'നഷ്ടമായത് ഇന്‍റലിജന്‍റ് ആക്ടര്‍ എന്ന നിലയില്‍ സിനിമയില്‍ എത്തിപ്പെട്ട നടൻ';അനിലിന്റെ വിയോ​ഗത്തിൽ മധുപാൽ

By Web TeamFirst Published Dec 25, 2020, 7:33 PM IST
Highlights

മലങ്കര ഡാം സൈറ്റിൽ കുളിങ്ങാനിറങ്ങിയ അനിൽ കയത്തിൽപ്പെട്ട് മുങ്ങി മരിക്കുകയായിരുന്നു. 
 

ചലച്ചിത്ര നടൻ അനിൽ പി നെടുമങ്ങാടിന്റെ വിയോ​ഗത്തിൽ പ്രതികരണവുമായി സംവിധായകനും നടനുമായി  മധുപാൽ ഇന്‍റലിജന്‍റ് ആക്ടര്‍ എന്ന നിലയില്‍ സിനിമയില്‍ എത്തിപ്പെട്ട നടനെയാണ് നഷ്ടമായതെന്ന് മധുപാൽ പറഞ്ഞു. മലങ്കര ഡാം സൈറ്റിൽ കുളിങ്ങാനിറങ്ങിയ അനിൽ കയത്തിൽപ്പെട്ട് മുങ്ങി മരിക്കുകയായിരുന്നു. 

മധുപാലിന്റെ വാക്കുകൾ

ഒരു ചാനലിലെ പ്രോഗ്രാമിനിടയിലാണ് എനിക്ക് അദ്ദേഹത്തെ അറിയാവുന്നത്. ഇന്‍റലിജന്‍റ് ആക്ടര്‍ എന്ന നിലയില്‍ സിനിമയില്‍ എത്തിപ്പെട്ട ഒരു നടനെയാണ് നമുക്ക് നഷ്ടമാവുന്നത്. അയ്യപ്പനും കോശിയും എന്ന ചിത്രത്തില്‍ വളരെ മനോഹരമായൊരു ക്യാരക്ടര്‍ അദ്ദേഹം ചെയ്തിരുന്നു. ഞങ്ങള്‍ ഒരുമിച്ച് പാപം ചെയ്യാത്തവര്‍ കല്ലേറിയട്ടെ എന്ന സിനിമയും ചെയ്തു. ഒത്തിരി കാര്യങ്ങള്‍ ചെയ്യാന്‍ കഴിവുള്ള ആക്ടര്‍ ആണെന്ന് അന്നെ അറിയാമായിരുന്നു. അത്രയും നല്ലൊരു നടനെയാണ് നമുക്ക് നഷ്ടമായത്. അനില്‍ ശരിക്കും തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹത്തിന്‍റെ ഒരു എക്സ്പീരിയന്‍സ് മലയാള സിനിമയില്‍ ഉപയോഗിക്കാന്‍ കഴിഞ്ഞില്ല. 

click me!