
ചെന്നൈ: പതിമൂന്ന് വര്‍ഷം താമസിച്ച് തീയറ്ററില്‍ എത്തിയ ഒരു ചിത്രമാണ് ഇപ്പോള്‍ തമിഴ് ബോക്സോഫീസില്‍ തരംഗമാകുന്നത്. വിശാല്‍ നായകനായ മധ ഗജ രാജ. സുന്ദര്‍ സി സംവിധാനം നിര്‍വഹിച്ച ചിത്രം പല കാരണങ്ങളാലാണ് പതിമൂന്ന് കൊല്ലത്തോളം വൈകിയത്. 2024 പൊങ്കല്‍ വിന്നറായി മധ ഗജ രാജ മാറും എന്നാണ് രണ്ട് ദിവസത്തെ ബോക്സോഫീസ് കണക്കുകള്‍ വച്ച് ട്രാക്കര്‍മാരുടെ അഭിപ്രായം.
വളങ്കാന്‍, മദ്രാസ്കാരന്‍, ഗെയിം ചേഞ്ചര്‍ എന്നീ ചിത്രങ്ങളെ വച്ച് നോക്കുമ്പോള്‍ ജനുവരി 12ന് ഇറങ്ങിയ ചിത്രത്തിന് മികച്ച ബോക്സോഫീസ് തുടക്കമാണ് ലഭിച്ചത്. 3 കോടിക്ക് അടുത്താണ് ഓപ്പണിംഗ് ഡേ കളക്ഷന്‍ കിട്ടിയത്. രണ്ടാം ദിനത്തിലും ഇത് ആവര്‍ത്തിച്ചുവെന്നാണ് വിവരം. രണ്ട് ദിനത്തില്‍ ചിത്രം ഇന്ത്യന്‍ ബോക്സോഫീസില്‍ 7 കോടിക്ക് അടുത്ത് കളക്ഷന്‍ നേടിയിട്ടുണ്ട്.
അരുൺ വിജയ് നായകനായി ബാല സംവിധാനം ചെയ്ത വണങ്കാന്‍ ആദ്യദിനം നേടിയത് 0.90 കോടി മാത്രമാണ് തമിഴ്നാട്ടില്‍ അത് താരതമ്യപ്പെടുത്തുമ്പോൾ, വിശാൽ നായകനായ ചിത്രം ഏകദേശം 244% ഉയർന്ന ബോക്‌സ് ഓഫീസ് കളക്ഷൻ ആദ്യ ദിനം നേടിയെന്ന് പറയാം.
പൊങ്കാലിന് കുടുംബങ്ങള്‍ക്കായുള്ള ചിരിപ്പടം എന്ന നിലയില്‍ ചിത്രം ബോക്സോഫീസില്‍ ശ്രദ്ധ നേടുന്നുവെന്നാണ് വിവരം. സന്താനത്തിന്‍റെ കോമഡികള്‍ ഏറെ ശ്രദ്ധ നേടുന്നു എന്നാണ് വിവരം. പഴയ ചിത്രം എന്നൊരു പ്രശ്നവും ഇല്ലാതെ ചിത്രത്തിലെ കോമഡികള്‍ വര്‍ക്ക് ആകുന്നുവെന്നാണ് തമിഴ് റിവ്യൂകള്‍ പറയുന്നത്.
അതേ സമയം ഷെയ്‍ൻ നിഗത്തിന്റെ മദ്രാസ്‍കാരൻ ഒരു കോടിയോളമാണ് നേടിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മദ്രാസ്‍കാരന് വലിയ നേട്ടം ഉണ്ടാക്കാനാകുന്നില്ല. തമിഴിലെ അരങ്ങേറ്റം പ്രകടനത്തില്‍ മലയാളി താരം ഗംഭീരമാക്കിയെന്നാണ് അഭിപ്രായങ്ങള്‍. എന്നാല്‍ മദ്രാസ്‍കാരിന്റെ ബോക്സ് ഓഫീസ് കളക്ഷനില്‍ അത് പ്രതിഫലിക്കുന്നില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
സുന്ദർ സി സംവിധാനം ചെയ്യുന്ന വിശാല്‍ നായകനായ ചിത്രത്തിൽ അഞ്ജലി, വരലക്ഷ്മി ശരത്കുമാർ സന്താനം, സോനു സൂദ്, മണിവര്‍ണ്ണൻ, സുബ്ബരാജു, നിതിൻ സത്യ, സദഗോപ്പൻ രമേഷ്, മുന്ന സൈമൺ, ജോൺ കോക്കൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജെമിനി ഫിലിം സർക്യൂട്ട് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
അവന്‍ എന്‍റെ വാതിലില്‍ മുട്ടിയവന്‍, അയാള്‍ ഇങ്ങനെ ആയതില്‍ സന്തോഷം: വിശാലിനെതിരെ സുചിത്ര, വിവാദം