'ഡില്ലി'യുടെ തിരിച്ചുവരവ് ഉടന്‍; 'കൈതി 2' നെക്കുറിച്ച് ലോകേഷ് കനകരാജ്

Published : Oct 25, 2024, 05:59 PM IST
'ഡില്ലി'യുടെ തിരിച്ചുവരവ് ഉടന്‍; 'കൈതി 2' നെക്കുറിച്ച് ലോകേഷ് കനകരാജ്

Synopsis

കൈതി തിയറ്ററുകളിലെത്തിയിട്ട് ഇന്ന് അഞ്ച് വര്‍ഷങ്ങള്‍. 'കൂലി'യാണ് ലോകേഷിന്‍റെ അടുത്ത ചിത്രം

തമിഴ് സിനിമയില്‍ ലോകേഷ് കനകരാജ് എന്ന സംവിധായകന്‍റെ ആദ്യ കരിയര്‍ ബ്രേക്ക് ആയിരുന്നു കൈതി എന്ന ചിത്രം. ഡില്ലി എന്ന കഥാപാത്രമായി കാര്‍ത്തി എത്തിയ ചിത്രം കേരളത്തിലുള്‍പ്പെടെ വന്‍ വിജയമായിരുന്നു. പില്‍ക്കാലത്ത് ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ് ഉണ്ടായപ്പോള്‍ കൈതിയും അതിന്‍റെ ഭാഗമായി. തമിഴ് സിനിമയില്‍ ഇന്ന് ഏറ്റവും കാത്തിരിപ്പ് ഉയര്‍ത്തിയിരിക്കുന്ന സീക്വലുകളിലൊന്നാണ് കൈതി 2. ഇപ്പോഴിതാ ഡില്ലിയുടെ രണ്ടാം വരവ് ഉടന്‍ സംഭവിക്കുമെന്ന് പറയുകയാണ് സംവിധായകന്‍. 

കൈതി തിയറ്ററുകളിലെത്തിയിട്ട് അഞ്ച് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുകയാണ് ഇന്ന്. അതിനെക്കുറിച്ചുള്ള എക്സ് പോസ്റ്റിലാണ് രണ്ടാം ഭാഗം വൈകില്ലെന്ന സൂചന ലോകേഷ് നല്‍കുന്നത്. കാര്‍ത്തിക്കൊപ്പമുള്ള കൈതിയുടെ ലൊക്കേഷന്‍ സ്റ്റില്‍ പങ്കുവച്ചുകൊണ്ട് ലോകേഷ് എക്സില്‍ കുറിച്ചിരിക്കുന്നത് ഇങ്ങനെ- "എല്ലാം ഇവിടെനിന്നാണ് ആരംഭിച്ചത്. കാര്‍ത്തി സാറിനും പ്രഭു സാറിനും (നിര്‍മ്മാതാവ് എസ് ആര്‍ പ്രഭു) ഈ പ്രപഞ്ചത്തിനും നന്ദി, ഇത് സാധ്യമാക്കിയതിന്. ഡില്ലി ഉടന്‍ മടങ്ങിവരും", ലോകേഷ് കുറിച്ചു.

 

അതേസമയം ചിത്രം അടുത്ത വര്‍ഷം ആരംഭിക്കുമെന്ന് കാര്‍ത്തി നേരത്തെ പറഞ്ഞിരുന്നു. താന്‍ നായകനായ പുതിയ ചിത്രം മെയ്യഴകന്‍റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഹൈദരാബാദില്‍ നടന്ന പരിപാടിക്കിടെയാണ് കൈതി 2 നെക്കുറിച്ച് ചോദ്യം വന്നതും കാര്‍ത്തി മറുപടി പറഞ്ഞതും. തമിഴിലെ മോസ്റ്റ് ആന്‍റിസിപ്പേറ്റഡ് ചിത്രങ്ങളുടെ ലിസ്റ്റില്‍ പലപ്പോഴും ഒന്നാമതെത്തിയിട്ടുള്ള ചിത്രമാണ് കൈതി 2. അതേസമയം കരിയറിലെ ഏറ്റവും വലിയ വിജയമായി മാറിയ വിജയ് ചിത്രം ലിയോയ്ക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രജനികാന്ത് ആണ് നായകന്‍. കൂലി എന്നാണ് ഈ ചിത്രത്തിന്‍റെ പേര്. സൗബിനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 

ALSO READ : ഗോവിന്ദ് വസന്തയുടെ സംഗീതം, കമല്‍ ഹാസന്‍റെ ആലാപനം; 'മെയ്യഴകന്‍' വീഡിയോ സോംഗ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
click me!

Recommended Stories

'എ പ്രഗ്നന്‍റ് വിഡോ' വിന്ധ്യ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിൽ
'ചെങ്കോല്‍ എന്ന സിനിമ അപ്രസക്തം, എന്റെ അച്ഛന്‍ ചെയ്ത കഥാപാത്രത്തിന്റെ പതനമാണ് അതില്‍ കാണിക്കുന്നത്'; തുറന്നുപറഞ്ഞ് ഷമ്മി തിലകൻ