
തെന്നിന്ത്യൻ സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'പൊന്നിയിൻ സെൽവന്റെ' രണ്ടാം ഭാഗം. മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവൻ 1ന് വൻവരവേൽപ്പ് ആയിരുന്നു പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ആ പ്രതീക്ഷ തന്നെയാണ് രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിന് സിനിമാസ്വാദകരെ നിർബന്ധിതരാക്കിയത്. വൻ താരനിര അണിനിരക്കുന്ന രണ്ടാം ഭാഗത്തിന്റെ റിലീസ് അടുത്തിടെ അണിയറ പ്രവർത്തർ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ കൗണ്ട് ഡൗൺ വീഡിയോയുമായി എത്തിയിരിക്കുകയാണ് നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ്.
ഇനി നൂറ് ദിവസമാണ് പൊന്നിയിൻ സെൽവൻ 2 റിലീസിന് ഉള്ളത്. ഇതിന്റെ വീഡിയോയാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. വീഡിയോ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞു. ചിത്രം ഏപ്രിൽ 28ന് തിയറ്ററുകളിൽ എത്തും. 2022 ഡിസംബറിൽ ആയിരുന്നു പൊന്നിയിൻ സെൽവൻ 1ന്റെ റിലീസ്.
ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആസ്പദമാക്കി അണിയിച്ചൊരുക്കിയ ചിത്രമാണ് പൊന്നിയിൻ സെൽവൻ. 2022ലെ കേരളത്തിലെ ഏറ്റവും വലിയ തമിഴ് ഹിറ്റുകളില്‍ ഒന്നായിരുന്നു പൊന്നിയിന്‍ സെല്‍വന്‍. 24.25 കോടിയാണ് പിഎസ് 1 ന്‍റെ ലൈഫ് ടൈം കേരള ബോക്സ് ഓഫീസ്.
കമല്‍ ഹാസന്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച ആക്ഷന്‍ ത്രില്ലര്‍ ചിത്രം വിക്രമാണ് ഒന്നാം സ്ഥാനത്ത്. 40.50 കോടിയാണ് ചിത്രം കേരളത്തില്‍ നിന്ന് ആകെ നേടിയത്. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നട എന്നീ അഞ്ചു ഭാഷകളിൽ ആണ് പിഎസ് 1 റിലീസ് ചെയ്തത്. രണ്ടാം ഭാഗവും ഇത്രയും ഭാഷകളിൽ തന്നെ റിലീസ് ചെയ്യും. സെക്കൻഡ് പാർട്ടിലാണ് യഥാർത്ഥ കഥ പറയുന്നതെന്നാണ് വിവരം.
16 കോടി ആർക്ക് സ്വന്തം ? ക്രിസ്മസ്- ന്യു ഇയർ ബംപർ നറുക്കെടുപ്പ് ഇന്ന്
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ