'സ്വന്തം ആത്മാവിനെ തിരയുന്നു', 'നാടോടി ജീവിതം' ജീവിച്ച് മനീഷ കൊയ്‍രാള!

By Web TeamFirst Published Feb 12, 2021, 5:10 PM IST
Highlights

സ്വന്തം ആത്‍മാവിനെ തിരഞ്ഞ് മനീഷ കൊയ്‍രാള!.

ഇന്ത്യൻ ചലച്ചിത്രലോകത്തെ ശ്രദ്ധേയയായ നടിയാണ് മനീഷ കൊയ്‍രാള. ഒരുകാലത്ത്  ഒട്ടേറെ മികച്ച കഥാപാത്രങ്ങള്‍ ചെയ്‍ത നടി. ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട് മനീഷ കൊയ്‍രാള. ഇപ്പോഴിതാ താൻ നാടോടി ജീവിതം ആസ്വദിക്കുകയാണ് എന്നാണ് മനീഷ കൊയ്‍രാള പറയുന്നത്. തന്റെ ഫോട്ടോകളും ഷെയര്‍ ചെയ്‍തിട്ടുണ്ട് മനീഷ കൊയ്‍രാള. സ്വന്തം ആത്മാവിനെ തിരയുകയാണ് എന്നാണ് മനീഷ കൊയ്‍രാള പറയുന്നത്.

നേപ്പാളില്‍ മനീഷ കൊയ്‍രാള ഹ്രസ്വ സന്ദര്‍ശനം നടത്തിയിരുന്നു. അതിന്റെ ഓര്‍മകളാണ് മനീഷ കൊയ്‍രാള പറയുന്നത്. സ്വന്തം ആത്മാവിനെ തിരയുകയാണ് എന്നാണ് മനീഷ കൊയ്‍രാള പറയുന്നത്. ഒരു നാടോടിയെ പോലെയെന്നും മനീഷ കൊയ്‍രാള പറയുന്നു. തന്റെ ഫോട്ടോകളും മനീഷ ഷെയര്‍ ചെയ്‍തിരിക്കുന്നു. നേപ്പാളിന്റെ വിവിധ ഭാഗങ്ങളിലാണ് മനീഷ കൊയ്‍രാള സന്ദര്‍ശനം നടത്തിയിരിക്കുന്നത്.

ഒരിക്കലേ ജീവിക്കുന്നുള്ളുവെങ്കിലും ശരിയായ കാര്യങ്ങള്‍ ചെയ്യുകയാണെങ്കില്‍ അത് മതിയാകും എന്ന ഒരു ഉദ്ധരണിയും മനീഷ കൊയ്‍രാള എഴുതിയിട്ടുണ്ട്.

മനീഷ കൊയ്‍രാളയുടെ ഫോട്ടോ എല്ലാവരും ഏറ്റെടുത്തിരിക്കുകയുമാണ്.

click me!