അങ്ങനെ ചെയ്യരുത്; പ്രേക്ഷകരോട് മധുരരാജ ടീമിന്റെ അഭ്യര്‍ഥന!

Published : Apr 12, 2019, 02:21 PM ISTUpdated : Apr 12, 2019, 02:30 PM IST
അങ്ങനെ ചെയ്യരുത്;  പ്രേക്ഷകരോട് മധുരരാജ ടീമിന്റെ അഭ്യര്‍ഥന!

Synopsis

ആരാധകരുടെ ആകാംക്ഷകള്‍ക്ക് വിരാമമിട്ട് മധുരരാജ തീയേറ്ററില്‍ പ്രദര്‍ശനത്തിന് എത്തി. 2010ല്‍ എത്തിയ പോക്കിരിരാജയുടെ രണ്ടാം ഭാഗമായിട്ടാണ് മമ്മൂട്ടിയെ തന്നെ നായകനാക്കി വൈശാഖ് മധുരരാജ ഒരുക്കിയിരിക്കുന്നത്. തീയേറ്ററില്‍ ഓളമുണ്ടാക്കിയാണ് ചിത്രത്തിന്റെ പ്രദര്‍ശനം നടക്കുന്നത്. ഒരു മാസ് എന്റര്‍ടെയ്‍ൻമെന്റ് ആയിട്ടുതന്നെയാണ് മധുരരാജ വൈശാഖ് ഒരുക്കിയിരിക്കുന്നത് എന്നാണ് ആരാധകരുടെ പ്രതികരണം. അതേസമയം ചിത്രത്തിലെ രംഗങ്ങള്‍ പകര്‍ത്തരുതെന്ന് മധുരരാജയുടെ അണിയറപ്രവര്‍ത്തകര്‍ ആരാധകരോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.  

മധുരരാജ ടീമിന്റെ ഫേസ്ബുക്ക് പോസ്റ്റ്

പ്രിയ സുഹൃത്തുക്കളേ..

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം മധുരരാജ നാളെ തിയേറ്ററുകളിൽ എത്തുകയാണ്.തിയേറ്ററുകളിൽ നിന്ന് സിനിമയിലെ പ്രധാനപെട്ട രംഗങ്ങൾ മൊബൈലിൽ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിലും,വാട്സ്ആപ് സ്റ്റാറ്റസ് വഴി പ്രചരിപ്പിക്കുന്നത് ഇപ്പോൾ നിത്യ സംഭവങ്ങളാണ്.ഇത് സിനിമ കാണാനിരിക്കുന്ന മറ്റ് സിനിമ പ്രേമികളുടെ ആസ്വാദനത്തെ ബാധിക്കുമെന്നും,ചെയ്യുന്നത് ശിക്ഷാർഹമായ കുറ്റമാണെന്ന് മനസ്സിലാക്കി അത്തരം കാര്യങ്ങളിൽ നിന്ന് വിട്ടു നിൽക്കുകയും,ശ്രദ്ധയിൽ പെട്ടാൽ റിപ്പോർട്ട് ചെയ്യണമെന്നും അഭ്യർത്ഥിക്കുന്നു.

ടീം മധുരരാജ

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഇനിയത് നടക്കില്ല, മോഹൻലാലിനെ പോലൊരാളെ കഥാപാത്രമാക്കി ഞങ്ങൾ സിനിമ ആലോചിച്ചു; സത്യൻ അന്തിക്കാട്
'പറഞ്ഞറിയിക്കാനാകാത്ത നഷ്ടം'; തൊണ്ടയിടറി പാർവതി തിരുവോത്ത്