
കൊച്ചി: പൃഥിരാജിന്‍റെ ആദ്യ സംവിധാന സംരംഭം, മോഹന്‍ലാലിന്‍റെ താരപ്രഭ...നിരവധി പ്രത്യേകതകളുമായെത്തിയ ലൂസിഫര്‍ തിയറ്ററുകളില്‍ കൈയ്യടി നേടി ജൈത്രയാത്ര തുടരുകയാണ് . കേരളത്തിന് അകത്തും പുറത്തും മികച്ച പ്രതികരണങ്ങള്‍ നേടിയ ചിത്രം ബോക്സ് ഓഫീസിലും ഹിറ്റ്. യുഎഇയില്‍ ഹോളിവുഡ് ചിത്രം ക്യാപ്റ്റന്‍ മാര്‍വെല്‍ ആദ്യ ആഴ്ച കൊണ്ട് നേടിയ 160K അഡ്മിറ്റ്‌സ് എന്ന റെക്കോര്‍ഡാണ് ലൂസിഫര്‍ ഇതിനോടകം തിരുത്തിക്കുറിച്ചത്.
മാര്‍ച്ച് 28-ന് തിയറ്ററുകളിലെത്തിയ ചിത്രം അമേരിക്കയില്‍ ലൈഫ് ടൈം കളക്ഷന്‍ ആയ 265K ഡോളേഴ്‌സ് നേടിയ ഞാന്‍ പ്രകാശന്റെ റെക്കോര്‍ഡ് വെറും മൂന്നു ദിവസം കൊണ്ടാണ് മറികടന്നത്. 2019 ല്‍ റിലീസായ ഇന്ത്യന്‍ സിനിമകളില്‍ ആദ്യ ആഴ്ചയിലെ കളക്ഷനില്‍ ഒന്നാം സ്ഥാനവും ലൂസിഫറിനാണ്.
കേരളത്തിലെ ഒട്ടുമിക്ക കേന്ദ്രങ്ങളിലും ലൂസിഫര്‍ ഹൗസ് ഫുള്‍ പ്രദര്‍ശനമാണ് നടത്തുന്നതെന്നാണ് വിവരം. ചിത്രം ഇതിനോടകം ആഗോള ബോക്‌സ് ഓഫീസില്‍ അമ്പത് കോടിയിലെത്തിയെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. ചിത്രത്തിന്‍റെ കളകക്ഷന്‍ സംബന്ധിച്ച് ഔദ്യോഗിക കണക്കുകള്‍ അണിയറ പ്രവര്‍ത്തകര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തലാണ് പുറത്ത് വന്നിരിക്കുന്നത്.
ഫോറം കേരള പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം തിരുവനന്തപുരം പ്ലെക്‌സില്‍ പ്രതിദിനം 47 ഷോ ആണ് ലൂസിഫറിന് ലഭിക്കുന്നത്. നാലാം ദിവസമായ ഞായറാഴ്ച 20ലക്ഷത്തോളമായിരുന്നു ഇവിടെ നിന്നും നേടിയത്. ഇതോടെ ആദ്യ നാല് ദിവസം കൊണ്ട് 76 ലക്ഷമാണ് ചിത്രത്തിന്റെ കളഷന്‍.
കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സില്‍ 49.77 ലക്ഷമാണ് ഇതിനകം നേടിയിരിക്കുന്നത്. അതേ സമയം കാര്‍ണിവല്‍ സിനിമാസിലും ഒരു കോടി മറികടന്നിരിക്കുകയാണ്. 133 ഷോ ആണ് കാര്‍ണിവല്‍ സിനിമാസിന്റെ കീഴില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നാല് ദിവസം പിന്നിടുമ്പോള്‍ 1.62 കോടിയാണ് ഇവിടെ നിന്നും സ്വന്തമാക്കിയിരിക്കുന്നത്. ബാംഗ്ലൂരില്‍ ഏറ്റവും വേഗത്തില്‍ ഒരു കോടി രൂപ കളക്ഷന്‍ നേടുന്ന ചിത്രം എന്ന ബഹുമതിയും ലൂസിഫര്‍ സ്വന്തമാക്കി.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ