ഏങ്ങനെയുണ്ട് 'മാരീസന്‍'? ഫഹദ് ഇക്കുറിയും തമിഴില്‍ കൈയടി നേടുമോ? ആദ്യ റിവ്യൂസ് എത്തി

Published : Jul 23, 2025, 07:42 PM ISTUpdated : Jul 23, 2025, 07:48 PM IST
Maareesan first reviews are out from special preview fahadh faasil vadivelu

Synopsis

ചിത്രത്തിന്‍റെ റിലീസ് 25 ന്

2017 മുതല്‍ തമിഴ് പ്രേക്ഷകരുടെ മുന്നിലുണ്ട് ഫഹദ് ഫാസില്‍. വേലൈക്കാരന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു തമിഴിലെ തുടക്കം. പിന്നീട് സൂപ്പര്‍ ഡീലക്സ്, വിക്രം, മാമന്നന്‍, വേട്ടൈയന്‍ എന്നിങ്ങനെ തമിഴ് ചിത്രങ്ങളിലെ മികച്ച പ്രകടനങ്ങള്‍. ഒപ്പം മലയാളത്തിലെയും തെലുങ്കിലെയും ഫഹദ് ചിത്രങ്ങളും തമിഴ് പ്രേക്ഷകര്‍ കാണുന്നും വിലയിരുത്തുന്നുമുണ്ട്. ഇപ്പോഴിതാ ഫഹദ് കേന്ദ്ര കഥാപാത്രങ്ങളിലൊന്നിനെ അവതരിപ്പിക്കുന്ന പുതിയൊരു തമിഴ് ചിത്രം പ്രദര്‍ശനത്തിന് തയ്യാറെടുത്തിരിക്കുകയാണ്. സുധീഷ് ശങ്കറിന്‍റെ സംവിധാനത്തില്‍ ഫഹദും വടിവേലുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മാരീസന്‍ ആണ് അത്. 25 നാണ് ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ് എങ്കിലും ചിത്രത്തിന്‍റെ ആദ്യ റിവ്യൂസ് സോഷ്യല്‍ മീഡിയയില്‍ എത്തിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ക്കായി തമിഴ്നാട്ടില്‍ നടന്ന സ്പെഷല്‍ പ്രിവ്യൂ ഷോയില്‍ നിന്നുള്ള അഭിപ്രായങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് പുറത്തെത്തുന്നത് എല്ലാം. പതിയെ തുടങ്ങി മികച്ച ഇന്റര്‍വല്‍ ബ്ലോക്കിലെത്തുന്ന ചിത്രത്തിന്‍റെ രണ്ടാം പകുതി കൂടുതല്‍ എന്‍​ഗേജിം​ഗ് ആണെന്ന് വിതരണക്കാരനായ കാര്‍ത്തിക് രവിവര്‍മ എക്സില്‍ കുറിച്ചു. നല്ല ഒരു സന്ദേശം ചിത്രം നല്‍കുന്നുണ്ടെന്നും. എപ്പോഴത്തെയും പോലെ ഫഹദ് നന്നായപ്പോള്‍ ഷോ സ്റ്റീലര്‍ ആയത് വടിവേലു ആണെന്നും അദ്ദേഹം കുറിക്കുന്നു. സൗത്ത് ട്രാക്കര്‍ എന്ന ഹാന്‍ഡില്‍ ചിത്രത്തിന് അഞ്ചില്‍ മൂന്നര സ്റ്റാര്‍ ആണ് നല്‍കിയിരിക്കുന്നത്. മികച്ച സസ്പെന്‍സ് ഇമോഷണല്‍ ത്രില്ലര്‍ എന്നാണ് ചിത്രത്തെ അവര്‍ വിശേഷിപ്പിച്ചിരിക്കുന്നത്. മികച്ച തിരക്കഥയും ഫഹദിന്‍റെയും വടിവേലുവിന്‍റെയും അതിനൊത്ത പ്രകടനങ്ങളുമാണ് ചിത്രത്തിലേതെന്നും അവര്‍ കുറിക്കുന്നു. യുവന്‍ ശങ്കര്‍ രാജയുടെ സം​ഗീത വിഭാ​ഗവും മികച്ചുനില്‍ക്കുന്നെന്നും. സില്ലാകി മൂവീസ് എന്ന ഹാന്‍ഡില്‍ അഞ്ചില്‍ നാല് മാര്‍ക്കാണ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്. ​ഗംഭീര ത്രില്ലര്‍ എന്നാണ് സിനിമാപട്ടി എന്ന ഹാന്‍ഡില്‍ ചിത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.

 

 

 

 

 

 

ഒരു കള്ളന്‍റെ റോളിലാണ് ഫഹദ് ചിത്രത്തില്‍ എത്തുന്നത്. മറവിരോ​ഗമുള്ള ആളാണ് വടിവേലുവിന്‍റെ കഥാപാത്രം. സൂപ്പർ ഗുഡ് ഫിലിംസിൻ്റെ ബാനറിൽ ആർ ബി ചൗധരി നിർമ്മിച്ച ഈ ചിത്രം നിര്‍മ്മാണ കമ്പനിയുടെ 98-ാമത് സംരംഭമാണ്. 2023 ല്‍ പുറത്തെത്തിയ വലിയ പ്രേക്ഷകശ്രദ്ധ നേടിയ മാമന്നന് ശേഷം ഫഹദ് ഫാസിലും വടിവേലുവും ഒന്നിക്കുന്ന ചിത്രമാണ് മാരീചന്‍. അതേസമയം മികച്ച അഭിപ്രായങ്ങള്‍ പ്രിവ്യൂ ഷോയില്‍ വന്നതോടെ പ്രേക്ഷകര്‍ക്കിടയില്‍ ചിത്രത്തിനായുള്ള കാത്തിരിപ്പ് വര്‍ധിച്ചിട്ടുണ്ട്.

PREV
NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

നടി ആക്രമിക്കപ്പെട്ട കേസ്: കുറ്റവാളിയല്ലാതെ ശിക്ഷിക്കപ്പെട്ടുവെന്ന വികാരം ദിലീപിനുണ്ടായാൽ എന്താണ് തെറ്റെന്ന് രണ്‍ജി പണിക്കര്‍
"തായേ തായേ"; രാജേഷ് ധ്രുവ - സുകേഷ് ഷെട്ടി ചിത്രം "പീറ്റർ" പുതിയ ഗാനം പുറത്ത്