കാലാവസ്ഥ വ്യതിയാനം: വാഗ്‍ദാനങ്ങള്‍ പാലിക്കാത്ത നേതാക്കളെ അപലപിച്ച് ഡികാപ്രിയോ

By Web TeamFirst Published Oct 1, 2019, 12:36 PM IST
Highlights

ഗ്രേറ്റ് തൻബെര്‍ഗിനെപോലെയുള്ളവരുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് ഡികാപ്രിയോ.

ഹോളിവുഡിലെ പ്രകടനത്തിലൂടെ മാത്രമല്ല പരിസ്ഥിതി പ്രവര്‍ത്തനങ്ങളിലൂടെയും കയ്യടി നേടുന്ന താരമാണ് ലിയോനാര്‍ഡോ ഡികാപ്രിയോ. പാരിസ് കരാറിന്റെ വാഗ്‍ദാനങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ട നേതാക്കളെ വിമര്‍ശിച്ച് ഡികാപ്രിയോ രംഗത്ത് എത്തി. ഗ്ലോബല്‍ സിറ്റിസണ്‍ ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു ഡികാപ്രിയോ.

കാലാവസ്ഥാ മുന്നണിപ്പോരാളിയായി ശ്രദ്ധ നേടിയ ഗ്രേറ്റ് തൻബെര്‍ഗിനെപോലെയുള്ളവരുടെ പ്രവര്‍ത്തനങ്ങളെ ഡികാപ്രിയോ അഭിനന്ദിക്കുകയും ചെയ്‍തു. കഴിഞ്ഞ ദിവസം യുവാക്കള്‍ ലോകത്തിനെ ഒന്നാകെ ഒരു സമരത്തിലേക്ക് നയിച്ചു. സ്‍കൂളില്‍ പോകാതിരിക്കും ജോലിസ്ഥലത്ത് പോകാതിരിക്കുകയും ചെയ്‍ത് ഒട്ടേറെപ്പേര്‍ അതില്‍ ഭാഗഭാക്കായി. അവര്‍ ഒരു നിലപാടെടുത്തു. നമ്മുടെ ലോകത്തിന് അവശ്യമായ നേതൃത്വത്തിന്റെ ഒരു മാതൃകയാണ് അവര്‍ കാട്ടിയത്. ഒന്നും ചെയ്യാതിരിക്കുന്നതിന്റെ സമയം കഴിഞ്ഞുവെന്ന് അവര്‍ ഭയമില്ലാതെ വിളിച്ചുപറഞ്ഞു. പക്ഷേ ചിലര്‍ മോശം കമന്റുകളുകളുമൊക്കെയായി ആ പ്രസ്ഥാനത്തിന് എതിരെ വന്നു. ഭാവിയേക്കാള്‍ അവര്‍ സ്വന്തം ലാഭത്തെക്കുറിച്ചും താല്‍പ്പര്യത്തെക്കുറിച്ചുമാണ് ശ്രദ്ധ കാണിക്കുന്നത്. പക്ഷേ ചരിത്രത്തിലെ ഏതു കാലഘട്ടത്തേക്കാലും കാലാവസ്ഥ യുവജന പ്രസ്ഥാനം വളരെ പ്രധാനപ്പെട്ടതും നിര്‍ണ്ണായകവുമാണ്. യാഥാര്‍ഥ്യത്തിലാണ് ജീവിക്കുന്നതെങ്കില്‍ നമുക്ക് കാലാവസ്ഥാ പ്രവര്‍ത്തനങ്ങളെ നിരസിക്കാനാകില്ലെന്ന് ശാസ്‍ത്രജ്ഞര്‍ വ്യക്തമാക്കിയിട്ടുണ്ട്- ഡികാപ്രിയോ പറയുന്നു. നേരത്തെ ആമസോണ്‍ കാടുകളിലെ തീപ്പിടുത്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനായി മുപ്പത്തിയാറ് കോടി രൂപയോളം നല്‍കിയി ഡികാപ്രിയോയുടെ സംഘടന രംഗത്ത് എത്തിയിരുന്നു. സംഭവത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനായി ഡികാപ്രിയോയുടെ എയര്‍ത്ത് അലയൻസ് എന്ന പരിസ്ഥിതി സംഘടനയാണ് സഹായവുമായി രംഗത്ത് എത്തിയത്.

click me!