
റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മഹാറാണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. ബാലു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, ജോണി ആന്റണി, ജാഫര്‍ ഇടുക്കി, സുജിത് ബാലന്‍, കൈലാഷ്, ഗോകുലന്‍, അശ്വത് ലാല്‍ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. രതീഷ് രവിയാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിക്കുന്നത്. ഇഷ്ക് ആണ് രതീഷ് രവിയുടെ രചനയില്‍ നേരത്തെ പുറത്തെത്തിയ ചിത്രം.
ദൈവത്തിന്‍റെ സ്വന്തം ക്ലീറ്റസ്, അച്ഛാ ദിന്‍, പാവാട, ജോണി ജോണി യെസ് അപ്പാ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. നര്‍മ്മത്തിന് പ്രാധാന്യമുള്ള ചിത്രമാണെന്നാണ് മഹാറാണിയെക്കുറിച്ച് നേരത്തെ പുറത്തെത്തിയ സൂചനകള്‍. എസ് ബി ഫിലിംസിന്റെ ബാനറില്‍ സുജിത് ബാലനാണ് ചിത്ര നിര്‍മ്മിക്കുന്നത്. ബാദുഷ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എന്‍ എം ബാദുഷ ആണ് സഹ നിര്‍മ്മാതാവ്. മുരുകന്‍ കാട്ടാക്കടയുടെയും അന്‍വര്‍ അലിയുടെയും രാജീവ് ആലുങ്കലിന്റെയും വരികള്‍ക്ക് സംഗീതമൊരുക്കുന്നത് ഗോവിന്ദ് വസന്തയാണ്.
ALSO READ : ആരാധകരുടെ കാത്തിരിപ്പ് വെറുതെയാവില്ല; മോഹന്‍ലാലിന്‍റെ വമ്പന്‍ പ്രഖ്യാപനം ഉടന്‍?
ഛായാഗ്രഹണം ലോകനാഥന്‍, എഡിറ്റിംഗ് നൗഫല്‍ അബ്ദുള്ള, കലാസംവിധാനം സുജിത് രാഘവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുധര്‍മ്മന്‍ വള്ളിക്കുന്ന്, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് ജിത്തു പയ്യന്നൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ അജയ് ചന്ദ്രിക, പ്രശാന്ത് ഈഴവന്‍, മനോജ് പന്തയില്‍, ക്രിയേറ്റീവ് കോണ്‍ട്രിബൂട്ടേഴ്സ് ബൈജു ഭാര്‍ഗവന്‍, സിഫസ് അഷ്റഫ്, അസോസിയേറ്റ് ഡയറക്റ്റര്‍ സാജു പൊറ്റയില്‍ക്കട, റോഷന്‍ അറക്കല്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് സക്കീര്‍ ഹുസൈന്‍, പ്രൊഡക്ഷന്‍ മാനേജര്‍ ഹിരണ്‍ മോഹന്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.