Latest Videos

ചരിത്രം കുറിച്ച് ലൂസിഫര്‍; 200 കോടി കടക്കുന്ന ആദ്യ മലയാള ചിത്രം

By Web TeamFirst Published May 16, 2019, 9:47 AM IST
Highlights

പ്രധാന കേന്ദ്രങ്ങളില്‍ ചില ഹൗസ്ഫുള്‍ ഷോകള്‍ ലഭിക്കുന്നതിനൊപ്പം മിക്ക പ്രദര്‍ശനങ്ങള്‍ക്കും 85-90 ശതമാനം തീയേറ്റര്‍ ഒക്കുപ്പന്‍സിയും ലഭിക്കുന്നുണ്ട് ഇപ്പോഴും ചിത്രത്തിന്.

കൊച്ചി: ചരിത്രം തിരുത്തി ലൂസിഫര്‍ 200 കോടി കടന്നു. 200 കോടി സ്വന്തമാക്കുന്ന ആദ്യ മലയാള ചിത്രമാണ് ലൂസിഫര്‍. ഒരു കാലത്ത് 100 കോടി ക്ലബ്ബില്‍ അംഗമാകുന്ന മലയാള ചിത്രങ്ങള്‍ അപൂര്‍വ്വമായിരുന്നെങ്കില്‍ മോഹന്‍ലാല്‍ തന്നെ നായകനായെത്തിയ പുലിമുരുകന്‍ 150 കോടി പിന്നിട്ട് റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയിരുന്നു. എന്നാല്‍ ആ റെക്കോര്‍ഡും തകര്‍ത്താണ്  ലൂസിഫറിന്‍റെ ചരിത്ര വിജയം. 200 കോടിയും കടന്ന ചിത്രം ബോക്സോഫീസില്‍ ജൈത്രയാത്ര തുടരുകയാണ്. 

ലൂസിഫര്‍ 200 കോടി കടക്കുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പുലിമുരുകനെ അപേക്ഷിച്ച് ലൂസിഫറിന്റെ 100-150 കോടി നേട്ടങ്ങള്‍ അതിവേഗത്തിലായിരുന്നു. മലയാളസിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വേഗമേറിയ ബോക്‌സ്ഓഫീസ് നേട്ടം. ചിത്രം 100 കോടി ക്ലബ്ബില്‍ എത്തിയത് വെറും എട്ട് ദിവസങ്ങള്‍ കൊണ്ടാണെങ്കില്‍ 150 കോടി ക്ലബ്ബില്‍ പ്രവേശിച്ചത് വെറും 21 ദിവസങ്ങള്‍ കൊണ്ടാണ്. 

ചിത്രം തീയേറ്ററുകളില്‍ 50 ദിനങ്ങള്‍ പൂര്‍ത്തിയാവുന്ന ഇന്ന് ആമസോണ്‍ പ്രൈമില്‍ സ്ട്രീഗും ആരംഭിക്കുകയാണ്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ലൂസിഫര്‍ സ്ട്രീം ചെയ്യുമെന്നാണ് ആമസോണ്‍ അറിയിച്ചിരിക്കുന്നത്. വലിയ ബോക്‌സ്ഓഫീസ് വിജയം നേടുന്ന ഒരു മലയാളചിത്രം തീയേറ്ററുകളില്‍ തുടരുമ്പോള്‍ തന്നെ ഒരു ഒടിടി പ്ലാറ്റ്‌ഫോമില്‍ സ്ട്രീം ചെയ്യപ്പെടുന്നത് ആദ്യമായിരിക്കും.


click me!