'ലവ്' ടെലിവിഷന്‍ പ്രീമിയര്‍ ഏഷ്യാനെറ്റില്‍; ഷോ ടൈം പ്രഖ്യാപിച്ചു

Published : Jul 17, 2021, 05:40 PM ISTUpdated : Jul 17, 2021, 05:41 PM IST
'ലവ്' ടെലിവിഷന്‍ പ്രീമിയര്‍ ഏഷ്യാനെറ്റില്‍; ഷോ ടൈം പ്രഖ്യാപിച്ചു

Synopsis

ജനുവരി 29ന് തിയറ്ററുകളിലെത്തിയ ചിത്രം

ഷൈന്‍ ടോം ചാക്കോ, രജിഷ വിജയന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്‍ത 'ലവി'ന്‍റെ ടെലിവിഷന്‍ പ്രീമിയര്‍ ഏഷ്യാനെറ്റില്‍. 18, ഞായറാഴ്ച വൈകിട്ട് ഏഴിനാണ് പ്രീമിയര്‍ പ്രദര്‍ശനം. കൊവിഡ് കാലത്ത് സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രമാണിത്. ജനുവരി 29ന് തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രത്തിന്‍റെ ഒടിടി റിലീസ് നെറ്റ്ഫ്ളിക്സില്‍ ഫെബ്രുവരി 19ന് ആയിരുന്നു.

മമ്മൂട്ടി നായകനായെത്തിയ ശ്രദ്ധേയ ചിത്രം 'ഉണ്ട'യ്ക്കു ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്‍ത ചിത്രമാണിത്. സംവിധായകന്‍ തന്നെ രചനയും നിര്‍വ്വഹിക്കുന്ന സിനിമയില്‍ വീണ നന്ദകുമാര്‍, സുധി കോപ്പ, ഗോകുലന്‍, ജോണി ആന്‍റണി എന്നിവരും അഭിനയിച്ചിരിക്കുന്നു. ഛായാഗ്രഹണം ജിംഷി ഖാലിദ്. എഡിറ്റിംഗ് നൗഫല്‍ അബ്ദുള്ള. സംഗീതം യക്സന്‍ ഗാരി പെരേര, നേഹ നായര്‍ എന്നിവര്‍. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണിത്. 'ഉണ്ട'യ്ക്കു പുറമെ 'അനുരാഗ കരിക്കിന്‍വെള്ളം' എന്ന ചിത്രവും ഖാലിദ് സംവിധാനം ചെയ്തിട്ടുണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ധുരന്ദറിലെ ആ ഗാനം ചിത്രീകരിച്ചത് എന്റെ ആർത്തവദിനങ്ങളിൽ..'; തുറന്നുപറഞ്ഞ് അയേഷ ഖാൻ
ആ പ്രഭാസ് ചിത്രത്തിന് സംഭവിച്ചത് എന്താണ്?, യഥാര്‍ഥത്തില്‍ അഭിപ്രായം മാറിയോ?, ഒടിടിയില്‍ നമ്പര്‍ വണ്‍!