'അമരൻ കണ്ടോ?, ആവേശം പടര്‍ത്തി സംവിധായകൻ ലോകേഷ് കനകരാജിന്റെ വാക്കുകള്‍, ഏറ്റെടുത്ത് സിനിമയുടെ ആരാധകര്‍

Published : Nov 02, 2024, 08:40 PM IST
'അമരൻ കണ്ടോ?, ആവേശം പടര്‍ത്തി സംവിധായകൻ ലോകേഷ് കനകരാജിന്റെ വാക്കുകള്‍, ഏറ്റെടുത്ത് സിനിമയുടെ ആരാധകര്‍

Synopsis

ശിവകാര്‍ത്തികേയന്റെ അമരനെ കുറിച്ച് ലിയോ സംവിധായകൻ ലോകേഷ് കനകരാജും.

രാജ്യമൊട്ടാകെ ആരാധകരുള്ള ഒരു തമിഴ് സംവിധായകനാണ് ലോകേഷ് കനകരാജ്. ലോകേഷ് കനകരാജ് സിനിമകളെ കുറിച്ച് പറയുന്ന അഭിപ്രായങ്ങള്‍ക്ക് പ്രേക്ഷകര്‍ കാതോര്‍ക്കുന്നതും അതുകൊണ്ടാണ്. തമിഴകത്തിന്റെ ശിവകാര്‍ത്തികേയൻ നായകനായ അമരനെ കുറിച്ചും അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് ലോകേഷ് കനകരാജ്.

മേജര്‍ മുകുന്ദ് വരദരാജിന് ശിവകാര്‍ത്തികേയൻ സിനിമ അര്‍ഹിക്കുന്ന ആദരവാണ് എന്ന് വ്യക്തമാക്കുകയാണ് സംവിധായകൻ ലോകേഷ് കനകരാജ്. അവിസ്‍മരണീയമായ പ്രകടനം തന്നെയാണ് ശിവകാര്‍ത്തികേയന്റത്. സായ് പല്ലവിയും അങ്ങനെ തന്നെ. രാജ്‍കുമാര്‍ പെരിയസ്വാമിക്കും ആശംകള്‍ നേരുന്നുവെന്നും പറയുന്നു ലോകേഷ് കനകരാജ്.

മേജറിന്റെ ജീവിത കഥ ഒരു സിനിമയായി എത്തുമ്പോള്‍ അതിലുണ്ടാകുന്നതിന്റെ ആവേശത്തിലായിരുന്നു തമിഴ് താരം ശിവകാര്‍ത്തികേയൻ. സിനിമ സ്വീകരിക്കാൻ കാരണം യൂണിഫോമായിരുന്നുവെന്ന് പറഞ്ഞിരുന്ന ശിവകാര്‍ത്തികേയൻ മേജര്‍ മുകുന്ദ് വരദരാജിന് തന്റെ അച്ഛനുമായി സാമ്യമുണ്ടെന്നും ചൂണ്ടിക്കാട്ടിയിരുന്നുന്നു. കളറേ മാറുന്നുള്ളൂ, ഉത്തരവാദിത്തം ഒന്നാണ്. ഞാൻ ആ സിനിമ സ്വീകരിക്കുമ്പോള്‍ വരുന്ന വെല്ലുവിളികള്‍ ബോധ്യമുണ്ടായിരുന്നു. വേറിട്ട ഒരു വ്യക്തിയായി മാറാൻ തന്റെ ഊര്‍ജ്ജം എല്ലാം സംഭരിക്കേണ്ട ആവശ്യമുണ്ട്. യൂണിഫോം ധരിക്കാൻ താൻ സ്വയം തന്നെ പരിശീലിച്ചു. യഥാര്‍ഥ ഒരു വ്യക്തിയുടെ കഥ ആയതിനാല്‍ സിനിമ സുഹൃത്തുക്കളും അടുപ്പമുള്ളവരും കാണും. പക്ഷേ യൂണിഫോം താൻ ധരിച്ചപ്പോള്‍ ഒരു ഹീറോയായി അനുഭവപ്പെട്ടു. മുകുന്ദായി ഞാൻ ചിത്രത്തില്‍ വേഷമിട്ടപ്പോള്‍ തന്നെ യഥാര്‍ഥ ആര്‍മിക്കാര്‍ അഭിനന്ദിച്ചു എന്നും പറഞ്ഞിരുന്നു ശിവകാര്‍ത്തികേയൻ.

നിലവില്‍ തമിഴ് സിനിമയില്‍ ശ്രദ്ധയാകര്‍ഷിക്കുന്ന താരമായ ശിവകാര്‍ത്തികേയന്റെ അച്ഛൻ പൊലീസ് ഓഫീസറാണ്. സംവിധാനം രാജ്‍കുമാര്‍ പെരിയസ്വാമി നിര്‍വഹിക്കുന്ന ചിത്രം അമരനില്‍ ഭുവൻ അറോറ, രാഹുല്‍ ബോസ് തുടങ്ങിയവര്‍ക്കൊപ്പം ശ്രീകുമാര്‍, വികാസ് ബംഗര്‍ എന്നീ താരങ്ങളും പ്രധാന കഥാപാത്രങ്ങളായുണ്ട്. സായ് പല്ലവിയാണ് ശിവകാര്‍ത്തികേയൻ നായകനാകുന്ന ചിത്രത്തില്‍ നായികയായി എത്തിയിരിക്കുന്നത്. കശ്‍മീരിലടക്കം ചിത്രികരിച്ച അമരൻ എന്ന സിനിമയുടെ നിര്‍മാണം കമല്‍ഹാസന്റെ രാജ് കമലിന്റെ ബാനറില്‍ ആണ്.

Read More: ലക്കി ഭാസ്‍കര്‍ എത്ര നേടി?, ടിക്കറ്റ് വില്‍പനയില്‍ ഒന്നാമതോ?, ആ കണക്കുകളുമായും ഒടുവില്‍ ദുല്‍ഖര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

'ജോര്‍ജുകുട്ടി അര്‍ഹിക്കുന്ന സ്കെയിലില്‍ ആ​ഗോള റിലീസ്'; ദൃശ്യം 3 റൈറ്റ്സ് വില്‍പ്പനയില്‍ പ്രതികരണവുമായി ആന്‍റണി പെരുമ്പാവൂര്‍
'12 വയസില്‍ കണ്ട പയ്യനല്ല ഞാൻ, മീനാക്ഷി യുകെയിൽ സെറ്റിൽഡ്'; വിശേഷം പറഞ്ഞ് 'തട്ടീം മുട്ടീം' നടൻ