'കളി തുടങ്ങാനിരിക്കുന്നതല്ലേയുള്ളൂ..': ബോർഡ് പരീക്ഷയിലെ മാർക്ക് പങ്കുവച്ച് മാധവൻ

Published : Jul 16, 2020, 08:23 PM ISTUpdated : Jul 16, 2020, 08:36 PM IST
'കളി തുടങ്ങാനിരിക്കുന്നതല്ലേയുള്ളൂ..': ബോർഡ് പരീക്ഷയിലെ മാർക്ക് പങ്കുവച്ച് മാധവൻ

Synopsis

ട്വിറ്ററിൽ താരം പങ്കുവച്ച കുറിപ്പ് ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. പരീക്ഷയിൽ വിജയിച്ച ആളുകളെ അഭിനന്ദിക്കാനും താരം മറന്നില്ല. 

ചെന്നൈ: കൊവിഡ് പ്രതിസന്ധിക്കിടയിലും ഓരോ പരീക്ഷകളുടെയും ഫലങ്ങൾ പുറത്തുവന്നു കൊണ്ടിരിക്കുകയാണ്. മികച്ച വിജയം കൈവരിച്ചവരുടെയും പ്രതീക്ഷ തെറ്റിയവരുടെയും കഥകൾ വാർത്തകളിൽ ഇടം പിടിച്ചുകഴിഞ്ഞു. ഇപ്പോഴിതാ പരീക്ഷകളിൽ കുറവ് മാർക്ക് നേടി നിരാശരായിരിക്കുന്ന വിദ്യാർത്ഥികൾ വിഷമിക്കേണ്ടതില്ലെന്ന് പറയുകയാണ് നടൻ മാധവൻ.

പരീക്ഷയിലെ മാർക്കൊന്നും ജീവിതത്തിൽ വലിയൊരു പ്രശ്നമല്ലെന്നും ജീവിതം തുടങ്ങാൻ പോകുന്നതേ ഉള്ളുവെന്നുമുള്ള ശുഭാപ്തിവിശ്വാസം നൽകുകയാണ് മാധവൻ. ട്വിറ്ററിൽ താരം പങ്കുവച്ച കുറിപ്പ് ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. പരീക്ഷയിൽ വിജയിച്ച ആളുകളെ അഭിനന്ദിക്കാനും താരം മറന്നില്ല. ബോർഡ് പരീക്ഷയിൽ 58 ശതമാനം മാർക്കായിരുന്നു താൻ നേടിയതെന്നും മാധവൻ പറയുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

വിജയ്ക്ക് ഒപ്പമുള്ള ഫോട്ടോ പങ്കുവച്ച് ഉണ്ണിക്കണ്ണൻ
ടിനി ടോമിനെതിരായ കേസ്: അൻസിബ ഹസൻ രഹസ്യമൊഴി നൽകി, ടിനി വർ​ഗീയ അധിക്ഷേപം നടത്തിയെന്നാണ് പരാതി