
ലോകേഷ് കനകരാജിന്റെ വിക്രം എന്ന ചിത്രത്തില്‍ ഫഹദ് ഒരു പ്രധാനപ്പെട്ട വേഷത്തില്‍ എത്തിയിരുന്നു. വിക്രത്തില്‍ ഏജന്റ് അമര്‍ എന്ന കഥാപാത്രമായിട്ടായിരുന്നു ഫഹദ് വേഷമിട്ടത്. അമറായിരുന്നു കമല്‍ഹാസൻ നായകനായ വിക്രത്തിന്റെ കഥയെ മുന്നോട്ടുനയിച്ചതും. ഫഹദിനെ നായകനാക്കി ഒരു സിനിമ താൻ ആലോചിച്ചിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ലോകേഷ് കനകരാജ്.
മഫ്‍തി എന്ന പേരില്‍ ഒരു കഥ ഫഹദിനെ വെച്ച് ചെയ്യാൻ ആലോചിച്ചിരുന്നതായാണ് ഒരു അഭിമുഖത്തില്‍ ലോകേഷ് കനകരാജ് വ്യക്തമാക്കിയത്. ഒരു പൊലിസ് ഓഫീസറിന്റെ കഥയായിരുന്നു. മഫ്‍തിയിലെ നായകനായ പൊലീസ് ഓഫീസര്‍ തന്റെ യൂണിഫോം സൈസ് വലുതായതിനാല്‍ ചെറുതാക്കാൻ ട്രെയിലര്‍ ഷോപ്പിലേക്ക് പോകുകയും രണ്ട് മണിക്കൂറോളം കാത്തിരിക്കുകയും ചെയ്യുന്നു. ആ രണ്ട് മണിക്കുറിലെ സംഭവമാണ് സിനിമയാക്കാൻ ആലോചിച്ചിരുന്നത് എന്നും ലോകേഷ് കനകരാജ് വെളിപ്പെടുത്തിയിരുന്നു.
ഇനിയത് ചെയ്യാൻ എനിക്ക് കഴിയില്ല. കാരണം എനിക്ക് ഒരുപാട് സിനിമകള്‍ തീര്‍ക്കാൻ ഉണ്ട്. അതിനാല്‍ അത് എന്റെ സഹ സംവിധായകര്‍ നല്‍കും എന്നും ലോകേഷ് കനകരാജ് വ്യക്തമാക്കി. എന്നാല്‍ നടൻ ഫഹദ് ആ സിനിമയില്‍ നായകനാകാൻ സമ്മതിച്ചിരുന്നോ എന്നതടക്കമുള്ള കാര്യങ്ങള്‍ ലോകേഷ് കനകരാജ് വെളിപ്പെടുത്തിയിട്ടില്ല.
ലിയോയില്‍ ഫഹദുണ്ടോ എന്ന് അറിയാനും സംവിധായകന്റെ ആരാധകര്‍ കാത്തിരിക്കുകയാണ്. അതില്‍ ഇപ്പോള്‍ ഒന്നും പറയാനില്ലെന്ന് സംവിധായകൻ ലോകേഷ് കനകരാജ് നേരത്തെ വ്യക്തമാക്കുകയും ചെയ്‍തു. വിജയ്‍യുടെ ലിയോയും ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‍സിലേതാണോ എന്നാണ് ആരാധകരുടെ ആകാംക്ഷ. വിജയ്‍ക്കും നായിക തൃഷ്‍യ്‍ക്കും ഒപ്പം ചിത്രത്തില്‍ ഗൗതം വാസുദേവ് മേനോൻ, മനോബാല, മൻസൂര്‍ അലി ഖാൻ, ബാബു ആന്റണി, അര്‍ജുൻ തുടങ്ങി ഒട്ടേറെ താരങ്ങള്‍ വേഷമിടുന്നുണ്ട്.
Read More: ഇനി ഷെയ്‍ൻ നിഗത്തിന് കോമഡി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക