങ്ങിയ ചിത്രീകരണത്തിന്റെ അപ്‍ഡേറ്റും ചര്‍ച്ചയായി മാറിയിരിക്കുകയാണ്. വിജയ്‍യാണ് ഗാനം പാടിയിരിക്കുന്നത് എന്നാണ് ചിത്രത്തിന്റെ അപ്‍ഡേറ്റ്.

ദളപതി വിജയ് പാടുന്നത് വണ്‍ ലാസ്റ്റ് സോംഗ് എന്ന ഗാനമാണെന്നാണ് റിപ്പോര്‍ട്ട്. അനിരുദ്ധ് രവിചന്ദ്രൻ ചിത്രത്തിന്റെ സംഗീത സംവിധായകനാകുമ്പോള്‍ അസല്‍ കൊലാറാണ് ഗാനത്തിന്റെ രചയിതാവ്. മാസീവ് സ്‍കെയിലാണ് എച്ച് വിനോദ് ചിത്രത്തിനറെ ഗാനം ചിത്രീകരിക്കുന്നത് എന്നും ആ രംഗത്ത് 500 ഡാൻസേഴ്‍സ് ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുള്ളപ്പോള്‍ താരം ഉന്നമിടുന്നത് തമിഴകത്തെ എക്കാലത്തെയും വമ്പൻ വിജയമാണ് എന്ന് ആരാധകരും മനസ്സിലാക്കുന്നു.

Read More: ദൃശ്യങ്ങള്‍ പുറത്തുവിട്ട് ബാല, കുഞ്ഞും സ്‍ത്രീയും നടന്റെ വീടിനു മുന്നിൽ- സിസിടിവി വീഡിയോ, സംഭവം പുലർച്ചെ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

കെടാ സണ്ടൈ കേന്ദ്രീകൃതമാക്കി ഒരുക്കിയ 'ജോക്കി'; നാളെ മുതൽ തിയേറ്ററുകളിൽ
ഓസ്കറിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ നോമിനേഷനുകളുമായി 'സിന്നേഴ്സ്'