ഇതുവരെ കാണാത്ത അവതാരത്തില്‍ കാജോള്‍; 'മഹാരാഗ്നി' ടീസര്‍

Published : May 29, 2024, 01:05 PM IST
ഇതുവരെ കാണാത്ത അവതാരത്തില്‍ കാജോള്‍; 'മഹാരാഗ്നി' ടീസര്‍

Synopsis

ചൊവ്വാഴ്ച ഇൻസ്റ്റാഗ്രാമിലൂടെയാണ് കജോൾ ചിത്രത്തിന്‍റെ ഒരു ആക്ഷന്‍ പാക്ക്ഡ് ഹ്രസ്വ ക്ലിപ്പ് പുറത്തുവിട്ടത്.

മുംബൈ: മഹാരാഗ്നി-ക്വീൻ ഓഫ് ക്വീൻസ് ചിത്രത്തിന്‍റെ ഫസ്റ്റ് ടീസര്‍ പുറത്തുവിട്ടു. ചരൺ തേജ് ഉപ്പളപതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കാജോൾ, നസിറുദ്ദീൻ ഷാ, പ്രഭുദേവ, സംയുക്ത എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചൊവ്വാഴ്ച ഇൻസ്റ്റാഗ്രാമിലൂടെയാണ് കജോൾ ചിത്രത്തിന്‍റെ ഒരു ആക്ഷന്‍ പാക്ക്ഡ് ഹ്രസ്വ ക്ലിപ്പ് പുറത്തുവിട്ടത്.

റൺവേയിൽ ഓടുന്ന ഒരാൾ പ്രഭദേവ ഒരു സോഫ്റ്റ് ബോള്‍ സ്റ്റിക്കുമായി അടിച്ചു തുരത്തുന്നത് കാണിച്ചാണ് വീഡിയോ ആരംഭിക്കുന്നത്. നസീറുദ്ദീൻ ഷാ, സംയുക്ത മേനോൻ എന്നിവരെയും വീഡിയോയിൽ പിന്നീട് കാണിക്കുന്നുണ്ട്. പിന്നീട് ഇതുവരെ കാണാത്ത രീതിയില്‍ ഒരു കാളിപൂജ പന്തലില്‍ വച്ച് കജോൾ ചില ഗുണ്ടകളെ നേരിടുന്നത് കാണാം.. ചുവന്ന വസ്ത്രം ധരിച്ച കാജോള്‍ വാള്‍ ഉപയോഗിക്കുന്നതും വീഡിയോയില്‍ കാണാം. അധികാരം ആരും ചോദിച്ച് വാങ്ങുന്നതല്ല, പോരാടി നേടുന്നതാണ് എന്ന് കാജോള്‍ പറയുന്നുണ്ട്. 

വെങ്കട അനീഷ് ഡോറിഗില്ലു, ഹർമൻ ബവേജ എന്നിവർ ചേർന്ന് നിർമ്മിച്ച മഹാരാഗ്നിയിൽ ജിഷു സെൻഗുപ്ത, ആദിത്യ സീൽ, ഛായ കദം, പ്രമോദ് പഥക് എന്നിവരും അഭിനയിക്കുന്നു. ഹർഷവർധനാണ് ചിത്രത്തിന്‍റെ സംഗീത സംവിധായകൻ.

ടിപ്‌സ് ഒഫീഷ്യൽ അതിന്‍റെ യൂട്യൂബ് ചാനലിൽ ടീസറിന് താഴെ ചിത്രത്തെ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്,  സ്ഫോടനാത്മകമായ ആക്ഷനും, ഹൃദയസ്പര്‍ശിയായ കഥയും, റോ ഇമോഷനും ചേര്‍ന്ന ഒരു കോക്ടെയില്‍ ആയിരിക്കും ചിത്രം എന്നാണ്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിൽ മഹാരാഗ്നി ഇന്ത്യയിലുടനീളം റിലീസ് ചെയ്യും. രാജീവ് മേനോന്‍റെ മിൻസാര കനവ് (1997) എന്ന ചിത്രത്തിന് ശേഷം 27 വർഷങ്ങൾക്ക് ശേഷം കജോളും പ്രഭദേവയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് മഹാരാഗ്നി.

പുഷ്പ 2 'ദ കപ്പിള്‍ സോംഗ്' പുറത്തിറങ്ങി: ട്രെന്‍റിംഗ് ആകുവാന്‍ പുതിയ സ്റ്റെപ്പുമായി രശ്മിക

പ്രണയിച്ച് സിദ്ധാര്‍ത്ഥും രാകുലും; ഇന്ത്യന്‍ 2 രണ്ടാം ഗാനം പുറത്തിറങ്ങി

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

"ഐഎഫ്‌എഫ്കെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം അഫ്രിക്കൻ ദൂഖണ്ഡത്തിനുള്ള അംഗീകാരം": സിസാക്കോ
ഐഎഫ്എഫ്കെ നവാഗത സംവിധായകനുള്ള രജതചകോരം തനുശ്രീ ദാസിനും സൗമ്യാനന്ദ ഷാഹിക്കും