'രണ്ട് മാസത്തെ കഠിനാധ്വാനമാണ് ഒന്നുമല്ലാതായിപ്പോയത്'; നിരാശ പങ്കുവച്ച് ലോകേഷ് കനകരാജ്

Published : Sep 19, 2024, 08:34 AM IST
'രണ്ട് മാസത്തെ കഠിനാധ്വാനമാണ് ഒന്നുമല്ലാതായിപ്പോയത്'; നിരാശ പങ്കുവച്ച് ലോകേഷ് കനകരാജ്

Synopsis

സൌബിന്‍ ഷാഹിറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം

തമിഴ് സിനിമയിലെ യുവ സംവിധായകരില്‍ ഏറ്റവും സക്സസ് റേറ്റ് ഉള്ളവരില്‍ ഒരാളാണ് ലോകേഷ് കനകരാജ്. അതിനാല്‍ത്തന്നെ ലോകേഷിന്‍റെ അടുത്ത ചിത്രം എന്നത് പ്രേക്ഷകരില്‍ എപ്പോഴും കാത്തിരിപ്പേറ്റുന്ന ഒന്നാണ്. എന്നാല്‍ ഈ വലിയ ഹൈപ്പ് ചിലപ്പോഴൊക്കെ അദ്ദേഹത്തിന് വിനയാവാറുമുണ്ട്. വിക്രത്തിനും ലിയോയ്ക്കും ശേഷം സംവിധാനം ചെയ്യുന്ന കൂലിയുടെ ചിത്രീകരണത്തിനിടെ അത്തരത്തിലൊന്ന് ലോകേഷിന് നേരിടേണ്ടതായി വന്നു.

രജനികാന്ത് നായകനാവുന്ന ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് തെലുങ്ക് താരം നാഗാര്‍ജുനയാണ്. ചിത്രീകരണത്തിനിടെ ലൊക്കേഷനില്‍ നിന്നുള്ള നാഗാര്‍ജുനയുടെ ഒരു രംഗം ആരോ മൊബൈലില്‍ പകര്‍ത്തിയത് സോഷ്യല്‍ മീഡിയയില്‍ ചോര്‍ന്നിരുന്നു. 39 സെക്കന്‍റ് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് ചോര്‍ന്നത്. വന്‍ ഹൈപ്പ് ഉള്ള ചിത്രമായതിനാല്‍ ഇത് വൈറല്‍ ആവുകയും ചെയ്തിരുന്നു. ഇപ്പോഴിതാ വിഷയത്തില്‍ തനിക്കുള്ള നിരാശ പങ്കുവച്ച് എത്തിയിരിക്കുകയാണ് ലോകേഷ് കനകരാജ്. 

"നിരവധി പേരുടെ രണ്ട് മാസത്തെ കഠിനാധ്വാനമാണ് ഒരു റെക്കോര്‍ഡിം​ഗ് കൊണ്ട് ഒന്നുമല്ലാതായി തീര്‍ന്നത്. സിനിമയുടെ മൊത്തത്തിലുള്ള അനുഭവത്തെ സാരമായി ബാധിക്കുമെന്നതിനാല്‍ ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടരുതെന്ന് എല്ലാവരോടും ഞാന്‍ താഴ്മയായി അഭ്യര്‍ഥിക്കുന്നു", ലോകേഷ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ ദേവ എന്ന കഥാപാത്രത്തെയാണ് രജനികാന്ത് അവതരിപ്പിക്കുന്നത്. സൌബിന്‍ ഷാഹിര്‍ ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ദയാല്‍ എന്നാണ് ഈ കഥാപാത്രത്തിന്‍റെ പേര്. ശ്രുതി ഹാസന്‍, സത്യരാജ്, ഉപേന്ദ്ര തുടങ്ങിയവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സണ്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിര്‍മ്മിക്കുന്നത്. അതേസമയം രജനിയുടെ അടുത്ത റിലീസ് വേട്ടൈയന്‍‌ ആണ്. ടി ജെ ജ്ഞാനവേല്‍ ആണ് ഈ ചിത്രത്തിന്‍റെ സംവിധാനം. 

ALSO READ : ഉണ്ണി മുകുന്ദനൊപ്പം നിഖില വിമല്‍; 'ഗെറ്റ് സെറ്റ് ബേബി'യുടെ ഓഡിയോ റൈറ്റ്സ് തിങ്ക് മ്യൂസിക്കിന്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

തിയറ്ററില്‍ മിസ് ആയോ? 'പെണ്ണും പൊറാട്ടും' ഒടിടിയിലേക്ക്; എപ്പോള്‍ എവിടെ കാണാം? ഔദ്യോ​ഗിക പ്രഖ്യാപനം
'അന്ന് ലാലേട്ടന്‍ ആദ്യമായി ദേഷ്യപ്പെട്ടു, അതായിരുന്നു കാരണം'; 'തുടരും' ചിത്രീകരണാനുഭവം പറഞ്ഞ് ശ്രീജിത്ത് രവി