ലവ്, വാങ്ക്; തിയറ്ററുകളിലേക്ക് ഈ വാരം രണ്ട് സിനിമകള്‍

Published : Jan 28, 2021, 09:35 PM IST
ലവ്, വാങ്ക്; തിയറ്ററുകളിലേക്ക് ഈ വാരം രണ്ട് സിനിമകള്‍

Synopsis

ജയസൂര്യ നായകനായ 'വെള്ളം' ആയിരുന്നു തിയറ്ററുകള്‍ തുറന്നശേഷം എത്തിയ ആദ്യ ചിത്രം. പൊങ്കല്‍ റിലീസ് ആയെത്തിയ വിജയ് ചിത്രം 'മാസ്റ്റര്‍', ചിലമ്പരശന്‍ നായകനായ 'ഈശ്വരന്‍' എന്നിവയും തിയറ്ററുകളില്‍ തുടരുന്നുണ്ട്. കേരളത്തിലെ 53 തിയറ്ററുകളിലാണ് ലവ് റിലീസ്. വാങ്ക് 103 തിയറ്ററുകളിലും.

കൊവിഡ് അനന്തരം തുറന്ന തിയറ്ററുകളിലേക്ക് ഈ വാരാന്ത്യത്തില്‍ രണ്ട് മലയാളം റിലീസുകള്‍ കൂടി. നവാഗത സംവിധായിക കാവ്യ പ്രകാശ് ഒരുക്കിയ 'വാങ്ക്', ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്‍ത 'ലവ്' എന്നിവയാണ് വെള്ളിയാഴ്ച തിയറ്ററുകളില്‍ എത്തുക. കൊവിഡ് ഇടവേളയ്ക്കുശേഷം തിയറ്ററുകളിലേക്കെത്തുന്ന രണ്ടാമത്തെയും മൂന്നാമത്തെയും മലയാള സിനിമകളാണ് ഇവ. ജയസൂര്യ നായകനായ 'വെള്ളം' ആയിരുന്നു തിയറ്ററുകള്‍ തുറന്നശേഷം എത്തിയ ആദ്യ ചിത്രം. പൊങ്കല്‍ റിലീസ് ആയെത്തിയ വിജയ് ചിത്രം 'മാസ്റ്റര്‍', ചിലമ്പരശന്‍ നായകനായ 'ഈശ്വരന്‍' എന്നിവയും തിയറ്ററുകളില്‍ തുടരുന്നുണ്ട്. കേരളത്തിലെ 53 തിയറ്ററുകളിലാണ് ലവ് റിലീസ്. വാങ്ക് 103 തിയറ്ററുകളിലും.

 

മമ്മൂട്ടി നായകനായെത്തിയ ശ്രദ്ധേയ ചിത്രം 'ഉണ്ട'യ്ക്കു ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ലവ്'. രജിഷ വിജയനും ഷൈന്‍ ടോം ചാക്കോയുമാണ് നായികാ നായകന്മാര്‍. സംവിധായകന്‍ തന്നെ രചനയും നിര്‍വ്വഹിക്കുന്ന സിനിമയില്‍ വീണ നന്ദകുമാര്‍, സുധി കോപ്പ, ഗോകുലന്‍, ജോണി ആന്‍റണി എന്നിവരും അഭിനയിക്കുന്നു. ഛായാഗ്രഹണം ജിംഷി ഖാലിദ്. എഡിറ്റിംഗ് നൗഫല്‍ അബ്ദുള്ള. സംഗീതം യക്സന്‍ ഗാരി പെരേര, നേഹ നായര്‍ എന്നിവര്‍. കൊവിഡ് കാലയളവില്‍ സര്‍ക്കാര്‍ നിബന്ധനകള്‍ പാലിച്ചുകൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയാണ് ഇത്. യുഎഇയിലും ജിസിസിയിലും ചിത്രം കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 15ന് റിലീസ് ചെയ്തിരുന്നു.

 

അതേസമയം കാവ്യ പ്രകാശ് സംവിധാനം ചെയ്ത 'വാങ്കി'ന് ആസ്പദമായിരിക്കുന്നത് ഉണ്ണി ആറിന്‍റെ കഥയാണ്. ശബ്ന മുഹമ്മദ് ആണ് തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത്. അനശ്വര രാജൻ നായികയാവുന്ന ചിത്രത്തില്‍ നന്ദന വര്‍മ്മ, ഗോപിക, വിനീത് എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. മേജര്‍ രവിയുടെ മകന്‍ അര്‍ജുന്‍ രവിയാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. പി എസ് റഫീഖിന്‍റെ വരികള്‍ക്ക് ഔസേപ്പച്ചന്‍ സംഗീതം പകര്‍ന്നിരിക്കുന്നു. 7 ജെ ഫിലിംസിന്‍റെ ബാനറില്‍ സിറാജുദ്ദീന്‍ കെ പി, ഷബീര്‍ പത്താന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സംവിധായകന്‍ വി കെ പ്രകാശിന്‍റെ മകളാണ് കാവ്യ പ്രകാശ്. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

കണ്ണിമ ചിമ്മാതെ വീക്ഷിക്കൂ..; 'വലതുവശത്തെ കള്ളൻ' പുത്തൻ അപ്ഡേറ്റ് പുറത്ത്, റിലീസ് ജനുവരി 30ന്
ഭീമനായി 'ലാലേട്ടൻ' മതിയെന്ന് ഒരുവശം, ഋഷഭ് കലക്കുമെന്ന് മറുവശം; 'രണ്ടാമൂഴ'ത്തിൽ ചേരി തിരിഞ്ഞ് സോഷ്യൽ മീഡിയ