സിനിമ നയ രൂപീകരണ സമിതിയിൽ നിന്ന് മുകേഷ് ഒഴിയും; പാർട്ടി നിർദ്ദേശം നൽകിയെന്ന് സൂചന

Published : Aug 28, 2024, 10:48 AM ISTUpdated : Aug 28, 2024, 01:05 PM IST
സിനിമ നയ രൂപീകരണ സമിതിയിൽ നിന്ന് മുകേഷ് ഒഴിയും; പാർട്ടി നിർദ്ദേശം നൽകിയെന്ന് സൂചന

Synopsis

സിനിമ നയരൂപീകരണ സമിതിയിൽ ആരോപണ വിധേയനായ മുകേഷിന് അംഗം നല്‍കിയത് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

തിരുവനന്തപുരം: ലൈംഗിക അതിക്രമ പരാതി ഉയർന്ന സാഹചര്യത്തിൽ നടൻ മുകേഷ് ചലച്ചിത്ര നയരൂപീകരണ സമിതിയിൽ നിന്ന് ഒഴിവാകും. സ്ഥാനമൊഴിയാൻ മുകേഷിനോട് സിപിഎം ആവശ്യപ്പെട്ടെന്നാണ് വിവരം. മുകേഷിൻ്റെ രാജിക്കായുള്ള മുറവിളി ശക്തമാകുമ്പോഴും എംഎൽഎ സ്ഥാനം രാജിവേക്കേണ്ടെന്ന നിലപാടിൽ തന്നെയാണ് സിപിഎം.

മുകേഷിനെതിരായ ലൈംഗിക ആരോപണങ്ങൾ സർക്കാറിനെയും സിപിഎമ്മിനെയും കടുത്ത വെട്ടിലാക്കുന്നുണ്ട്. എംഎൽഎ സ്ഥാനത്തുനിന്നുള്ള രാജിയാണ് സിപിഐ നേതാവ് ആനി രാജയും പ്രതിപക്ഷവുമെല്ലാം ആവശ്യപ്പെടുന്നത്. പക്ഷെ എംഎൽഎ സ്ഥാനത്തെ നിലനിർത്തി ചലച്ചിത്ര നയരൂപീകരണ സമിതിയിൽ നിന്ന് ഒഴിവാക്കി വിവാദത്തിൽ നിന്ന് തലയൂരാനാണ് പാർട്ടി ശ്രമം. ഷാജി എൻ കരുണ അധ്യക്ഷനായ സമിതിയിലെ മുകേഷിൻ്റെ സ്ഥാനം പ്രതിഷേധം കൂടുതൽ കടുപ്പിച്ചിരുന്നു. സ്വയം ഒഴിയാനാണ് മുകേഷിനുള്ള പാർട്ടി നിർദ്ദശം.

സമാന ആരോപണങ്ങളിൽ പ്രതിപക്ഷ എംഎൽഎമാർ രാജിവെച്ചില്ലല്ലോ എന്ന വാദമാണ് സിപിഎം സംസ്ഥാന നേതൃത്വത്തിന്. പക്ഷെ ഇടത് എംഎൽഎയും ആ പതിവ് തുടരണോ എന്ന ചോദ്യം ഇടത് കേന്ദ്രങ്ങളിൽ നിന്നടക്കം ശക്തമായി ഉയരുന്നുണ്ട്. മുകേഷ് ഉൾപ്പെടുന്ന നിരന്തര വിവാദങ്ങിലും പാർട്ടിക്ക് വിധേയനാകാത്തതിലും കൊല്ലത്തെ സിപിഎം നേതാക്കൾക്കിടയിലെ അമർഷം പുതിയ വിവാദത്തിൽ കൂടുതൽ കടുക്കുന്നു. പക്ഷെ സംസ്ഥാന നേതാക്കളാണ് ഇപ്പോഴും പൂർണ്ണമായും കൈവിടാൻ മടിക്കുന്നത്. മുകേഷിൻ്റെ രാജിക്കായി പ്രതിപക്ഷ സംഘടനകൾ സമരം കൂടുതൽ ശക്തമാക്കുന്നുണ്ട്. എംഎൽഎ ഓഫീസിലേക്ക് ഇന്നും പ്രതിഷേധം ഉണ്ടായി.

PREV
click me!

Recommended Stories

'ഗുമ്മടി നർസയ്യയെ പോലെ എന്റെ പിതാവും ജനങ്ങളെ സേവിച്ചു'; പൂജ ചടങ്ങിൽ വികാരഭരിതനായി ശിവരാജ് കുമാർ
മധുരയിലും മലപ്പുറത്തും മാണ്ഡ്യയിലും നിന്ന് വരുന്ന സിനിമകളാണ് യഥാർത്ഥത്തിൽ ദേശീയ സാംസ്കാരിക അടയാളങ്ങൾ: കമൽ ഹാസൻ