ഒടുവില്‍ ലോകേഷ് കനകരാജ് ലിയോയെ തന്റെ പേരിനൊപ്പം ചേര്‍ത്തു, ആ വിമര്‍ശനവും ഇല്ലാതായി

Published : Oct 05, 2023, 01:05 PM ISTUpdated : Oct 10, 2023, 09:31 AM IST
ഒടുവില്‍ ലോകേഷ് കനകരാജ് ലിയോയെ തന്റെ പേരിനൊപ്പം ചേര്‍ത്തു, ആ വിമര്‍ശനവും ഇല്ലാതായി

Synopsis

സംവിധായകൻ ലോകേഷ് കനകരാജ് വിജയ് ചിത്രത്തിലും പതിവ് തെറ്റിച്ചില്ല.

ലോകേഷ് കനകരാജിന്റെ പുതിയ വിജയ് ചിത്രമാണ് ലിയോ. സംവിധായകൻ ലോകേഷ് കനകരാജ് ട്വിറ്ററില്‍ തന്റെ ബയോഗ്രാഫിയില്‍ ലിയോ നേരത്തെ ചേര്‍ത്തിരുന്നില്ല. ഇതിനാല്‍ ലിയോ ഉപേക്ഷിച്ചു എന്ന വാര്‍ത്തയും നേരത്തെ പ്രചരിച്ചിരുന്നു. എന്തായാലും ലിയോയും ലോകേഷ് കനകരാജ് തന്റെ ബയോഗ്രാഫിക്കൊപ്പം ഇപ്പോള്‍ ചേര്‍ത്തിരിക്കുന്നു എന്നതാണ് പുതിയ റിപ്പോര്‍ട്ട്.

സിനിമകള്‍ പൂര്‍ത്തിയായത് മാത്രമായിരുന്നു സംവിധായകൻ ലോകേഷ് കനകരാജ് ബയോഗ്രാഫിയില്‍ സാധാരണയായി ചേര്‍ക്കാറുള്ളത്. ലിയോയുടെ സെൻസര്‍ നടപടികള്‍ പൂര്‍ത്തിയായതിന് ശേഷമാണ് ഇപ്പോള്‍ ലോകേഷ് കനകരാജ് ട്വിറ്ററില്‍ പേരിനൊപ്പം ചേര്‍ത്തിരിക്കുന്നത്. യുഎ സര്‍ട്ടിഫിക്കറ്റാണ് ലിയോയ്‍ക്ക് ലഭിച്ചിരിക്കുന്നത്. ലിയോയുടെ സെൻസറിംഗ് പൂര്‍ത്തിയായെന്ന് ചിത്രത്തിന്റെ സംവിധായകൻ ലോകേഷ് കനകരാജാണ് ആരാധകരോട് വ്യക്തമാക്കിയതും.

ചോര നിറത്തിലുള്ള പോസ്റ്ററുകള്‍ പുറത്തുവിട്ടതിനാല്‍ ചിത്രം മുതിര്‍ന്നവര്‍ക്ക് മാത്രമുള്ളതാകും എന്ന സംശയവും നീക്കി എല്ലാത്തരം പ്രേക്ഷകര്‍ക്കും കാണാനാകുന്നതാണ് എന്ന് സെൻസര്‍ ബോര്‍ഡ് സാക്ഷ്യപ്പെടുത്തിയതില്‍ വിജയ് ആരാധകര്‍ ആവേശത്തിലാണ്. വിജയ്‍യുടെ ലിയോ മികച്ച ഒരു സിനിമയായിരിക്കും എന്ന് ഗൗതം വാസുദേവ് മേനോൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് ഒരു ദളപതി സിനിമയാണ്. ലോകേഷ് കനകരാജിന്റേതാണ്, ലിയോയ്‍ക്കായി ചെയ്‍ത രംഗങ്ങള്‍ ഡബ്ബിംഗിന് കണ്ടിരുന്നുവെന്നും അതെല്ലാം മികച്ചതായി വന്നിട്ടുണ്ടെന്നും മനംകവരുന്നതാണ് എന്നും ഒരു പ്രധാന വേഷത്തില്‍ എത്തുന്ന ഗൗതം വാസുദേവ് മേനോൻ വ്യക്തമാക്കിയിരുന്നു.

ലിയോയുടെ റിലീസ് ഒക്‍ടോബര്‍ 19നാണ്. തൃഷ വിജയ്‍യുടെ നായികയായി 14 വര്‍ഷങ്ങള്‍ കഴിഞ്ഞ് വീണ്ടും എത്തുന്നു എന്ന പ്രത്യേകതയും ലിയോയ്‍ക്കുണ്ട്. മാഫിയ തലവനായിട്ടാണ് നായകൻ വിജയ് ചിത്രത്തില്‍ ഉണ്ടാകുക എന്നും റിപ്പോര്‍ട്ടുകളുണ്ട്. വിജയ്‍യ്‍ക്കും നായിക തൃഷയ്‍ക്കും പുറമേ ചിത്രത്തില്‍ അര്‍ജുൻ, പ്രിയ ആനന്ദ്, സാൻഡി മാസ്റ്റര്‍, മനോബാല, മാത്യു, മൻസൂര്‍ അലി ഖാൻ, ബാബു ആന്റണി, അഭിരാമി വെങ്കടാചലം, ഇയ, വാസന്തി, മായ എസ കൃഷ്‍ണൻ, ശാന്തി മായാദാവേി, മഡോണ സെബാസ്റ്റ്യൻ, അനുരാഗ് കശ്യപ്, സച്ചിൻ മണി, കിരണ്‍ റാത്തോഡ് എന്നിവരും വേഷമിടുന്നു.

Read More: ചരിത്രമാകാൻ ലിയോയും, വിജയ്‍യുടെ പുതിയ ചിത്രം അതിര്‍ത്തി രാജ്യത്തും ആവേശത്തിര തീര്‍ക്കും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ