'ലൈഫ് ഓഫ് ജോ'യ്ക്ക് ആരംഭം; ഭദ്രദീപം കൊളുത്തി അലന്‍സിയര്‍

Published : Dec 20, 2023, 11:59 AM IST
'ലൈഫ് ഓഫ് ജോ'യ്ക്ക് ആരംഭം; ഭദ്രദീപം കൊളുത്തി അലന്‍സിയര്‍

Synopsis

മുൻമന്ത്രി എസ് ശർമ്മ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു

ജെപിആർ ഫിലിംസിന്റെ ബാനറിൽ ജോബി ജോസഫ് നിർമ്മിച്ച് എ പി ശ്യാം ലെനിൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൈഫ് ഓഫ് ജോ. ചിത്രത്തിന്‍റെ പൂജ ചടങ്ങുകള്‍ ചെറായി കുഴുപ്പിള്ളി ഇന്ദ്രിയ സാൻഡ്‌സ് റിസോർട്ടിൽ വച്ച് നടന്നു. നടന്‍ അലന്‍സിയര്‍ ആണ് ഭദ്രദീപം തെളിച്ചത്. മുൻമന്ത്രി എസ് ശർമ്മ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു. 

മധു മടശ്ശേരിയാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. പെട്ടിലാമ്പട്ര, ബാച്ചിലേഴ്സ് എന്നീ ചിത്രങ്ങൾക്കു ശേഷം എ പി ശ്യാം ലെനിൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കഥയും തിരക്കഥയും കണ്ണൻ കരുമാല്ലൂർ, സന്തോഷ് കരുമാല്ലൂർ എന്നിവരുടേതാണ്. തിരക്കഥ ദിലീപ് കരുമാല്ലൂർ, എഡിറ്റിംഗ് അഖിൽ ഏലിയാസ്, സംഗീതം വിമൽ റോയ്. വസ്ത്രാലങ്കാരം സുനിൽ റഹ്‍മാന്‍, കലാസംവിധാനം സ്വാമി, മേക്കപ്പ് മനോജ് ജെ മനു, പ്രൊഡക്ഷൻ കൺട്രോളർ റിച്ചാർഡ്, ഡിസൈൻ ഷിബിൻ സി ബാബു, പിആർഒ എം കെ ഷെജിൻ.

 

ALSO READ : 50 ലൊക്കേഷനുകള്‍, 132 അഭിനേതാക്കള്‍; പ്രണവ് മോഹന്‍ലാല്‍ ചിത്രം 40 ദിവസം കൊണ്ട് പൂര്‍ത്തിയാക്കി വിനീത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

PREV
click me!

Recommended Stories

2025ല്‍ ഗൂഗിളിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ സിനിമകൾ; ആദ്യ പത്തിൽ ഇടം പിടിച്ച് ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ 'മാർക്കോ'
'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്