
ബോളിവുഡിൽ ചുവടുറപ്പിക്കാൻ ഒരുങ്ങി സംവിധായകൻ ലോകേഷ് കനകരാജ് (Lokesh Kanagaraj). ലോകേഷിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രത്തിൽ സൽമാൻ ഖാൻ(Salman Khan) നായകനാകുന്നുവെന്നാണ് റിപ്പോർട്ടുകൾ. തെലുങ്കിലെ പ്രമുഖ നിർമാണ കമ്പനിയാണ് ചിത്രം ഒരുക്കുന്നതെന്നാണ് വിവരം.
അതേസമയം, ഇക്കാര്യത്തിൽ ഔദ്യോഗിക വിവരങ്ങൾ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല. ലോകേഷ് ചില സിനിമകളുമായി ബന്ധപ്പെട്ട തിരക്കിലാണെന്നും അതിന് ശേഷമാകും ഹിന്ദി ചിത്രത്തിലേക്ക് കടക്കുകയെന്നുമാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. വിജയ് നായകനായി എത്തുന്ന ദളപതി 67 സംവിധാനം ചെയ്യുന്നത് ലോകേഷാണ്. ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഓഗസ്റ്റിൽ തുടങ്ങുമെന്നാണ് വിവരം.
Adnan Sami : ഒരു പോസ്റ്റ് മാത്രം ബാക്കി; ദുരൂഹത ഉണർത്തി അദ്നാൻ സമിയുടെ 'വിട' പറച്ചിൽ
കമൽഹാസൻ നായകനായി എത്തിയ 'വിക്രം' ആണ് ലോകേഷ് കനകരാജിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം. കമൽഹാസനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവർ ഒന്നിച്ചെത്തിയ ക്രൈം ആക്ഷൻ ത്രില്ലർ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ബോക്സ് ഓഫീസിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. മാസ്റ്ററിന് ശേഷം ലോകേഷ് സംവിധാനം ചെയ്ത ചിത്രം കൂടിയാണിത്. സംവിധായകന്റേത് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. സംഘട്ടന സംവിധാനം അന്‍പറിവ്. നൃത്തസംവിധാനം ദിനേശ്. പിആര്‍ഒ ഡയമണ്ട് ബാബു. ശബ്‍ദം സങ്കലനം കണ്ണന്‍ ഗണ്‍പത് ആണ്. വിക്രമിൽ സൂര്യയുടെ കഥാപാത്രം അതിഥി വേഷത്തിൽ ഒതുങ്ങിയെങ്കിലും വിക്രം 3ൽ മുഴുനീള കഥാപാത്രമായി സൂര്യ ഉണ്ടാകുമെന്ന് ലോകേഷ് കനകരാജ് അടുത്തിടെ പറഞ്ഞിരുന്നു.
കമല്‍ഹാസനൊപ്പം 'വിക്രം' എന്ന ചിത്രത്തില്‍ മലയാളി താരങ്ങളും അഭിനയിച്ചിരുന്നു. ഫഹദിനൊപ്പം കാളിദാസ് ജയറാം, നരേൻ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചു. 'വിക്ര'ത്തിന്റെ ഓഡിയോ റൈറ്റ്സ് സോണി മ്യൂസിക് ആണ് സ്വന്തമാക്കിയിരുന്നത്. വൻ തുകയ്‍ക്കാണ് ഓഡിയോ റൈറ്റ്സ് സോണി മ്യൂസിക് സ്വന്തമാക്കിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ