
മലയാളത്തിന്റെ പ്രിയപ്പെട്ട ഗായകനാണ് ജി വേണുഗോപാല്‍. ജി വേണുഗോപാല്‍ ഇന്നും സംഗീത രംഗത്ത് സജീവമാണ്. സാമൂഹ്യമാധ്യമങ്ങളില്‍ തന്റെ വിശേഷങ്ങള്‍ ജി വേണുഗോപാല്‍ ഷെയര്‍ ചെയ്യാറുണ്ട്. ഇപ്പോഴിതാ പുതിയ ഒരു ഗാനം തന്റെ ഫേസ്‍ബുക്ക് പേജിലൂടെ പുറത്തുവിട്ടിരിക്കുകയാണ് ജി വേണുഗോപാല്‍ (G Venugopal).
'മധുരമായി ഉറങ്ങുകെൻ' എന്ന ഗാനമാണ് ജി വേണുഗോപാലിന്റെ ആലാപനത്തില്‍ പുറത്തുവന്നിരിക്കുന്നത്. എം രാമകൃഷ്‍ണ മേനോനാണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്. എം രാമകൃഷ്‍ണ മേനോൻ തന്നെയാണ് സംഗീത സംവിധാനവും. ജി വേണുഗോപാലിന്റെ യൂട്യൂബ് ചാനലായ ഹൃദയവേണു ക്രിയേഷൻസിലൂടെയാണ് വീഡിയോ ഗാനം പുറത്തുവിട്ടത്.
മികച്ച ഗായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‍കാരങ്ങള്‍ ജി വേണുഗോപാലിനെ തേടിയെത്തിയിട്ടുണ്ട്. 'മൂന്നാം പക്കം' എന്ന ചിത്രത്തിലെ 'ഉണരുമീ ഗാന'ത്തിനായിരുന്നു ആദ്യ അവാര്‍ഡ്. 'സസ്‍നേഹം' എന്ന ചിത്രത്തിലെ 'താനേ പൂവിട്ട മോഹം' എന്ന ഗാനത്തിനും കേരള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. 'ഉള്ളം' എന്ന ചിത്രത്തിലെ 'ആടടി ആടാടടി' എന്ന ഗാനത്തിനും ജി വേണുഗോപാല്‍ മികച്ച ഗായകനായി.
മലയാളികള്‍ എന്നും കേള്‍ക്കാൻ ആഗ്രഹിക്കുന്ന ഒട്ടേറെ ഗാനങ്ങള്‍ ജി വേണുഗോപാലിന്റേതായിട്ടുണ്ട്. 'പൂമാനമേ' എന്ന ഒരു ഗാനം വേണുഗോപാലിനെ തുടക്കത്തില്‍ പ്രശസ്‍തിയിലേക്ക് എത്തിച്ചു. 'ഒന്നാം രാഗം പാടി' എന്ന ഗാനത്തിന്റെ വരികള്‍ വായിക്കുമ്പോള്‍ പോലും ജി വേണുഗോപാലിന്റെ ശബ്‍ദമാണ് ഓര്‍മ വരിക. 'ഏതോ വാര്‍മുകില്‍', 'ചന്ദന മണിവാതില്‍', 'കാണാനഴകുള്ള മാണിക്കകുയിലേ', 'മായമഞ്ചലില്‍', 'മനസേ ശാന്തമാകൂ' തുടങ്ങിയ ഒട്ടേറെ ഹിറ്റ് ഗാനങ്ങളാണ് ജി വേണുഗോപാലിന്റെ ശബ്‍ദത്തിലൂടെ മലയാളികള്‍ക്ക് ലഭിച്ചത്.
Read More : 'എന്റെ പ്രണയത്തിന്റെ പുഴ', നവ്യാ നായരുടെ കുറിപ്പ് ചര്‍ച്ചയാകുന്നു
മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് നവ്യാ നായര്‍. മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ നവ്യാ നായര്‍ സാമൂഹ്യ മാധ്യമങ്ങളിലും സജീവമാണ്. നവ്യാ നായരുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ പ്രണയത്തെ കുറിച്ച് ഒരു മനോഹരമായ കുറിപ്പ് നവ്യാ നായര്‍ർപങ്കുവെച്ചതാണ് ചര്‍ച്ചയാകുന്നത്.
പ്രണയം പുഴപോലെയാണ് തിരിച്ചു ഒഴുകാൻ കഴിയില്ല, ഒഴുക്കിന്റെ വേഗതയും ഗതി വിഗതികളും കാലാവസ്ഥയ്ക്കും കാലത്തിനും അനുസരിച്ചും ആയിരിക്കും. ചില കാലത്തു അത് കുത്തിയൊഴുകി ഒഴുകും ചിലപ്പോൾ സർവ്വതും നശിപ്പിക്കുന്ന പ്രളയമായി മാറും. കടുത്ത വേനലിൽ വറ്റി വരണ്ടു നെഞ്ചു പിളർന്ന തരിശ് മണ്ണായി മാറും. മറ്റൊരു ഇടവപ്പാതിയിൽ മുറിവുകൾ തുന്നിച്ചേർത്തു സജലമായി മാറും. ഇതിനിടയിൽ പരിഭവങ്ങളും സങ്കടങ്ങളുമൊക്ക ഉണ്ടാകും പക്ഷെ നമ്മളൊരിക്കലും പുഴ അല്ല അത്, വെറും നീർച്ചാലെന്ന് വിളിക്കാറില്ല. ഒഴുകി ഒഴുകി സമുദ്രത്തിന്റെ വിശാലതയിലേക്കു എത്തുമ്പോഴും വീണ്ടും ഒഴുകാൻ അവിടെ പുഴ ഉണ്ടാകും, എന്റെ പ്രണയത്തിന്റെ പുഴ എന്നാണ് നവ്യാ നായര്‍ എഴുതിയിരിക്കുന്നത്.
'ഒരുത്തീ' എന്ന ചിത്രമാണ് നവ്യാ നായര്‍ അഭിനയിച്ച് ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. വി കെ പ്രകാശാണ് ഒരുത്തീ സംവിധാനം ചെയ്‍തത്. 'ഒരുത്തീ' എന്ന ചിത്രത്തിലെ അഭിനയത്തിന് നവ്യാ നായര്‍ക്ക് ജെ സി ഡാനിയല്‍ ഫൗണ്ടേഷൻ അവാര്‍ഡ് ലഭിച്ചിരുന്നു. നവ്യാ നായര്‍ ചിത്രത്തില്‍ മികച്ച പ്രകടനമാണ് നടത്തിയതെന്നായിരുന്നു അഭിപ്രായങ്ങള്‍.
പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു നവ്യാ നായര്‍ ഒരു മലയാള സിനിമയില്‍ അഭിനയിക്കുന്നത്. ഒരുത്തീക്ക് മുമ്പ് നവ്യാ നായര്‍ ഏറ്റവും ഒടുവില്‍ മലയാളത്തില്‍ അഭിനയിച്ചത് സീൻ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തിലായിരുന്നു. 2012ല്‍ ആയിരുന്നു ചിത്രം റിലീസ് ചെയ്‍തത്. ദൃശ്യത്തിന്റെ കന്നഡ പതിപ്പില്‍ ഒന്നും രണ്ടും ഭാഗങ്ങളില്‍ നവ്യാ നായര്‍ അഭിനയിച്ചിരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ