madhuram movie release : ജോജു ചിത്രം 'മധുരം' നാളെ സോണി ലീവിലൂടെ പ്രേക്ഷകരിലേയ്ക്ക്

Published : Dec 23, 2021, 11:29 AM ISTUpdated : Dec 23, 2021, 11:57 AM IST
madhuram movie release : ജോജു ചിത്രം 'മധുരം' നാളെ സോണി ലീവിലൂടെ പ്രേക്ഷകരിലേയ്ക്ക്

Synopsis

ജോജു ജോർജ്, അർജുൻ അശോകൻ നിഖിലാ വിമൽ ശ്രുതി രാമചന്ദ്രൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്

ജൂൺ' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അഹമ്മദ് കബീർ (Ahammed Khabeer) സംവിധാനം ചെയ്ത മധുരം (madhuram) എന്ന ചിത്രം സോണി ലീവിലൂടെ നാളെ പ്രേക്ഷകരിലേയ്ക്ക് എത്തും. മനസ്സിൽ പ്രണയം കാത്തു സൂക്ഷിക്കുന്നവർക്ക് വേണ്ടി അഹമ്മദ് കബീറിന്റെയും അണിയറ പ്രവർത്തകരുടെയും ക്രിസ്മസ് സമ്മാനമായിരിക്കും മധുരം. ചിത്രത്തിന്റെ ട്രെയിലറുകൾക്ക് വലിയ സ്വീകാര്യതയാണ് കിട്ടിയത്.  ജോജു ജോർജ്, അർജുൻ അശോകൻ നിഖിലാ വിമൽ ശ്രുതി രാമചന്ദ്രൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. പ്രണയത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രം മനസ്സിൽ പ്രണയം സൂക്ഷിക്കുന്നവർക്ക് ഒരു ഓർമ്മപ്പെടുത്തൽ കൂടിയായിരിക്കും. ജോസഫ്, പൊറിഞ്ചു മറിയം ജോസ്,ചോല എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം അപ്പു പാത്തു പപ്പു പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ജോജു ജോർജും സിജോ  വടക്കനും ചേർന്നാണ് ഈ ചിത്രം നിർമിക്കുന്നത്.  പ്രധാന  താരങ്ങളോടൊപ്പം തന്നെ നൂറോളം മറ്റു താരങ്ങളും ഈ സിനിമയിൽ അണിനിരക്കുന്നു. ചിത്രത്തിന്  ക്യാമറ ചലിപ്പിക്കുന്നത് ജിതിൻ സ്റ്റാനിസ്‌ലാസ് ആണ്. ആഷിക് ഐമർ, ഫാഹിം സഫർ എന്നിവർ ചേർന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് ഹിഷാം അബ്‌ദുൽ വഹാബ് ആണ് സംഗീതം നൽകിയിരിക്കുന്നത്. ആർട്ട് ഡയറക്ടർ ദിലീപ് നാഥ്‌, കോസ്റ്റും ഡിസൈനെർ സമീറ സനീഷ്, മെയ്ക്കപ്പ് റോണെക്സ് സേവ്യർ, സൗണ്ട് ഡിസൈനെർ ധനുഷ് നായനാർ, സൗണ്ട് മിക്സ് വിഷ്ണു സുജാതൻ, പ്രൊഡക്ഷൻ കൺഡ്രോളർ സനൂപ് ചങ്ങനാശ്ശേരി, ചീഫ് അസോസിയേറ്റ് ഡയറക്ടർ അതുൽ എസ് ദേവ്, സ്റ്റിൽസ് രോഹിത്ത് കെ സുരേഷ്, ഡിസൈൻ എസ്ത്തെറ്റിക്ക് കുഞ്ഞമ്മ എന്നിവർ ചേർന്നാണ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

തിയേറ്ററുകളില്‍ ചിരിയുടെ ഭൂകമ്പം; മികച്ച പ്രതികരണങ്ങളുമായി 'അടിനാശം വെള്ളപൊക്കം' പ്രദര്‍ശനം തുടരുന്നു
ഐഎഫ്എഫ്കെയിൽ 'അവൾക്കൊപ്പം' ഐക്യദാർഢ്യവുമായി ചലച്ചിത്ര പ്രവർത്തകരും ഡെലിഗേറ്റുകളും