കാടിന്‍റെ കഥ പറയാന്‍ 'മധുമൊഴി'; ആര്‍ഷം മൂവീസ് നിര്‍മ്മിക്കുന്ന ചിത്രം റിലീസിന് ഒരുങ്ങുന്നു

Published : Oct 01, 2026, 01:41 PM IST
madhumozhi malayalam movie to be released in theatres soon

Synopsis

മാധ്യമ പ്രവർത്തകനായ വിക്രമൻ നമ്പൂതിരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മധുമൊഴി

മാധ്യമ പ്രവര്‍ത്തകനായ വിക്രമന്‍ നമ്പൂതിരി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് മധുമൊഴി. കാടും കാട്ടാനയും ഒരു ആദിവാസി യുവാവും പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രമാണ് ഇത്. കാടും കാട്ടു മൃഗങ്ങളും ആദിവാസി മനുഷ്യരുമായി ഇണങ്ങി ജീവിതം നയിക്കുന്ന ബാബു എന്നൊരു ചെറുപ്പക്കാരന്റെ കഥയാണ് ഈ ചിത്രം പറയുന്നത്. ബാബു എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സേതു സാഗർ ആണ്. അപർണ രമേശ്‌, കലേഷ് കൊല്ലം, പ്രതീഷ് സൂര്യ, ഇന്ദു ചന്ദ്ര, ബിജു കലാവേദി, പരമേശ്വരൻ കുരിയാത്തി, പാറശാല വിജയൻ, അതിഥി, ആനന്ദ്, ആർച്ച, അരുൺ നാഥു പാലോട്, ശിവ മുരളി, അനിൽ വർഗീസ് തുടങ്ങിയവരും ഏതാനും ആദിവാസികളും അഭിനയിക്കുന്ന മധുമൊഴി പ്രദർശനത്തിന് തയ്യാറായി വരുകയാണ്.

തിരക്കഥ, സംഭാഷണം രവി പർണ്ണശാല, ക്യാമറ രഞ്ജിത് ഓംകാർ, കലാസംവിധാനം ഹരി പെരിങ്ങമ്മല, മേക്കപ്പ് സിനിലാൽ, മ്യൂസിക് അനു പ്രവീൺ, പശ്ചാത്തല സംഗീതം ജയൻ പിഷാരടി, ഗാനങ്ങൾ ജിജി കലാമന്ദിർ, ആലാപനം കുമാരപുരം ശ്രീകുമാർ, അനു പ്രവീൺ, മീനു നാരായണൻ, അസോസിയേറ്റ് ഡയറക്ടർ കിച്ചു സുദർശനൻ. വയനാട്ടിലും തിരുവനന്തപുരത്തുമായി ഷൂട്ടിംഗ് പൂർത്തിയായ ഈ ചിത്രം ആർഷം മൂവീസ് നിർമ്മിക്കുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

സെലിബ്രിറ്റി പ്രീമിയർ ഷോയിൽ ഗംഭീര പ്രതികരണവുമായി "ദി തേർഡ് മർഡർ" നാളെ മുതൽ തിയേറ്ററുകളിലേക്ക് : ചിത്രത്തിന്റെ ബുക്കിങ് ആരംഭിച്ചു
മമ്മൂട്ടിയുടെ വോയ്‌സ് ഓവറിൽ Zee5 ഒറിജിനൽ മലയാളം സ്പോർട്സ് ഡോക്യുമെന്ററി സീരീസ് ‘പന്തടിക്കാം’; ഇന്ന് മുതൽ സ്ട്രീമിങ്