
തെന്നിന്ത്യൻ സിനിമാസ്വാദകർ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് പുഷ്പ 2. അല്ലു അർജുൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച പുഷ്പ പ്രേക്ഷക- നിരൂപക പ്രശംസകൾ നേടി ബോക്സ് ഓഫീസിൽ വെന്നിക്കൊടി പാറിച്ചിരുന്നു. പുഷ്പയിലെ ഏറ്റവും വലിയ ഹൈലൈറ്റുകളിൽ ഒന്നായിരുന്നു 'ഉ അണ്ടവാ'എന്ന ഗാനം. സാമന്ത തകർത്താടിയ ഗാനം തിയറ്ററുകളിൽ വന്നപ്പോൾ നിറഞ്ഞ കയ്യടികളോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. രണ്ടാം ഭാഗത്തിലും ഇത്തരമൊരു ഡാൻസ് നമ്പർ ഉണ്ടാകുമെന്നും എന്നാൽ ഇത്തവണ സാമന്ത അല്ല ഡാൻസ് ചെയ്യുകയെന്നുമാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.
സാമന്തയ്ക്ക് പകരം ബോളിവുഡ് നടി മലൈക അറോറയായിരിക്കും ചിത്രത്തിൽ എത്തുകയെന്നാണ് തെന്നിന്ത്യൻ സിനിമാ മാധ്യമങ്ങളെ ഉദ്ദരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. ഷാരൂഖ് ഖാന്റെ 'ചയ്യ ചയ്യ', സല്‍മാന്‍ ഖാന്റെ 'മുന്നി ബദ്‌നാമുഹൂയി', തുടങ്ങി നിരവധി ഡാന്‍സ് നമ്പറുകളില്‍ തകർത്താടിയ താരം കൂടിയാണ് മലൈക.
മുട്ടുവിൻ തുറക്കപ്പെടും എന്നല്ലേ 'ഈശോ' പറഞ്ഞേക്കുന്നേ; സസ്പെൻസ് നിറച്ച് ട്രെയിലർ
അതേസമയം പുഷ്പ 2ന്റെ ഷൂട്ടിംഗ് ഓഗസ്റ്റ് 22ന് ആരംഭിച്ചിരുന്നു. പുഷ്‍പ ദ് റൂള്‍ എന്നാണ് രണ്ടാം ഭാഗത്തിന്‍റെ പേര്. രശ്മിക മന്ദാന നായികയാവുന്ന ചിത്രത്തില്‍ പ്രതിനായകനായ എസ് പി ഭന്‍വര്‍ സിംഗ് ഷെഖാവത്ത് ആയി ഫഹദ് ഫാസില്‍ വീണ്ടുമെത്തും. മൈത്രി മൂവി മേക്കേഴ്സ് നിര്‍മ്മിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് ദേവി ശ്രീ പ്രസാദ് ആണ്. ചിത്രത്തിൽ നടൻ വിജയ് സേതുപതിയും ഉണ്ടാകുമെന്ന വാർത്തകൾ നേരത്തെ വന്നിരുന്നു. പുഷ്പ സംവിധായകന്‍ സുകുമാറിന്‍റെ അടുത്ത സുഹൃത്താണ് വിജയ് സേതുപതി. പുഷ്പ ആദ്യ ഭാഗത്തില്‍ ഒരു ഫോറസ്റ്റ് ഓഫീസറുടെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ സുകുമാര്‍ സേതുപതിയെ സമീപിച്ചിരുന്നു. എന്നാൽ വിവധ കാരണങ്ങളാൽ അത് നടക്കാതെ പോയിരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ