'ഈ ടീസര്‍ ഞെട്ടിക്കും, ടൊവിനോ ശമ്പളം പറഞ്ഞ് ഞെട്ടിച്ച പോലെ': എആര്‍എം ടീസര്‍ ലോഞ്ചില്‍ ലിസ്റ്റിൻ

Published : May 21, 2023, 08:13 AM ISTUpdated : May 21, 2023, 08:14 AM IST
'ഈ  ടീസര്‍ ഞെട്ടിക്കും, ടൊവിനോ ശമ്പളം പറഞ്ഞ് ഞെട്ടിച്ച പോലെ': എആര്‍എം ടീസര്‍ ലോഞ്ചില്‍ ലിസ്റ്റിൻ

Synopsis

"നിർമാണം എന്നു പറയുന്നത് പണം മുടക്കുന്നതു മാത്രമാണ്.പക്ഷെ ഈ സിനിമ പാൻ ഇന്ത്യൻ ലെവലിൽ മലയാളത്തിൽനിന്ന് ഒരുപാടു ദൂരം സഞ്ചരിക്കേണ്ടതുണ്ട്"

കൊച്ചി: ടൊവിനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ജിതിന്‍ ലാല്‍ സംവിധാനം ചെയ്യുന്ന അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിന്‍റെ 3ഡി ടീസർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. അഞ്ച് ഭാഷകളിൽ ഒരുങ്ങുന്ന ചിത്രം പാൻ ഇന്ത്യൻ ചിത്രമായാണ് എത്തുന്നത്. യുജിഎം പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളിൽ ഡോ. സക്കറിയ തോമസ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. 

തമിഴിൽ സംവിധായകൻ ലോകേഷ് കനകരാജും ആര്യയും, മലയാളത്തിൽ പൃഥ്വിരാജ്, ഹിന്ദിയിൽ ഹൃത്വിക് റോഷന്‍, തെലുങ്കിൽ നാനി, കന്നഡയിൽ രക്ഷിത് ഷെട്ടി എന്നിവര്‍ ചേർന്നാണ് ടീസറുകൾ പുറത്തിറക്കിയത്. ചിത്രം പകർന്നു തരുന്ന ചോതിക്കാവിലെ മായകാഴ്ചകളുടെ രൂപമാണ് ടീസറിലൂടെ പ്രേക്ഷകനിലേക്ക് എത്തിക്കുന്നത്. എന്നാല്‍ ടീസര്‍ ലോഞ്ചിംഗ് ചടങ്ങില്‍ ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളില്‍ ഒരാളായ ലിസ്റ്റിൻ സ്റ്റീഫന്‍റെ പ്രസംഗവും അതിന് ടൊവിനോ നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ വൈറലാകുന്നത്. 

"ലിസ്റ്റിൻ ചേട്ടനെ ഉള്ളൂ തള്ളാൻ. ഒന്ന് വന്നു തള്ളിയിട്ടു പോകണം എന്ന് ടൊവിനോ പറഞ്ഞിട്ടാണ് ഞാൻ വന്നത്. പക്ഷേ ഞാൻ തള്ളാൻ ഉദ്ദേശിക്കുന്നില്ല. ഈ സിനിമ തന്നെ ഒരു തള്ളലായിരിക്കും എന്നാണ് ഞാൻ വിശ്വസിക്കുന്നത്.  ഈ സിനിമയുടെ  ടൊവിനോയുടെയും ഡയറക്ടര്‍ ജിതിന്‍റെയും കഠിന പരിശ്രമം എടുത്തിട്ടുണ്ട്. സിനിമ തുടങ്ങുന്നതിന് കുറച്ചു നാൾ മുൻപ് മാത്രമാണ് ഞാൻ വരുന്നത്. സിനിമയുടെ മുഴുവൻ ക്രെഡിറ്റും സംവിധായകനും തിരക്കഥാകൃത്തിനും ടൊവിനോയ്ക്കും ഇതിനു പിന്നിൽ പ്രവർത്തിച്ച അണിയറപ്രവർത്തകർക്കും ഉള്ളതാണ്.

നിർമാണം എന്നു പറയുന്നത് പണം മുടക്കുന്നതു മാത്രമാണ്.പക്ഷെ ഈ സിനിമ പാൻ ഇന്ത്യൻ ലെവലിൽ മലയാളത്തിൽനിന്ന് ഒരുപാടു ദൂരം സഞ്ചരിക്കേണ്ടതുണ്ട്. ഇന്നു മുതലാണ് സിനിമയുടെ പ്രമോഷൻ തുടങ്ങുന്നത്. മറ്റു സംസ്ഥാനങ്ങളിലെ വിതരണക്കാരെ ഞങ്ങൾ സമീപിച്ചിട്ടുണ്ട്. 

ഹിന്ദിയിലും തമിഴിലും തെലുങ്കിലും കന്നഡയിലും ഉള്ള പ്രമുഖ താരങ്ങളുടെ പേജിലൂടെയാണ് പ്രമോഷൻ തുടങ്ങുന്നത്. ടീസർ നിങ്ങളെ ശകലമെങ്കിലും അദ്ഭുതപ്പെടുത്തും അല്ലെങ്കിൽ ഞെട്ടിക്കും. ടൊവിനോ ശമ്പളം പറഞ്ഞ് ഞെട്ടിച്ചിട്ടുണ്ടെങ്കിൽ പോലും. (ഇതേ സമയത്ത് അത് തരാതെ പറ്റിച്ചിട്ടുമുണ്ടെന്ന് ടൊവിനോയും കമന്‍റ് അടിക്കുന്നുണ്ട്) വെറുതെ പറഞ്ഞതാണ്, സാധാരണ ഒരു  സിനിമ 60 ദിവസം കൊണ്ടൊക്കെ ഷൂട്ട് തീരുന്നതാണ്. പക്ഷേ ഈ സിനിമ 120 ദിവസത്തോളം പോയി. സിനിമയുടെ ഷൂട്ടിങ്ങിന്‍റെ നൂറാം ദിവസം കേക്ക് മുറിച്ച് ആഘോഷിച്ചതാണ്. സിനിമയുടെ വിജയത്തിനായി എല്ലാവരുടെയും പിന്തുണ ഉണ്ടാകണം" ടീസര്‍ ലോഞ്ചിംഗ് ചടങ്ങില്‍ ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു.

ടൊവിനോ ഇനി പാന്‍ ഇന്ത്യന്‍ നായകന്‍; 'അജയന്‍റെ രണ്ടാം മോഷണം' 3ഡി ടീസര്‍ എത്തി

ത്രില്ലര്‍ മൂഡില്‍ 'ഒ.ബേബി'യുടെ ടീസര്‍ ഇറങ്ങി
 

PREV
click me!

Recommended Stories

'വർണ്ണനാതീതമായ അവിസ്മരണീയാനുഭൂതി സമ്മാനിച്ച ചിത്രം'; 'ഖജുരാഹോ ഡ്രീംസി'നെ കുറിച്ച് എം പത്മകുമാർ
റൊമാന്‍റിക് മൂഡിൽ ഉണ്ണി മുകുന്ദൻ; ‘മിണ്ടിയും പറഞ്ഞും’ ‍ക്രിസ്‍മസിന് തിയറ്ററുകളിൽ