അരുണ്‍ ബോസിന്റെ സംവിധാനത്തില്‍ ഇന്ദ്രജിത്ത്, ചിത്രത്തില്‍ നായികയായി ശ്രുതി രാമചന്ദ്രൻ

Published : Mar 01, 2023, 05:57 PM IST
അരുണ്‍ ബോസിന്റെ സംവിധാനത്തില്‍ ഇന്ദ്രജിത്ത്, ചിത്രത്തില്‍ നായികയായി ശ്രുതി രാമചന്ദ്രൻ

Synopsis

'ലൂക്ക' എന്ന ചിത്രത്തിലൂടെ ശ്രദ്ധയാകര്‍ഷിച്ച സംവിധായകൻ അരുണ്‍ ബോസും ഇന്ദ്രജിത്തും കൈകോര്‍ക്കുന്നു.

'ലൂക്ക' എന്ന ചിത്രത്തിലൂടെ ശ്രദ്ധയാകര്‍ഷിച്ച സംവിധായകനാണ് അരുണ്‍ ബോസ്. അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇന്ദ്രജിത്താണ് ഇനി നായകനാകുക. പ്രമോദ് മോഹന്റേതാണ് ചിത്രത്തിന്റെ തിരക്കഥ. ശ്രുതി രാമചന്ദ്രൻ ആണ് ചിത്രത്തിലെ നായിക.

സർജാനോ ഖാലിദ്, വിൻസി അലോഷ്യസ്, വസിഷ്‍ട് ഉമേഷ്, റോറോ എന്നിവരും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വിനായക് ശശികുമാറിന്റെ വരികൾക്ക് വിദ്യാ സാഗറാണ് സം​ഗീതം ഒരുക്കുന്നത്. ശ്യാമപ്രകാശ് എം എസാണ് ഛായാ​ഗ്രഹണം. ചിത്രസംയോജനം ഷൈജൽ പി വിയും സംവിധായകൻ അരുൺ ബോസും ചേർന്നാണ് കൈകാര്യം ചെയ്യുന്നത്.

ഇന്നും മനസ്സിൽ തങ്ങിനിൽക്കുന്ന സിനിമകൾ സമ്മാനിച്ച സിയാദ് കോക്കർ സാരഥ്യം വഹിച്ച പ്രമുഖ പ്രൊഡക്ഷൻ കമ്പനി കൊക്കേഴ്‍സ് ഫിലിംസാണ് ഇന്ദ്രജിത്ത് നായകനാകുന്ന പുതിയ ചിത്രവും അവതരിപ്പിക്കുന്നത്. 'കൂടും തേടി'യിൽ തുടങ്ങി 'രേവതിക്കൊരു പാവക്കുട്ടി', 'സന്മനസുള്ളവർക്ക് സമാധാനം', 'പട്ടണപ്രവേശം', 'മഴവിൽക്കാവടി', 'ഒരു മറവത്തൂർ കനവ്', 'സമ്മർ ഇൻ ബത്ലഹേം', 'ദേവദൂതൻ', 'കുറി തുടങ്ങി മലയാളികൾക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത നിരവധി ചിത്രങ്ങൾ സമ്മാനിച്ച കോക്കേഴ്‍സ് വീണ്ടുമെത്തുമ്പോള്‍ പ്രതീക്ഷകള്‍ ഏറെയാണ്. കോക്കേഴ്സ് മീഡിയ എന്റർടെയ്ൻമെൻസിന്റെ ബാനറിലാണ് പുതിയ സിനിമ ഒരുങ്ങുന്നത്. ഇതുവരെയും പേര് പുറത്തുവിടാത്ത ചിത്രത്തിന് 'പ്രൊഡക്ഷൻ നമ്പർ 22' എന്നാണ് താൽകാലികമായി പേരിട്ടിരിക്കുന്നത്.

ക്രിയേറ്റീവ് പ്രൊഡ്യൂസർ കെ ആർ പ്രവീൺ, പ്രൊജക്ട് ഡിസൈനർ നോബൽ ജേക്കബ്.  കലാസംവിധാനം  അനീസ് നാടോടി. വസ്ത്രാലങ്കാരം ​ഗായത്രി കിഷോർ. മേക്കപ്പ്  ജിതേഷ് പൊയ്യ, സൗണ്ട് ഡിസൈൻ  ജോബി സോണി തോമസ് & പ്രശാന്ത് പി മേനോൻ, ചീഫ് അസോസ്സിയേറ്റ് ഡയറക്ടർ രാജേഷ് അടൂർ, കാസ്റ്റിംങ് ഡയറക്ടർ ഷരൺ എസ് എസ്, പിആർഒ പി ശിവപ്രസാദ്, സ്റ്റിൽസ് സേതു അത്തിപ്പിള്ളിൽ, ഡിസൈൻസ് റീ​ഗൾ കൺസെപ്റ്റ്സ്, പബ്ലിസിറ്റി ​ഹൈപ്പ് എന്നിവരാണ് ഏപ്രിൽ മാസത്തിൽ ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ മറ്റ് പ്രവർത്തകർ.

Read More: ഗ്ലാമര്‍ ലുക്കില്‍ മാളവിക മോഹനൻ, ഫോട്ടോകള്‍ ഏറ്റെടുത്ത് ആരാധകര്‍

PREV
Read more Articles on
click me!

Recommended Stories

പുഷ്പ താഴത്തില്ലെടാ.., നേടിയത് 1800 കോടി; ഇന്ത്യൻ സിനിമയിൽ ഇൻഡസ്ട്രി ഹിറ്റടിച്ച അല്ലു അര്‍ജുന്‍ പടം
'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി