നാം രാജ്യം ഏല്‍പ്പിച്ചവര്‍ അതു കുട്ടിച്ചോറാക്കുന്നു, രണ്ടാം ബാബ‍്‍രി മസ്ജിദ് താങ്ങാന്‍ രാജ്യത്തിനു ശേഷിയില്ല: ലിജോ ജോസ് പെല്ലിശ്ശേരി

By Web TeamFirst Published Dec 17, 2019, 10:57 AM IST
Highlights

നിയമത്തിനെതിരെ രാജ്യവ്യാപകമാടി പ്രക്ഷോഭങ്ങള്‍ നടക്കുമ്പോഴാണ് ലിജോയും രംഗത്തെത്തിയത്. പ്രക്ഷോഭകരുടെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ലിജോയുടെ പ്രതികരണം.

കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരെ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി രംഗത്ത്. ഒരു രണ്ടാം ബാബരി മസ്ജിദ് താങ്ങാന്‍ ഈ രാജ്യത്തിനു ശേഷിയില്ലെന്ന് ലിജോ ഫേസ്ബുക്കില്‍ കുറിച്ചു. നേരത്തെയും നിയമത്തിനെതിരെ ലിജോ രംഗത്തുവന്നിരുന്നു. ‘നട്ടെല്ല് നിവരട്ടെ, ശബ്ദം ഉയരട്ടെ, ഇത് അനീതിയാണ്. നാം രാജ്യം ഏല്‍പ്പിച്ചവര്‍ അതു കുട്ടിച്ചോറാക്കാന്‍ പോകുകയാണ്. ഒരു രണ്ടാം ബാബ‍്‍രി മസ്ജിദ് താങ്ങാന്‍ ഈ രാജ്യത്തിനു ശേഷിയില്ല’,-ലിജോയുടെ ഫേസ്ബുക്കില്‍ കുറിച്ചു.

നിയമത്തിനെതിരെ രാജ്യവ്യാപകമാടി പ്രക്ഷോഭങ്ങള്‍ നടക്കുമ്പോഴാണ് ലിജോയും രംഗത്തെത്തിയത്. പ്രക്ഷോഭകരുടെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ലിജോയുടെ പ്രതികരണം. നിയമത്തിനെതിരെ ജാമിയ മില്ലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്കു നേരെ പൊലീസ് നടത്തിയ അക്രമത്തിനെതിരെ കഴിഞ്ഞ ദിവസവും  ലിജോ ഫേസ്ബുക്കില്‍ കുറിപ്പെഴുതിയിരുന്നു.

മലയാള സിനിമാ മേഖലയില്‍ നിന്ന് നിയമത്തിനെതിരെ രംഗത്തെത്തുന്നവരുടെ പട്ടിക നീളുകയാണ്. പാര്‍വതി തിരുവോത്താണ് ആദ്യമായി പ്രതികരിച്ചത്. പിന്നീട് പൃഥിരാജ്, ഇന്ദ്രജിത്ത്, കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, റിമ കല്ലിങ്ങല്‍, സണ്ണി വെയ്ന്‍ തുടങ്ങിയവും സമരക്കാര്‍ക്ക് പിന്തുണയുമായി രംഗത്തെത്തി. 

click me!