ലക്കി ഭാസ്‍കര്‍ കേരളത്തിലും ഞെട്ടിക്കുന്നു, കളക്ഷൻ തുക പുറത്ത്

Published : Nov 20, 2024, 12:04 PM IST
ലക്കി ഭാസ്‍കര്‍ കേരളത്തിലും ഞെട്ടിക്കുന്നു, കളക്ഷൻ തുക പുറത്ത്

Synopsis

ലക്കി ഭാസ്‍കര്‍ കേരളത്തില്‍ നേടിയ കളക്ഷൻ കണക്കുകളും പുറത്ത്.

മലയാളത്തിന്റെ ദുല്‍ഖര്‍ നായകനായി വന്ന ചിത്രമാണ് ലക്കി ഭാസ്‍കര്‍. നേരിട്ട പരാജയങ്ങളെയെല്ലാം പഴങ്കഥയാക്കി വമ്പൻ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ദുല്‍ഖര്‍. ലക്കി ഭാസ്‍കര്‍ സിനിമയിലൂടെയാണ് തിരിച്ചുവരവ്. ലക്കി ഭാസ്‍കര്‍ കേരളത്തിലും മികച്ച കളക്ഷനാണ് നേടിയിരിക്കുന്നത്.

കേരളത്തില്‍ നിന്ന് ചിത്രം 20.50 കോടി നേടി. അമരന്റെ പ്രഭയില്‍ അധികമാരും ഗൗനിക്കാത്തതായിരുന്നു തുടക്കത്തില്‍ ലക്കി ഭാസ്‍കര്‍. ലക്കി ഭാസ്‍കര്‍ ആഗോളതലത്തില്‍ 111 കോടി നേടിയിട്ടുണ്ട്. മൗത്ത് പബ്ലിസിറ്റിയുമായതോടെ ചിത്രത്തിന് കൂടുതല്‍ സ്‍ക്രീനുകള്‍ ലഭിക്കുകയും ഭാഷാഭേദമന്യേ ഹിറ്റാകുകയും ചെയ്യുകയായിരുന്നു.

വെങ്കി അറ്റ്ലൂരി തിരക്കഥ എഴുതി സംവിധാനം നിര്‍വഹിച്ചിരികക്കുന്നത് ആണ് ലക്കി ഭാസ്‍കര്‍. മീനാക്ഷി ചൗധരിയാണ് നായികയായി എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ നിര്‍മാണം സിതാര എന്റർടെയിൻമെന്റസിന്റെ ബാനറില്‍ ആണ്. ശബരിയാണ് ദുല്‍ഖര്‍ ചിത്രത്തിന്റെ പിആര്‍ഒ.

കിംഗ് ഓഫ് കൊത്തയാണ് മലയാളത്തില്‍ ഒടുവില്‍ ദുല്‍ഖറിന്റേതായെത്തിയത്. ദുല്‍ഖറിന്റെ കിംഗ് ഓഫ് കൊത്ത സംവിധാനം ചെയ്‍തത് അഭിലാഷ് ജോഷിയാണ്. ഛായാഗ്രാഹണം നിര്‍വഹിച്ചത് നിമീഷ് രവിയാണ്. ജേക്സ്‌ ബിജോയ്‍യും ഷാൻ റഹ്‍മാനുമാണ് സംഗീതം ഒരുക്കിയത്. അഭിലാഷ് എൻ ചന്ദ്രനായിരുന്നു തിരക്കഥ. ദുല്‍ഖറിന്റെ കിംഗ് ഓഫ് കൊത്ത സിനിമയില്‍ പ്രസന്ന, ചെമ്പൻ വിനോദ്, ഗോകുൽ സുരേഷ്, വടചെന്നൈ ശരൺ, ഐശ്വര്യാ ലക്ഷ്‍മി, നൈല ഉഷ, ശാന്തി കൃഷ്‍ണ, അനിഖാ സുരേന്ദ്രൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു. സംഘട്ടനം രാജശേഖർ നിര്‍വഹിച്ച ദുല്‍ഖര്‍ ചിത്രത്തിന്റെ മേക്കപ്പ് റോണെക്സ് സേവ്യര്‍, പ്രൊഡക്ഷൻ ഡിസൈനർ നിമേഷ് താനൂർ, കൊറിയോഗ്രാഫി ഷെറീഫ്, വസ്ത്രാലങ്കാരം പ്രവീൺ വർമ, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വര്‍, സ്റ്റിൽ ഷുഹൈബ് എസ് ബി കെയുമാണ്.

Read More: നടി കീര്‍ത്തി സുരേഷിന്റെ വരൻ ആരാണ്?, അറിയേണ്ടതെല്ലാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

'അതിലും മനോഹരം ഈ തിരിച്ചുവരവ്'; 'കളങ്കാവലി'നെക്കുറിച്ച് സജിന്‍ ബാബു
20 കോടി ചിലവാക്കി ക്ലൈമാക്സ് രംഗമൊരുക്കി അഭിഷേക് നാമ - വിരാട് കർണ്ണ ചിത്രം നാഗബന്ധം