വിജയ് സംവിധായകനോ? ദളപതി 64നെ കുറിച്ച് ലോകേഷ് കനഗരാജിന് പറയാനുള്ളത് ..

By Web TeamFirst Published Sep 13, 2019, 12:32 PM IST
Highlights

ദളപതി 64നെ കുറിച്ച് സംവിധായകൻ ലോകേഷ് കനഗരാജ്.

വിജയ് നായകനാകുന്ന പുതിയ സിനിമ സംവിധാനം ചെയ്യുന്നത് ലോകേഷ് കനഗരാജ് ആണ്. ദളപതി 64 എന്ന് വിളിക്കുന്ന സിനിമയുടെ വിശേഷങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. എന്തുതരത്തിലുള്ള സിനിമയാകുമെന്ന കാര്യം ഇതുവരെ പുറത്തുവിട്ടിട്ടില്ല. അതേസമയം സിനിമയില്‍ വിജയ്‍യുടെ കഥാപാത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. വിജയ് ഒരു സംവിധായകന്റെ വേഷത്തിലായിരിക്കും ചിത്രത്തില്‍ അഭിനയിക്കുക എന്നാണ് റിപ്പോര്‍ട്ട്.

സിനിമയെ കുറിച്ച് സംവിധായകൻ ലോകേഷ് പറയുന്നത്- ദളപതി 64നെ കുറിച്ച് ഇപ്പോള്‍ സംസാരിക്കാൻ കഴിയില്ല. വളരെ പ്രാഥമിക ഘട്ടത്തിലാണ്. സിനിമയെ കുറിച്ച് സംസാരിക്കാൻ ഇപ്പോള്‍ എനിക്ക് കഴിയില്ല. പക്ഷേ ഒരു കാര്യത്തില്‍ എനിക്ക് ഗ്യാരന്റി നല്‍കാനാകും. വിജയ്‍യെ മുമ്പ് കണ്ട സിനിമയിലേതു പോലെ ആയിരിക്കില്ല. അത് എനിക്ക് ഉറപ്പുതരാൻ കഴിയും- ലോകേഷ് കനഗരാജ് പറയുന്നു. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. സത്യൻ സൂര്യൻ ആണ് ഛായാഗ്രാഹകൻ.

click me!