മഹേഷ് ബാബുവിന്റെ ജന്മദിനം ആഘോഷിച്ച് ആരാധകര്‍, നന്ദി പറഞ്ഞ് കുറിപ്പുമായി താരം

Published : Aug 09, 2022, 10:56 PM IST
മഹേഷ് ബാബുവിന്റെ ജന്മദിനം ആഘോഷിച്ച് ആരാധകര്‍, നന്ദി പറഞ്ഞ് കുറിപ്പുമായി താരം

Synopsis

രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും മഹേഷ് ബാബുവാണ് നായകന്‍.


തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ മഹേഷ് ബാബുവിന്റെ ജന്മദിനമായിരുന്നു ഇന്ന്. ഒട്ടേറെ പേരാണ് മഹേഷ് ബാബുവിന് ജന്മദിന ആശംസകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. മഹേഷ് ബാബുവിന്റെ ഫോട്ടോകള്‍ പങ്കുവെച്ചാണ് ആരാധകരടക്കം ജന്മദിന ആശംസകള്‍ നേരുന്നത്. ഇപ്പോഴിതാ എല്ലാവരുടെയും ആശംസകള്‍ക്ക് നന്ദി പറഞ്ഞ് സാമൂഹ്യമാധ്യമത്തില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് മഹേഷ് ബാബു.

പ്രിയപ്പെട്ട കുടുംബം, സുഹൃത്തുക്കള്‍, അഭ്യുദയകാംക്ഷികള്‍, എന്റെ സൂപ്പര്‍ ഫാൻസ് എന്ന് എഴുതിയാണ് മഹേഷ് ബാബു നന്ദി പറയുന്ന കുറിപ്പ് തുടങ്ങുന്നത്. എല്ലാവരുടെയും ആശംസകള്‍ക്ക് നന്ദി. നിങ്ങള്‍ നല്‍കുന്ന സ്‍നേഹത്തിന് നന്ദിയുള്ളവരും അനുഗ്രഹീതനുമാണ്. വരാനിരിക്കുന്ന നല്ല കാര്യങ്ങള്‍ക്കായി താന്‍ കാത്തിരിക്കുകയാണ് എന്നും മഹേഷ് ബാബു നന്ദി പറഞ്ഞുള്ള കുറിപ്പില്‍ മഹേഷ് ബാബു എഴുതിയിരിക്കുന്നത്.

'സര്‍ക്കാരു വാരി പാട്ട' എന്ന ചിത്രമാണ് മഹേഷ് ബാബുവിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. മെയ് 12നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. മൈത്രി മൂവി മേക്കേഴ്‍സും മഹേഷ് ബാബു എന്റര്‍ടെയ്‍ൻമെന്റ്‍സും ചേര്‍ന്നാണ് 'സര്‍ക്കാരു വാരി പാട്ട' നിര്‍മിച്ചത്. ഒരു ആക്ഷൻ റൊമാന്റിക് ചിത്രമായിട്ടായിരുന്നു 'സര്‍ക്കാരു വാരി പാട്ട' എത്തിയത്. കീര്‍ത്തി  സുരേഷ്,  സമുദ്രക്കനി, വന്നേല കിഷോര്‍, സൗമ്യ മേനോൻ തുടങ്ങിയവരും  'സര്‍ക്കാരു വാരി പാട്ട'യില്‍ അഭിനയിച്ചിരുന്നു. ആര്‍ മധിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. സംവിധായകൻ പരശുറാമിന്റേതു തന്നെയായിരുന്നു ചിത്രത്തിന്റെ തിരക്കഥയും.

ത്രിവിക്രം സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മഹേഷ് ബാബു പുതുതായി അഭിനയിക്കുക. മധിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. നവി നൂലിയാണ് ചിത്ര സംയോജനം നിര്‍വഹിക്കുന്നത്. പൂജ ഹെഗ്‍ഡെയാണ് ചിത്രത്തിലെ നായികയായി അഭിനയിക്കുന്നത്. രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും മഹേഷ് ബാബുവാണ് നായകന്‍. ഒരു ആക്ഷൻ ത്രില്ലര്‍ ഡ്രാമയായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത വര്‍ഷം പകുതിയോടെ ചിത്രം ആരംഭിക്കും. വനത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ ചിത്രമെന്ന് തിരക്കഥാകൃത്തായ കെ വി വിജയേന്ദ്ര പ്രസാദ് പറഞ്ഞിരുന്നു.

Read More : 'നിങ്ങള്‍ കാട്ടുന്ന സ്‍നേഹം വാക്കുകളില്‍ വിശദീകരിക്കാനാകാത്തത്', കുറിപ്പുമായി ദുല്‍ഖര്‍

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക