Major Movie : മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍റെ ജീവിതം പറയുന്ന ചിത്രം; 'മേജര്‍' റിലീസ് തീയതി പ്രഖ്യാപിച്ചു

Published : Apr 27, 2022, 04:17 PM IST
Major Movie : മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍റെ ജീവിതം പറയുന്ന ചിത്രം; 'മേജര്‍' റിലീസ് തീയതി പ്രഖ്യാപിച്ചു

Synopsis

കൊവിഡ് പശ്ചാത്തലത്തില്‍ പലകുറി റിലീസ് മാറ്റിവെക്കേണ്ടിവന്ന ചിത്രം

മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി മേജര്‍ സന്ദീപ് ഉണ്ണികൃഷ്‍ണന്‍റെ (Sandeep Unnikrishnan) ജീവിതം ആസ്‍പദമാക്കുന്ന സിനിമ മേജറിന്‍റെ (Major) പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ പലകുറി റിലീസ് നീട്ടിവെക്കേണ്ടിവന്ന ചിത്രമാണിത്. ജൂണ്‍ 3 ആണ് പുതിയ റിലീസ് തീയതി. ഹിന്ദിക്കു പുറമെ തെലുങ്കിലും മലയാളത്തിലുമായി ലോകമെമ്പാടുമുള്ള പ്രദര്‍ശന ശാലകളില്‍ ചിത്രം ഈ ദിവസമെത്തും.

ശശികിരണ്‍ ടിക്ക സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സന്ദീപ് ഉണ്ണികൃഷ്‍ണനായി എത്തുന്നത് തെലുങ്ക് നടനും സംവിധായകനും തിരക്കഥാകൃത്തുമായ അദിവി ശേഷ് (Adivi Sesh) ആണ്. അദിവിയുടത് തന്നെയാണ് തിരക്കഥ.  ജി മഹേഷ് ബാബു എന്റര്‍ടെയ്ന്‍മെന്റുമായി ചേര്‍ന്ന് സോണി പിക്‌ചേഴ്‌സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സ് ആണ് നിര്‍മ്മാണം. പൃഥ്വിരാജ് നായകനായി ജെനൂസ് മുഹമ്മദ് സംവിധാനം ചെയ്ത 9ന് ശേഷം സോണി പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന ഇന്ത്യന്‍ ചിത്രമാണ് മേജര്‍. അദിവി ശേഷിന്‍റെ അദിവി എന്‍റര്‍ടെയ്‍‍ന്‍‍മെന്‍റും ശരത് ചന്ദ്ര, അനുരാഗ് റെഡ്ഡി എന്നിവരുടെ എ + എസ് മൂവീസും ചിത്രത്തിന്‍റെ നിര്‍മ്മാണ പങ്കാളികളാണ്. 120 ദിവസമെടുത്ത് ചിത്രീകരിച്ച സിനിമയിൽ എട്ട് സെറ്റുകളും 75 ലധികം ലൊക്കേഷനുകളും ഉപയോഗിച്ചിട്ടുണ്ട്. 

മുംബൈ താജ് മഹല്‍ ഹോട്ടല്‍ കേന്ദ്രീകരിച്ച് 2008 നവംബര്‍ 26ന് നടന്ന ഭീകരാക്രമണത്തില്‍ ബന്ദികളാക്കപ്പെട്ട നിരവധി പേരുടെ ജീവന്‍ രക്ഷിച്ചയാളാണ് മലയാളിയായ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍. എന്‍എസ്ജി (നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ്) കമാന്‍ഡോ ആയിരുന്ന അദ്ദേഹത്തിന്റെ സംഭാവനകള്‍ക്കുള്ള ആദരവെന്ന നിലയില്‍ മരണശേഷം 2009ല്‍ ഭാരത സര്‍ക്കാര്‍ അദ്ദേഹത്തിന് പരമോന്നത സൈനിക ബഹുമതിയായ അശോക ചക്ര സമ്മാനിച്ചിരുന്നു. 

പത്ത് മത്സരാര്‍ഥികളുമായി 'സ്റ്റാർ സിംഗർ സീസൺ 8' എഴുപത്തിയഞ്ചാം എപ്പിസോഡിന്റെ നിറവിൽ

ഏഷ്യാനെറ്റിൽ സ്റ്റാർ സിംഗർ സീസൺ 8 എഴുപത്തിയഞ്ച് എപ്പിസോഡുകൾ പൂർത്തിയാക്കുമ്പോൾ ഏറ്റവും മികച്ച പത്ത് മത്സരാര്‍ഥികളാണ് അന്തിമപോരാട്ടത്തിനായി ഏറ്റുമുട്ടാൻ അവശേഷിക്കുന്നത്. എഴുപതിയഞ്ചാം എപ്പിസോഡിൽ മത്സരാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനും ആശംസകൾ നേരാനും എത്തിയത് മലയാളത്തിന്റെ സ്വന്തം ജനപ്രിയനടൻ സുരാജ് വെഞ്ഞാറമൂടാണ്. ഈ  ആഘോഷരാവ് മത്സരാര്‍ഥികള്‍ക്കൊപ്പം വിധികർത്താക്കളായ കെ എസ് ചിത്ര , ശരത് , ജി വേണുഗോപാൽ , മഞ്ജരി , സ്റ്റീഫൻ ദേവസ്സി എന്നിവരുടെയും പ്രകടനങ്ങളുണ്ട്. നോബിയുടെ നേതൃത്വത്തിലുള്ള കോമഡി സ്‍കിറ്റും ബിഗ് ബോസ് ഫെയിം റംസാൻ അവതരിപ്പിച്ച ഡാൻസ് നമ്പറുകളും സന മൊയ്‍തൂട്ടി , അരുണജ , ഫെജോ തുടങ്ങിയവരുടെ സംഗീതവിരുന്നുംകൊണ്ടും പ്രോഗ്രാം സമ്പന്നമായിരുന്നു (Star Singer).
 
ഇനിയുള്ള ഓരോ റൗണ്ടുകളും നിർണായകമാണ് സ്റ്റാര്‍ സിംഗറില്‍ വാശിയേറിയ പോരാട്ടങ്ങൾക്ക് വേദിയാകുന്ന സ്റ്റാർ സിംഗർ സീസൺ 8ല്‍ ഇനി അവശേഷിക്കുന്ന പത്ത് മത്സരാർത്ഥികൾ അഖിൽ ദേവ് , അർജുൻ ഉണ്ണികൃഷ്ണൻ , ജെറിൽ ഷാജി , കൃതിക എസ് , മിലൻ ജോയ് , മോസസ് ടോബി , പ്രാർത്ഥന , സനിഗ സന്തോഷ് , റിതു കൃഷ്‍ണൻ , വിഷ്‍ണുമായ രമേഷ് എന്നിവരാണ്. സ്റ്റാർ സിംഗർ സീസൺ 8 ന്റെ എഴുപത്തിയഞ്ചാം എപ്പിസോഡ് ഏഷ്യാനെറ്റിൽ മേയ് 1 ഞായറാഴ്ച സംപ്രേഷണം ചെയ്യും. രാത്രി 7.30 മുതലാണ് സ്റ്റാര്‍ സിംഗ് 8 സംപ്രേക്ഷണം ചെയ്യുക.

PREV
click me!

Recommended Stories

മധുബാല- ഇന്ദ്രൻസ് ചിത്രം 'ചിന്ന ചിന്ന ആസൈ' സെക്കന്റ് ലുക്ക് പുറത്ത്
പ്രതീക്ഷിച്ചതിനപ്പുറം, വൻ നേട്ടം, ആഗോള കളക്ഷനില്‍ അമ്പരപ്പിച്ച് രണ്‍വീര്‍ സിംഗിന്റെ ധുരന്ദര്‍