ഗുണ്ടുര്‍ കാരം ഇനി ഒടിടിയിലേക്ക്, ഒടുവില്‍ റിലീസ് പ്രഖ്യാപിച്ചു

Published : Feb 04, 2024, 12:08 PM IST
ഗുണ്ടുര്‍ കാരം ഇനി ഒടിടിയിലേക്ക്, ഒടുവില്‍ റിലീസ് പ്രഖ്യാപിച്ചു

Synopsis

മഹേഷ് ബാബുവിന്റെ ഗുണ്ടുര്‍ കാരത്തിന്റെ ഒടിടി റിലീസ് തിയ്യതി പുറത്തുവിട്ടതാണ് ആരാധകരെ ആവേശത്തിലാക്കിയിരിക്കുന്നത്.

മഹേഷ് ബാബു നായകനായി പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് ഗുണ്ടുര്‍ കാരം. നിരവധി ആരാധകരുള്ള ഒരു താരത്തിന്റെ ചിത്രമായതിനാല്‍ ഗുണ്ടുര്‍ കാരം വലിയ ഹൈപ്പോടെയാണ് പ്രദര്‍ശനത്തിന് എത്തിയത്. അത് ഗുണ്ടുര്‍ കാരത്തിന്റെ കളക്ഷനില്‍ ആദ്യം പ്രതിഫലിച്ചിരുന്നു. എന്തായാലും ഗുണ്ടുര്‍ കാരം ഇനി ഒടിടിയിലേക്കും എത്തുകയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ട്.

നെറ്റ്ഫ്ലിക്സിലാണ് മഹേഷ് ബാബു ചിത്രം ഒടിടിയില്‍ കാണാനാകുക എന്ന് പ്രഖ്യാപിച്ചത് ശ്രദ്ധയാകര്‍ഷിക്കുകയാണ്. ഫെബ്രുവരി ഒമ്പത് മുതലായിരിക്കും സ്‍ട്രീമിംഗ്. ശ്രീലീലയും മീനാക്ഷി ചൗധരിയുമാണ് പുതിയ ചിത്രത്തില്‍ നായികമാരായി എത്തിയിരിക്കുന്നത്. ജയറാമും ഒരു നിര്‍ണായക കഥാപാത്രമായി ചിത്രത്തില്‍ ഉണ്ട്.

മഹേഷ് ബാബു നായകനായി എത്തിയ ചിത്രമായ ഗുണ്ടുര്‍ കാരത്തിന്റെ ബോക്സ് ഓഫീസ് കളക്ഷൻ നിര്‍മാതാവ് നാഗ വംശി പ്രവചിച്ചത് വലിയ ചര്‍ച്ചയായിരുന്നു. ഹിറ്റ്മേക്കര്‍ എസ് എസ് രാജമൗലി ചിത്രങ്ങള്‍ക്ക് ലഭിക്കുംവിധം ത്രിവിക്രം ശ്രീനിവാസിന്റെ ഗുണ്ടുര്‍ കാരവും കളക്ഷൻ നേടുമെന്നാണ് നാഗ വംശി പ്രവചിച്ചിരുന്നത്. ആഗോളതലത്തില്‍ ബോക്സ് ഓഫീസ് കളക്ഷനില്‍ സംവിധായകൻ എസ് എസ് രാജമൗലിയുടെ ആര്‍ആര്‍ആറും ബാഹുബലിയൊക്കെ 1000 കോടിയിലധികം നേടി റെക്കോര്‍ഡിട്ടതാണ്. അന്ന് നിര്‍മാതാവ് നാഗ വംശി പറഞ്ഞതു കേട്ട് മഹേഷ് ബാബുവിന്റെ ആരാധകര്‍ ഗുണ്ടുര്‍ കാരത്തിന്റെ റിലീസിനായി ആകാംക്ഷയോടെ കാത്തിരുന്നതായിരുന്നു.

മഹേഷ് ബാബുവിന്റെ പുതിയ ചിത്രത്തിന്റെ സംവിധാനം ത്രിവിക്രം ശ്രീനിവാസ് നിര്‍വഹിക്കുന്നു എന്നതും ഹൈപ്പ് വര്‍ദ്ധിപ്പിച്ച ഒരു ഘടകമായിരുന്നു. തിരക്കഥയും ത്രിവിക്രം ശ്രീനിവാസാണ്. മഹേഷ് ബാബുവിന് 50 കോടിയാണ് ചിത്രത്തിന് പ്രതിഫലം എന്നാണ് റിപ്പോര്‍ട്ട്. ഗുണ്ടുര്‍ കാരം എന്ന ചിത്രത്തിന്റെ സംഗീതം എസ് തമൻ നിര്‍വഹിച്ചപ്പോള്‍ പാട്ടുകള്‍ ഹിറ്റായിരുന്നു.

Read More: യാത്ര 2 റിലീസാകാനിരിക്കെ ഇടിത്തീയായൊരു വാര്‍ത്ത, മമ്മൂട്ടി ആരാധകര്‍ നിരാശയില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍