അന്ന് തെരഞ്ഞെടുപ്പ് തോറ്റു, പിന്നാലെ മുതിര്‍ന്ന ബിജെപി നേതാക്കള്‍ ആ സിനിമയ്ക്ക് പോയി: പ്രധാനമന്ത്രി മോദി

Published : Dec 12, 2024, 08:29 AM IST
അന്ന് തെരഞ്ഞെടുപ്പ് തോറ്റു, പിന്നാലെ മുതിര്‍ന്ന ബിജെപി നേതാക്കള്‍ ആ സിനിമയ്ക്ക് പോയി: പ്രധാനമന്ത്രി മോദി

Synopsis

ഇന്ത്യൻ സിനിമ ഇതിഹാസം രാജ് കപൂറിന്റെ നൂറാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കപൂർ കുടുംബവുമായി കൂടിക്കാഴ്ച നടത്തി. 

ദില്ലി: ഇന്ത്യന്‍ സിനിമ ഇതിഹാസം രാജ് കപൂറിന്‍റെ നൂറാം ജന്മദിനം ആഘോഷിക്കുന്നതിന്‍റെ ഭാഗമായി കഴിഞ്ഞ ദിവസം കപൂർ കുടുംബവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തിയിരുന്നു. സിനിമകളുടെ ശക്തിയെക്കുറിച്ച് സംസാരിക്കവെ പ്രധാനമന്ത്രി മോദി മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയും മുതിർന്ന നേതാവ് എൽകെ അദ്വാനിയും തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് ശേഷം രാജ് കപൂർ സിനിമ കാണാൻ പോയ ഒരു സംഭവം വിവരിച്ചു.

"അന്നത്തെ സിനിമകളുടെ സ്വാധീനം ഞാൻ ഓർക്കുന്നു. അത് ജനസംഘത്തിന്‍റെ കാലത്താണ്, ദില്ലിയില്‍ ഒരു തിരഞ്ഞെടുപ്പ് ഉണ്ടായിരുന്നു. പാർട്ടി തോറ്റതിന് ശേഷം അദ്വാനിജിയും അടൽജിയും പറഞ്ഞു, 'ഇനി എന്താണ് ചെയ്യേണ്ടത്?' അപ്പോൾ അവർ തീരുമാനിച്ചു, 'നമുക്ക് ഒരു സിനിമ കാണാം'. അവർ രാജ് കപൂറിന്‍റെ 'ഫിർ സുബഹ് ഹോഗി' കാണാൻ പോയി.

ലോകമെമ്പാടും ഇന്ത്യയുടെ "സോഫ്റ്റ് പവർ" സ്ഥാപിക്കുന്നതിൽ രാജ് കപൂറിന്‍റെ പങ്കിനെ കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു.  ഇന്ന്, നയതന്ത്ര ബന്ധത്തില്‍  "സോഫ്റ്റ് പവർ" എന്നതിനെക്കുറിച്ച് ധാരാളം സംസാരിക്കുന്നു, എന്നാൽ അന്ന്, ലോകം "സോഫ്റ്റ് പവർ"  എന്ന വാക്ക് കണ്ടെത്തും മുന്‍പ് തന്നെ രാജ് കപൂർ അത് സ്ഥാപിച്ചിരുന്നു. 

രൺബീർ കപൂർ, ആലിയ ഭട്ട്, കരീന കപൂർ ഖാൻ, സെയ്ഫ് അലി ഖാൻ, കരിഷ്മ കപൂർ, നീതു കപൂർ, റിദ്ദിമ കപൂർ സാഹ്നി എന്നിവരുൾപ്പെടെ കപൂർ കുടുംബത്തിലെ അംഗങ്ങൾ പ്രധാനമന്ത്രിയുമായുള്ള  ആശയവിനിമയത്തിൽ പങ്കെടുത്തു. പ്രധാനമന്ത്രിയെ കണ്ടതിന് ശേഷം കപൂർ കുടുംബം തങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കുന്നതും പിഎംഒ പങ്കുവെച്ച വീഡിയോയിൽ കാണാം.

രാജ് കപൂറിന്‍റെയും അദ്ദേഹത്തിന്‍റെ സിനിമകളുടെയും ആഗോള സ്വാധീനം ഒരു ചലച്ചിത്രമായി കപൂർ കുടുംബം പകർത്തണമെന്ന് പ്രധാനമന്ത്രി മോദി ഈ ആശയവിനിമയത്തിനിടെ നിർദ്ദേശിച്ചു.

1988-ൽ അന്തരിച്ച ഇന്ത്യൻ സിനിമയിലെ ഇതിഹാസമായ രാജ് കപൂറിന്‍റെ ശതാബ്ദി ആഘോഷത്തിന്‍റെ ഭാഗമായി ചലച്ചിത്രോത്സവം കപൂര്‍ കുടുംബം രാജ്യത്തെ 40 നഗരങ്ങളിലെ 135 തിയേറ്ററുകളില്‍ സംഘടിപ്പിക്കുന്നുണ്ട്. 10 ഐക്കണിക് രാജ് കപൂർ ചിത്രങ്ങൾ ഇതില്‍ പ്രദർശിപ്പിക്കും. നൂറുരൂപയാണ് ടിക്കറ്റ് നിരക്ക്. ഫിലിം ഫെസ്റ്റിവലിൽ 'ആഗ്', 'ബർസാത്', 'ആവാര', 'ശ്രീ 420' തുടങ്ങിയ ക്ലാസിക്കുകള്‍ പ്രദര്‍ശിപ്പിക്കും. 

ഐഎഫ്എഫ്ഐ വേദിയില്‍ മുത്തച്ഛന്‍ രാജ് കപൂറിന്‍റെ ഓര്‍മ്മയില്‍ രണ്‍ബീര്‍ കപൂര്‍

ഇതിഹാസ താരം രാജ് കപൂറിന്‍റെ ബംഗ്ലാവ് ഗോദറേജ് 100 കോടിക്ക് വാങ്ങി

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ദ റിയൽ കംബാക്ക്, ബോക്സ് ഓഫീസിനെ വിറപ്പിച്ച് നിവിൻ പോളി, സർവ്വം മായ ഒടിടിയില്‍ എവിടെ?, എപ്പോള്‍?
ജപ്പാനിലും 'പുഷ്പ' തരംഗം; അല്ലു അർജുന് വൻ വരവേൽപ്പ്!