'ഹൃദയത്തോട് ചേര്‍ത്ത സിനിമ', ഓര്‍മകളുമായി സംവിധായകൻ ലോകേഷ് കനകരാജ്

Published : Oct 19, 2024, 04:41 PM IST
'ഹൃദയത്തോട് ചേര്‍ത്ത സിനിമ', ഓര്‍മകളുമായി സംവിധായകൻ ലോകേഷ് കനകരാജ്

Synopsis

ദളപതി വിജയ്‍യുടെ ചിത്രത്തെ കുറിച്ച് സംവിധായകൻ ലോകേഷ് കനകരാജ്.  

ലോകേഷ് കനകരാജിന്റെ സംവിധാനത്തിലുള്ള വിജയ് ചിത്രം ലിയോ റിലീസായിട്ട് ഇന്നേയ്‍ക്ക് ഒരു വര്‍ഷം തികയുകയാണ്. ഹൃദയത്തോട് ചേര്‍ക്കുന്ന സിനിമയാണ് ലിയോയെന്ന് പറയുന്നു ലോകേഷ് കനകരാജ്. ഒരുപാട് പഠിക്കാനായ ഒരു സിനിമയാണ്. മനോഹരമാണ് ഓര്‍മകളുണ്ട്. വിജയ് അണ്ണനോട് നന്ദി പറയുന്നു. സിനിമയ്‍ക്കായി പ്രവര്‍ത്തിച്ചവര്‍ക്കും നന്ദി. പ്രേക്ഷകരോടും നന്ദി പറയുന്നതായി ലിയോ സംവിധായകൻ ലോകേഷ് കനകരാജ് കുറിപ്പിലൂടെ വ്യക്തമാക്കുന്നു.

വിജയ്‍യുടെ ലിയോ ആഗോളതലത്തില്‍ 620 കോടി രൂപയിലധികം നേടിയിരുന്നു എന്നായിരുന്നു റിപ്പോര്‍ട്ട്. തൃഷ വിജയ്‍യുടെ നായികയായി 14 വര്‍ഷങ്ങള്‍ കഴിഞ്ഞ് വീണ്ടും എത്തിയിരിക്കുന്നു എന്ന ഒരു പ്രത്യേകതയും ലിയോയ്‍ക്കുണ്ടായിരുന്നതിനാല്‍ ആരാധകര്‍ കാത്തിരുന്നിരുന്നതായിരുന്നു. സത്യ എന്ന ഒരു കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ വിജയ്‍യുടെ നായികയായി തൃഷ എത്തിയത്. വിജയ്‍യ്‍ക്കും നായിക തൃഷയ്‍ക്കും പുറമേ ചിത്രത്തില്‍ അര്‍ജുൻ, സാൻഡി മാസ്റ്റര്‍, മാത്യു, മനോബാല, പ്രിയ ആനന്ദ്, ബാബു ആന്റണി, അഭിരാമി വെങ്കടാചലം, ഇയ, വാസന്തി, മായ എസ് കൃഷ്‍ണൻ, ശാന്തി മായാദേവേി, മഡോണ സെബാസ്റ്റ്യൻ, അനുരാഗ് കശ്യപ്, സച്ചിൻ മണി, തുടങ്ങിയ താരങ്ങളും വേഷമിടുന്നു.

ദളപതി വിജയ് നായകനാകുന്ന അവസാന ചിത്രം ചിത്രീകരണം പുരോഗമിക്കുകയാണ്. ദളപതി 69ന്റെ വിശേഷങ്ങളാണ് തമിഴ് സിനിമ പ്രേക്ഷകര്‍ ചര്‍ച്ചയാക്കുന്നതും. വമ്പൻ ഒരു ഗാന രംഗത്തോടെയാണ് തുടങ്ങിയ ചിത്രീകരണത്തിന്റെ അപ്‍ഡേറ്റും ചര്‍ച്ചയായി മാറിയിരിക്കുകയാണ്. വിജയ്‍യാണ് ഗാനം പാടിയിരിക്കുന്നത് എന്നാണ് ചിത്രത്തിന്റെ അപ്‍ഡേറ്റ്.

ദളപതി വിജയ് പാടുന്നത് വണ്‍ ലാസ്റ്റ് സോംഗ് എന്ന ഗാനമാണെന്നാണ് റിപ്പോര്‍ട്ട്. അനിരുദ്ധ് രവിചന്ദ്രൻ ചിത്രത്തിന്റെ സംഗീത സംവിധായകനാകുമ്പോള്‍ അസല്‍ കൊലാറാണ് ഗാനത്തിന്റെ രചയിതാവ്. മാസീവ് സ്‍കെയിലാണ് എച്ച് വിനോദ് ചിത്രത്തിനറെ ഗാനം ചിത്രീകരിക്കുന്നത് എന്നും ആ രംഗത്ത് 500 ഡാൻസേഴ്‍സ് ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുള്ളപ്പോള്‍ താരം ഉന്നമിടുന്നത് തമിഴകത്തെ എക്കാലത്തെയും വമ്പൻ വിജയമാണ് എന്ന് ആരാധകരും മനസ്സിലാക്കുന്നു.

Read More: ദൃശ്യങ്ങള്‍ പുറത്തുവിട്ട് ബാല, കുഞ്ഞും സ്‍ത്രീയും നടന്റെ വീടിനു മുന്നിൽ- സിസിടിവി വീഡിയോ, സംഭവം പുലർച്ചെ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു