മഹേന്ദ്ര സിംഗ്, നീ തന്നെ എപ്പോഴും കിംഗ്, കുറിപ്പുമായി വിഘ്‍നേശ് ശിവൻ

By Web TeamFirst Published Aug 16, 2020, 2:21 PM IST
Highlights

ധോണിയെ കുറിച്ച് സംവിധായകൻ വിഘ്‍നേശ് ശിവൻ എഴുതിയ വേറിട്ട് കുറിപ്പ്.

ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ മഹേന്ദ്ര സിംഗ് ധോണി കഴിഞ്ഞ ദിവസമാണ് അന്താരാഷ്‍ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. ധോണി എത്രത്തോളം പ്രിയപ്പെട്ട ആളാണ് എന്ന് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകൻ വിഘ്‍നേശ് ശിവൻ.

പ്രിയപ്പെട്ട മഹേന്ദ്ര സിംഗ്, നീ തന്നെ എപ്പോഴും രാജാവ്. പ്രിയപ്പെട്ട സെവൻ (നമ്പര്‍ 7) നീ തന്നെ ഇലവനില്‍ മികച്ചത്. പ്രിയപ്പെട്ട എംസ് നിന്റെ പ്രസൻസ്  ഞങ്ങള്‍ക്ക് മിസ് ചെയ്യും.  പ്രിയപ്പെട്ട മഹി ഭായ്. 'ബ്ലൂ;വില്‍ നിന്ന് വിടപറയുകയാണ് പക്ഷേ മഞ്ഞ എപ്പോഴും ഉണ്ടാകും. പ്രിയപ്പെട്ട ധോണി ഇത് വളരെ പ്രധാനപ്പെട്ട മറ്റൊരു യാത്രയുടെ തുടക്കമാണ് എന്നും വിഘ്‍നേശ് ശിവൻ എഴുതിയിരിക്കുന്നു. 2004ല്‍ ആയിരുന്നു ധോണി അന്താരാഷ്‍ട്ര ക്രിക്കറ്റില്‍ എത്തിയത്. 2007ല്‍ ഇന്ത്യയുടെ നായകനുമായി. ക്രിക്കറ്റില്‍ ഇന്ത്യയുടെ ലോക വിജയങ്ങളിലേക്കുള്ള തുടക്കവുമായിരുന്നു അത്.  നായകനായ അതേവര്‍ഷം ഇന്ത്യക്ക് ടി20 ലോകകപ്പ് സമ്മാനിച്ചു. 2011ല്‍ ഏകദി ലോകകപ്പും, 2013ല്‍ ചാമ്പ്യൻസ് കിരീടവും സമ്മാനിച്ചു. രാജ്യാന്തര കരിയറില്‍ ഇതുവരെ 90 ടെസ്റ്റുകളിലാണ് ഇന്ത്യയുടെ എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‍സ്‍മാൻ മാറ്റുരച്ചത്.  348 ഏകദിനങ്ങളിലും 98 ട്വന്റി 20 മത്സരങ്ങളിലും. ടെസ്റ്റില്‍ നിന്ന് 2014ല്‍ തന്നെ വിരമിച്ചിരുന്നു.

വിഘ്‍നേശ് ശിവൻ ധോണിയെ കുറിച്ച് വേറിട്ട രീതിയില്‍ എഴുതിയത് ഇങ്ങനെ.

Dear Mahendra Singh
You will always be our king

Dear Seven (No.7)
You are the best for any eleven

Dear Captian coll
You are the principal of calm school

Dear MS
Its your presence that we'll highly miss

Dear Mahi bhai
From blue - may be bye- but
yellow always hiiii

Dear Dhoni
Yes. This is the begining of another
important journey

click me!