
കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കാനൊരുങ്ങുന്ന ദേശീയ പൗരത്വ രജിസ്റ്റര്‍ സൃഷ്ടിക്കുന്ന ആശയക്കുഴപ്പങ്ങളെക്കുറിച്ചും സങ്കീര്‍ണതകളക്കുറിച്ചും നടിയും മോഡലുമായ ലിസ റേ. ദേശീയ പൗരത്വ രജിസ്റ്റര്‍ വ്യക്തിപരമായി സൃഷ്ടിച്ച ആശയക്കുഴപ്പത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് ലിസ റേ ട്വിറ്ററിലൂടെ വിഷയത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നത്. തന്റെ അച്ഛന്‍ അവിഭക്ത ഇന്ത്യയിലാണ് ജനിച്ചതെന്നും അദ്ദേഹത്തിന് ജനന സര്‍ട്ടിഫിക്കറ്റ് ഇല്ലെന്നും ലിസ പറയുന്നു.
'അവിഭക്ത ഭാരതത്തില്‍, 1933ലാണ് എന്റെ അച്ഛന്‍ ജനിച്ചത്. അദ്ദേഹത്തിന് ജനന സര്‍ട്ടിഫിക്കറ്റ് ഇല്ല. ഓരോ മൂന്ന് വര്‍ഷം കൂടുമ്പോഴും മറ്റൊരു ജില്ലയിലേക്ക് സ്ഥലംമാറ്റം കിട്ടുന്ന ന്യായാധിപനായിരുന്നു എന്റെ മുത്തച്ഛന്‍. ഇന്ന് ആ പ്രദേശം ബംഗ്ലദേശ് ആണ്. 1947 ഓഗസ്റ്റ് 15ന് അവര്‍ കൊല്‍ക്കത്തയിലേക്ക് തിരിച്ചെത്തുകയായിരുന്നു. ദേശീയ പൗരത്വ രജിസ്റ്റര്‍ പ്രകാരം തങ്ങളുടെ പൗരത്വം അവര്‍ എങ്ങനെ തെളിയിക്കും?', ലിസ റേ ട്വിറ്ററില്‍ കുറിച്ചു.
എന്നാല്‍ വ്യക്തിപരമായ ഉദാഹരണം പറഞ്ഞത് മാറിയ സാഹചര്യത്തില്‍ ഇന്ത്യയിലെ പൗരത്വത്തിന്റെ സങ്കീര്‍ണതകളിലേക്ക് വിരല്‍ ചൂണ്ടാനാണെന്ന് ലിസ റേ പിന്നാലെ വിശദീകരിച്ചു. 'ഇന്ത്യന്‍ ബ്യൂറോക്രസിയുടെ നൂലാമാലകള്‍ കടന്ന് പൗരത്വം തെളിയിക്കുക മിക്കവര്‍ക്കും ഏറെ ദുര്‍ഘടമായ അനുഭവമായിരിക്കും, ഇന്ത്യ മുഴുവന്‍ എന്‍ആര്‍സി നടപ്പാക്കാനാണ് ഉദ്ദേശ്യമെങ്കില്‍', ലിസ റേ പറയുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ