
നിവിൻ പോളി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'പ്രതിഛായ'യുടെ ട്രെയിലർ ലോഞ്ചിനിടെ ലിസ്റ്റിൻ സ്റ്റീഫനും ബി ഉണ്ണികൃഷണനും തമ്മിൽ നടന്ന സംഭാഷണം ശ്രദ്ധനേടുന്നു. പല ആളുകളേയും ബാൻ ചെയ്യുന്നതിന് ഇടയ്ക്കാണ് ഉണ്ണികൃഷ്ണൻ സിനിമകൾ ചെയ്യുന്നതെന്ന് ആശംസ പ്രസംഗത്തിൽ പരിഹാസത്തോടെ ലിസ്റ്റിൻ പറയുകയായിരുന്നു. ഇതിന് മറുപടിയും ഉണ്ണികൃഷ്ണൻ നൽകി. ഇരുവരും തമ്മിലുള്ള സംഭാഷണം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
"എല്ലാവര്‍ക്കും നമസ്കാരം. ഉണ്ണിയേട്ടന്‍റെ ഏറ്റവും പുതിയ സിനിമയായ പ്രതിഛായ, നിവിന്‍ അഭിനിയിക്കുന്ന ചിത്രം, ഒരുപാട് ആര്‍ട്ടിസ്റ്റുകള്‍ ഉള്ള സിനിമ, ഒരു വലിയ വിജയമായി മാറട്ടെ. സാധാരണ രീതിയില്‍ ചെറുപ്പത്തിലാണ് ആളുകള്‍ കൂടുതല്‍ റിസ്ക് എടുക്കുന്നത്. ഗോപാലേട്ടന്‍റെ(ഗോകുലം ഗോപാലൻ) കാര്യത്തില്‍ പ്രായമായപ്പോഴാണ് കൂടുതല്‍ റിസ്ക് എടുക്കുന്നത്. മലയാള സിനിമ ഇന്ന് പിടിച്ച് നില്‍ക്കുന്നതില്‍ ഏറ്റവും കൂടുതല്‍ സപ്പോര്‍ട്ട് ചെയ്യുന്ന ആളാണ് അദ്ദേഹം. ഒരു നിര്‍ണായക ഘട്ടത്തിലൂടെ ഇടയ്ക്ക് സിനിമ ഇന്‍റസ്ട്രി കടന്ന് പോയപ്പോള്‍ ഗോപാലേട്ടന്‍ വലിയ കരുത്തായിരുന്നു. പൊതുവിൽ സംവിധായകർക്ക് ഡയറക്ട് ചെയ്യുന്ന കാര്യം മാത്രം ഫോക്കസ് ചെയ്താല്‍ മതി. ഉണ്ണിയേട്ടനെ സംബന്ധിച്ച് പല പല ആളുകളെ ബാന്‍ ചെയ്യുന്നതിന്‍റെ ഇടയ്ക്ക് വേണം സംവിധാനം ചെയ്യാന്‍. ഒരുപാട് ടാസ്ക്കുകള്‍ എടുത്താണ് ഉണ്ണിയേട്ടന്‍ ഡയറക്ട് ചെയ്യുന്നത്. ഇതൊരു വലിയ വിജയമായി മാറട്ടെ എന്ന് ആശംസിക്കുന്നു", എന്നായിരുന്നു ലിസ്റ്റിൻ സ്റ്റീഫന്റെ വാക്കുകൾ.
പിന്നാലെ ബി ഉണ്ണികൃഷ്ണൻ മറുപടിയുമായി എത്തി. "ഇന്നിത്തിരി മാന്യത കാണിക്കണമെന്ന് ഞാന്‍ ലിസ്റ്റിനോട് പറഞ്ഞിരുന്നു. പക്ഷേ എത്ര നിയന്ത്രിച്ചാലും അദ്ദേഹത്തിനത് വെളിയില്‍ വരും. അതുകൊണ്ട് പൊറുത്ത് വിടാം", എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. "കിട്ടിയോ ഇല്ല, ചോദിച്ച് വാങ്ങി", എന്ന ക്യാപ്ഷനോടെയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രതിഛായ.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ