'വിമർശനങ്ങൾ ഉണ്ട്, പക്ഷേ'; 'ബാലന്‍' കണ്ട മൈത്രേയന്‍ പറയുന്നു

Published : Jun 24, 2026, 01:46 PM IST
Maitreyan about balan movie directed by chidambaran

Synopsis

മഞ്ഞുമ്മൽ ബോയ്സ് എന്ന വമ്പൻ ഹിറ്റിന് ശേഷം ചിദംബരം സംവിധാനം ചെയ്ത 'ബാലൻ' എന്ന പുതിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങൾ ലഭിക്കുന്നു

ചിദംബരത്തിന്‍റെ സംവിധാനത്തിലെത്തിയ ഏറ്റവും പുതിയ ചിത്രം ബാലനെക്കുറിച്ച് മികച്ച അഭിപ്രായം പങ്കുവച്ച് മൈത്രേയന്‍. മലയാളികള്‍ തിയറ്ററില്‍ത്തന്നെ കണ്ട് പിന്തുണയ്ക്കേണ്ട ചിത്രമാണെന്ന് മൈത്രേയന്‍ പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് അദ്ദേഹം കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. ഇത് കാണാതിരിക്കരുത്, പല തരത്തിൽ ഈ സിനിമ വ്യത്യസ്തമാണ്. മലയാളികൾ ഇത് തീയറ്ററിൽ കണ്ടു തന്നെ അതിനെ സപ്പോർട്ട് ചെയ്യണം. വിമർശനങ്ങൾ ഉണ്ട് പക്ഷേ അത് എല്ലാവരും കണ്ടതിനു ശേഷം പറയാം. കലാ സംവിധായകനൊരുമ്മ, മൈത്രേയന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

മഞ്ഞുമ്മല്‍ ബോയ്സ് എന്ന വമ്പന്‍ വിജയ ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രം എന്നതായിരുന്നു ബാലന്റെ പ്രീ റിലീസ് ഹൈപ്പ്. ഇത്ര വലിയൊരു വിജയചിത്രം ചെയ്തതിന് ശേഷം അടുത്ത ചിത്രം പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി ചെയ്തു എന്നതാണ് ചിദംബരത്തെ വ്യത്യസ്തനാക്കുന്നത്. മഞ്ഞുമ്മലിന് ശേഷം വലിയ ചിത്രങ്ങളുടെ ചര്‍ച്ചകളിലേക്ക് കടന്ന ചിദംബരം അവയൊക്കെ യാഥാര്‍ഥ്യമാവാന്‍ വര്‍ഷങ്ങളെടുക്കുമെന്ന തിരിച്ചറിവിലാണ് താരതമ്യേന ചെറിയ ചിത്രം ഒരുക്കിയത്. ആവേശം സംവിധായകന്‍ ജിത്തു മാധവനാണ് ബാലന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചെറിയ കഥയാണെങ്കിലും അതില്‍ ഒരു വലിയ സിനിമയുണ്ടെന്ന് ജിത്തു കഥ പറഞ്ഞപ്പോള്‍ താന്‍ മനസിലാക്കിയെന്ന് ചിദംബരം പറഞ്ഞിരുന്നു.

“കഥ ചെറുതാണ്. അതിന്‍റെ സ്കോപ്പും സെറ്റിംഗുമെല്ലാം ചെറുതാണ്. പക്ഷേ അതിലൊരു വലിയ സിനിമയുണ്ടെന്ന് എനിക്ക് അത് കേട്ടപ്പോഴേ തോന്നി. അങ്ങനെയാണ് ബാലന്‍ സംഭവിച്ചത്. ഇതും ഒരു സര്‍വൈവല്‍ ആണ്. മനുഷ്യവികാരങ്ങളോട് വളരെ സത്യസന്ധത പുലര്‍ത്തുന്ന ചിത്രം കൂടിയാണ്. മഞ്ഞുമ്മല്‍ ബോയ്സിനേക്കാള്‍ ചെയ്തെടുക്കാന്‍ പ്രയാസമുണ്ടായിരുന്ന സിനിമയുമാണ് ബാലന്‍. മഞ്ഞുമ്മല്‍ ബോയ്സില്‍ കാഴ്ചയുടെ വിസ്മയത്തിന്‍റെ ഒരു മുന്‍തൂക്കം ഉണ്ടായിരുന്നു. ബാലനില്‍ ക്യാമറ പക്ഷേ അഭിനേതാക്കളോട് വളരെ അടുത്താണ്. വളരെ പേഴ്സണല്‍ ആണ് അത്. എന്നെ സംബന്ധിച്ചും ഒരു പുതിയ കാര്യമായിരുന്നു അത്”, റിലീസിന് മുന്‍പ് ചിദംബരം പറഞ്ഞിരുന്നു. ആദിശേഷന്‍ എന്ന പുതുമുഖമാണ് ചിത്രത്തിലെ ടൈറ്റില്‍ റോളില്‍ എത്തിയിരിക്കുന്നത്. ബാലന്‍റെ കൗമാരകാലം അവതരിപ്പിച്ചിരിക്കുന്നത് സിനാന്‍ ആണ്. ഫര്‍സാന പാലത്തിങ്കല്‍ ആണ് മറ്റൊരു കേന്ദ്ര കഥാപാത്രമായ അമ്മയെ അവതരിപ്പിച്ചിരിക്കുന്നത്. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'അങ്ങനെയാണ് വണ്ടിയോടിക്കാനുള്ള കോൺഫിഡൻസ് വന്നത്'; ഡ്രൈവിങ്ങ് കഥ പറഞ്ഞ് ഇഷാനി കൃഷ്‍ണ
'ഞാന്‍ ഒരു സംഘിയോ കമ്മിയോ അല്ല'; തനിക്കെതിരെ ആരോപണങ്ങള്‍ കെട്ടിച്ചമയ്ക്കുന്നെന്ന് ശ്വേത മേനോന്‍