
മകൻ വേദാന്തിന്റെ മെഡല്‍ നേട്ടത്തില്‍ സന്തോഷം പങ്കുവച്ച് നടൻ മാധവൻ. ജൂനിയര്‍ നാഷണല്‍ അക്വാട്ടിക് ചാമ്പ്യൻഷിപ്പ് 2019ല്‍ മൂന്ന് സ്വര്‍ണ്ണ മെഡലുകളും ഒരു വെള്ളി മെഡലുമാണ് വേദാന്ത് നേടിയത്.
ചാമ്പ്യൻഷിപ്പിന്റെ വീഡിയോ ഫോട്ടോയും മാധവൻ സാമൂഹ്യമാധ്യമത്തില്‍ പങ്കുവച്ചു. എല്ലാവിധ അനുഗ്രഹത്താലും ആശംസകളാളും ദൈവത്തിന്റെ ദയയാലും വേദാന്ത് ഞങ്ങളെ വീണ്ടും അഭിമാനഭരിതരാക്കുന്നു. ജൂനിയര്‍ നാഷണല്‍ സ്വിം മീറ്റില്‍ മൂന്ന് ഗോള്‍ഡും ഒരു വെള്ളിയും. അവന്റെ ആദ്യത്തെ വ്യക്തിഗത ദേശീയ മെഡലാണ്. പരിശീലകര്‍ക്കും ടീം അംഗങ്ങള്‍ക്കും നന്ദി- മാധവൻ എഴുതുന്നു. അതേസമയം ശാസ്‍ത്രജ്ഞൻ നമ്പി നാരായണന്റെ ജീവിതകഥ പറയുന്ന ദ റോക്കട്രി: ദ നമ്പി ഇഫക്റ്റ് ആണ് മാധവൻ നായകനായി ഒരുങ്ങുന്ന പുതിയ ചിത്രം. നമ്പി നാരായണൻ ആയാണ് മാധവൻ ചിത്രത്തില്‍ അഭിനയിക്കുന്നത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ