
പ്രേക്ഷക- നിരൂപക പ്രശംസകൾ ഏറ്റുവാങ്ങി മുസ്തഫ സംവിധാനം ചെയ്ത മുറ. സിനിമാ പ്രവർത്തകരും രണ്ടാം വാരത്തിലേക്ക് കടക്കുന്ന സിനിമയെ പ്രശംസിച്ച് രംഗത്തെത്തുന്നുണ്ട്. "ബ്രാൻഡ് ന്യൂ ബാച്ച്" എന്നാണ് സംവിധായകൻ ലിജോ ജോസ് മുറയെ വിശേഷിപ്പിച്ചത്.
സുരഭി ലക്ഷ്മിയും മുറയെ പ്രശംസിച്ച് എത്തിയിട്ടുണ്ട്. "മുസ്തു, ഇന്നലെ മുറ മൂവി കണ്ടു. നിങ്ങളുടെ അഭിനയക്കളരിയിൽ പുതുമുഖ അഭിനേതാക്കൾ ഹൃദു ഹാറൂൺ, അനുജിത്, യെദു,ജോബിൻ എല്ലാവരും അതിഗംഭീരം, ഒപ്പം പാർവതി ചേച്ചിയും സുരാജേട്ടനും തകർത്തു. മാർഗമല്ല ലക്ഷ്യമാണ് പ്രധാനം എന്ന് 'കരുതു'ന്ന തലമുറയോട്, അത് മുറ പോലെ തല പോകാനുള്ള പണിയാണെന്ന ഒരു ഓർമ്മിപ്പിക്കലാണ് ഈ 'മുറ'. വിജയത്തിന് കുറുക്കുവഴികളില്ല, ഹാർഡ് വർക്ക് ചെയ്യു, എന്ന് പറഞ്ഞു പഠിപ്പിച്ച, പ്രോത്സാഹിപ്പിക്കുന്ന പ്രിയ മുസ്തു. നിങ്ങൾക്കും എല്ലാം "മുറ"പോലെ വന്നു ചേരട്ടെ. സ്ക്രിപ്റ്റും, മ്യൂസിക്കും, ക്യാമറയും എഡിറ്റും, എല്ലാം തകർത്തു. മുറയുടെ എല്ലാ അണിയറ പ്രവർത്തകർക്കും ആശംസകൾ", എന്നാണ് സുരഭി സോഷ്യൽ മീഡിയയിൽ കുറിച്ചത്.
കണ്ണൂർ സ്‌ക്വാഡ് ഡയറക്ടർ റോബി വർഗീസ് രാജും സംവിധായകൻ ആർ എസ് വിമലും മുറയെയും അണിയറപ്രവർത്തകരെയും നേരത്തെ അഭിനന്ദിച്ചിരുന്നു. ഹൗസ്ഫുൾ ഷോകളും ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി പ്രേക്ഷക പ്രീതി നേടുകയാണ് കേരളമെമ്പാടുമുള്ള തിയേറ്ററുകളിൽ മുറ. എച്ച് ആർ പിക്‌ചേഴ്‌സിന്റെ ബാനറിൽ റിയാ ഷിബുവാണ് മുറയുടെ നിർമ്മാണം നിർവഹിക്കുന്നത്. സുരേഷ് ബാബുവാണ് മുറയുടെ രചന നിർവഹിച്ചിരിക്കുന്നത്.
'എനിക്കും മമ്മൂട്ടിയെ ഇഷ്ടമാണ്'; അമരനിലെ സൂപ്പർ ഹിറ്റ് ഗാനം എത്തി, ഏറ്റെടുത്ത് ആരാധകർ
ഹൃദു ഹാറൂൺ, സുരാജ് വെഞ്ഞാറമൂട്, മാല പാർവതി, കനി കുസൃതി, കണ്ണൻ നായർ, ജോബിൻ ദാസ്, അനുജിത് കണ്ണൻ, യെദു കൃഷ്ണാ, വിഘ്‌നേശ്വർ സുരേഷ്, കൃഷ് ഹസ്സൻ, സിബി ജോസഫ് എന്നിവരാണ് മുറയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എച്ച് ആർ പിക്ചേഴ്സ്, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ: റോണി സക്കറിയ, ഛായാഗ്രഹണം : ഫാസിൽ നാസർ, എഡിറ്റിംഗ് : ചമൻ ചാക്കോ, സംഗീത സംവിധാനം : ക്രിസ്റ്റി ജോബി, കലാസംവിധാനം : ശ്രീനു കല്ലേലിൽ , മേക്കപ്പ് : റോണെക്സ് സേവ്യർ, വസ്ത്രാലങ്കാരം : നിസാർ റഹ്മത്ത്, ആക്ഷൻ : പി.സി. സ്റ്റൻഡ്‌സ്, പ്രൊഡക്ഷൻ കൺട്രോളർ : ജിത്ത് പിരപ്പൻകോട്, പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് : പ്രതീഷ് ശേഖർ എന്നിവരാണ് മുറയുടെ അണിയറ പ്രവർത്തകർ.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ